Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ റെക്കോഡുകളും ഭേദിച്ച് സ്വര്‍ണം, ഏറ്റവും ഉയര്‍ന്ന വിലയില്‍; ഇന്നത്തെ പവന്‍ നിരക്ക് അറിയാം

പുതിയ റെക്കോഡുകള്‍ തേടി സ്വര്‍ണവില. ഇന്നലെ ആദ്യമായി സ്വര്‍ണം 57000 എന്ന മാന്ത്രികസംഖ്യ മറികടന്നിരുന്നു. ഇന്നും സ്വര്‍ണവില റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ കൊടുക്കേണ്ടിയിരുന്നത് 57120 രൂപയായിരുന്നു. 360 രൂപയാണ് ഇന്നലെ പവനില്‍ വര്‍ധിച്ചത്. ഗ്രാമിന് 45 രൂപ കൂടിയതോടെ 7140 രൂപയായിരുന്നു ഒരു ഗ്രാം പൊന്ന് വാങ്ങാന്‍ കൊടുക്കേണ്ടിയിരുന്നത്.

ഉത്സവ സീസണിനോട് അനുബന്ധിച്ച് സ്വര്‍ണവില പിടിവിട്ട് ഉയരും എന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. അതിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് സ്വര്‍ണം കുതിച്ചുയര്‍ന്നിരിക്കുന്നത്. ഹാള്‍മാര്‍ക്കിംഗ് നിരക്ക്, ജിഎസ്ടി എന്നിവയ്ക്ക് പുറമെ പണിക്കൂലി ആഭരണാവശ്യത്തിനുള്ള സ്വര്‍ണം വാങ്ങുമ്പോള്‍ കൊടുക്കണം എന്നതിനാല്‍ തന്നെ സാധാരണക്കാരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഇന്നത്തെ പൊന്നുവില.

Gold Price

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ വില നിലവാരം അനുസരിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 7160 രൂപ കൊടുക്കണം. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ പവന്‍വില 57280 എന്ന സര്‍വകാല റെക്കോഡിലേക്കും എത്തി. കഴിഞ്ഞ ഒരാഴ്ചയിലേറെയായി സ്വര്‍ണ വില ഉയരത്തിലേക്ക് പറക്കാനുള്ള പ്രവണതയാണ് കാണിക്കുന്നത്.

ഈ മാസം ഇതുവരേയും 56000 രൂപയില്‍ താഴ്ന്നിട്ടില്ല പവന്‍വില. ഒക്ടോബര്‍ 10 ന് രേഖപ്പെടുത്തിയ 56200 ആണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക്. 56960 എന്ന പഴയ സര്‍വകാല റെക്കോഡ് നിരക്കില്‍ ഏഴ് ദിവസമാണ് സ്വര്‍ണം വ്യാപാരം നടത്തിയത്. വിവാഹ ആവശ്യങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കുമായി സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് സ്വര്‍ണവില.

എന്നാല്‍ സുരക്ഷിത നിക്ഷേപമായി കണ്ട് നേരത്തെ സ്വര്‍ണം വാങ്ങിയവരെ സംബന്ധിച്ച് അക്ഷരാര്‍ത്ഥത്തില്‍ ബംപര്‍ ലോട്ടറി അടിച്ച പ്രതീതിയാണ്. പത്ത് വര്‍ഷം മുന്‍പ് ഒരു പവന്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇന്ന് വില്‍ക്കുമ്പോള്‍ ഇരട്ടിയിലേറെ രൂപയുടെ ലാഭം ലഭിക്കും. 2014 ല്‍ ഒക്ടോബര്‍ 17 ന് ഒരു പവന്‍ പൊന്നിന് 20640 ആയിരുന്നു വില. ഇന്നത്തെ വില അനുസരിച്ച് 36000 ത്തിലേറെ രൂപയാണ് വില്‍ക്കുന്നവര്‍ക്ക് അധികമായി ലഭിക്കുക.

സ്വര്‍ണ വിലയുടെ ഭാവി സംബന്ധിച്ച് കൃത്യമായ പ്രവചനം സാധ്യമല്ല. യുഎസ് ഫെഡ് നിരക്കിലെ മാറ്റം, ഡോളര്‍ സൂചിക, എണ്ണവില, യുദ്ധം പോലുള്ള അന്താരാഷ്ട്ര സാഹചര്യങ്ങള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പല കാരണങ്ങള്‍ സ്വര്‍ണ വിലയില്‍ പ്രതിഫലിക്കും.

സ്വര്‍ണ വിലയില്‍ ഉടനടി ഒരു വീഴ്ച ഉണ്ടാകില്ല എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നേരിയ ഇടിവുണ്ടായാലും അടുത്ത ദിവസം തന്നെ അത് തിരിച്ചു കയറുന്ന പ്രവണതയാണ് ഈ ദിവസങ്ങളില്‍ എല്ലാം വിപണിയിലെ പ്രതീതി. അതിനാല്‍ തന്നെ വസ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ശുഭസൂചകമല്ല കാര്യങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+