റെക്കോഡില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണം; ആശ്വസിക്കാനായില്ല; ഇന്നത്തെ പവന്‍വില അറിയാം
സര്‍വകാല റെക്കോഡിലെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു പവന്‍ സ്വര്‍ണം 56960 എന്ന റെക്കോഡ് വിലയിലായിരുന്നു വ്യാപാരം നടത്തിയിരുന്നത്. ഒരു ഗ്രാമിന് ഇത് പ്രകാരം 7120 രൂപയായിരുന്നു വില. ഈ മാസം ആറ് ദിവസമാണ് ഇതേ വിലയില്‍ സ്വര്‍ണം വ്യാപാരം നടത്തിയത്. നേരത്തെ ഒക്ടോബര്‍ 4,5,6 തിയിതികളിലും പവന്‍വില 56960 ആയിരുന്നു.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഒക്ടോബര്‍ 10 ന് രേഖപ്പെടുത്തിയ 56200 എന്നതായിരുന്നു. എന്നാല്‍ ഇന്ന് വില കുറഞ്ഞെങ്കിലും മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വര്‍ണം എത്തിയിട്ടില്ല. ഇന്നത്തെ വില നിലവാരം അനുസരിച്ച് ഒരു പവന്‍. ഒരു ഗ്രാം സ്വര്‍ണത്തിന് എന്ത് വില കൊടുക്കണം എന്ന് വിശദമായി അറിയാം...

കഴിഞ്ഞ ദിവസങ്ങളിലെ റെക്കോഡ് വര്‍ധനവ് കണക്കിലെടുക്കുമ്പോള്‍ ഇന്ന് പവന്‍ വിലയില്‍ ഉണ്ടായിരിക്കുന്നത് നേരിയ ഇടിവാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ പവന്‍ വില 56760 ല്‍ എത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കള്‍ കൊടുക്കേണ്ടത് 7095 രൂപയാണ്.
അതേസമയം ആഭരണം എന്ന നിലയ്ക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 56760 രൂപയ്ക്ക് വാങ്ങാനാകില്ല. പണിക്കൂലി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍, ജിഎസ്ടി എന്നിവ കൂടി കണക്കിലെടുക്കുമ്പോള്‍ ഏറ്റവും കുറഞ്ഞത് ഇന്ന് ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാന്‍ 60000 രൂപയെങ്കിലും ആകും. ഉത്സവ സീസണ്‍ അടുത്തതിനാല്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂടുതലുള്ള സമയമാണിത്. അതിനാല്‍ നേരിയ ഇടിവും ഉപയോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതായിരിക്കും.
സ്വര്‍ണ വിലയെ സംബന്ധിച്ച് കൃത്യമായ ഒരു പ്രവചനം അസാധ്യമാണ്. യുഎസ് ഫെഡ് ബാങ്കിലെ പലിശ നിരക്ക്, അന്താരാഷ്ട്ര യുദ്ധങ്ങള്‍, എണ്ണവില, ഡോളര്‍ സൂചികയിലെ മാറ്റം, മാന്ദ്യത്തെ കുറിച്ചുള്ള ആശങ്ക തുടങ്ങി കാലാവസ്ഥ വരെ സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. എങ്കില്‍ പോലും നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണത്തിന് വലിയൊരു ഇടിവുണ്ടാകും എന്ന് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വിപണി വിദഗ്ധരെല്ലാം പറയുന്നത്.
മുന്‍കാലങ്ങളില്‍ സ്വര്‍ണം നിക്ഷേപമായി കണ്ട് വാങ്ങിയവര്‍ക്ക് സ്വര്‍ണത്തിന്റെ വില വര്‍ധനവ് സന്തോഷകരമാണ്. കഴിഞ്ഞ വര്‍ഷം സ്വര്‍ണം വാങ്ങിയവര്‍ക്ക് പോലും ഇപ്പോള്‍ വില്‍ക്കുമ്പോള്‍ 15000 ത്തോളം രൂപയോളം ലാഭം ലഭിക്കും. 2014 ഒക്ടോബറില്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇരട്ടിയിലേറെ രൂപയാണ് ഇപ്പോള്‍ ലഭിക്കുക.












Click it and Unblock the Notifications