സ്വര്‍ണവില ഞെട്ടിച്ചു; സര്‍വകാല റെക്കോര്‍ഡില്‍, ഇനി സ്വര്‍ണം വാങ്ങാന്‍ പൊള്ളും, അറിയാം പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. 60000 രൂപ കടന്ന് പവന്‍ വില കുതിച്ചു. ആഗോള വിപണിയിലും വില കുത്തനെ കൂടുകയാണ്. ഇനിയും വില കൂടുമെന്നാണ് പ്രചാരണം. അമേരിക്കയിലെ ഭരണമാറ്റത്തെ തുടര്‍ന്നുള്ള അനിശ്ചിതത്വമാണ് പൊടുന്നനെയുള്ള വില മുന്നേറ്റത്തിന് കാരണം എന്ന് വ്യാപാരികള്‍ പറയുന്നു.
ഈ മാസം ഇതുവരെ 3000 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രമേണയുള്ള വര്‍ധനവ് ഇനിയുമുണ്ടാകുമെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറ്റു പ്രധാന രാജ്യങ്ങളുമായി നികുതി പോര് തുടരുമെന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അറിയാം പുതിയ പവന്‍-ഗ്രാം വില സംബന്ധിച്ച്...

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 60200 രൂപയാണ് വില. 600 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 7525 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ച് 6205 രൂപയിലെത്തി. വെള്ളിയുടെ വില 99 രൂപ എന്ന ഗ്രാം നിരക്ക് തുടരുകയാണ്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2749 ഡോളറിലെത്തിയിട്ടുണ്ട്.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 66000 രൂപ വരെ ചെലവ് വന്നേക്കാം. പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം ചേരുമ്പോഴാണിത്. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് ശതമാനം മുതല്‍ നാല് ശതമാനം വരെ കുറച്ചുള്ള വില കിട്ടും. വാങ്ങിയ ജ്വല്ലറിയില്‍ തന്നെ പഴയ സ്വര്‍ണ വില്‍ക്കുന്നത് കൂടുതല്‍ വില കിട്ടാന്‍ സഹായിക്കും.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മറ്റു രാജ്യങ്ങള്‍ക്കെതിരെ അധിക ഇറക്കുമതി നികുതി ചുമത്തുമെന്നാണ് സൂചന. ചൈനയുമായുള്ള പോര് ശക്തമാകുമെന്നും കരുതുന്നു. കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ട്രംപിന്റെ നടപടിയുടെ യഥാര്‍ഥ ചിത്രം വ്യക്തമാകാന്‍ ഇനിയും കാത്തിരിക്കണം. ഈ വേളയില്‍ വിപണിയില്‍ അനിശ്ചിതത്വം തുടരുകയാണ്.
അതേസമയം, ഡോളര്‍ സൂചിക ഇടിഞ്ഞിട്ടുണ്ട്. ഇത് സ്വര്‍ണവില കൂടാന്‍ കാരണമായി. ഇന്ത്യന്‍ രൂപയും മികച്ച മുന്നേറ്റം നടത്തിയിട്ടില്ല. ഡോളര്‍ സൂചിക 108 എന്ന നിരക്കിലാണ്. രൂപ 86.57 എന്ന നിരക്കിലും. രൂപ കരുത്ത് വന്‍തോതില്‍ വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറയാന്‍ വഴിയൊരുങ്ങും. എന്നാല്‍ ഇക്കാര്യം സമീപ ഭാവിയില്‍ സാധ്യതയില്ല.
അമേരിക്ക ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടുമെന്നാണ് ട്രംപ് പറയുന്നത്. കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്നും ആവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ക്രൂഡ് വിലയില്‍ അല്‍പ്പം കുറവുണ്ടായി. ബ്രെന്റ് ക്രൂഡ് ബാരലിന് 79 ഡോളറാണ് പുതിയ വില. നേരത്തെ 82 ഡോളര്‍ വരെ കുതിച്ചിരുന്നു. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വിലയും കുതിക്കുന്നുണ്ട്. 105000 എന്ന നിരക്കിലാണ് വ്യാപാരം.












Click it and Unblock the Notifications