‘ഇതാണ് നൂറ്റാണ്ടിന്റെ ബജറ്റെങ്കില്‍ ഈ നൂറ്റാണ്ട് എത്ര ഭയാനകമായിരിക്കും? കേന്ദ്രത്തിനെതിരെ ബിനോയ് വിശ്വം
ദില്ലി: കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ രൂക്ഷവിമർശനവുമായി എം പി ബിനോയ് വിശ്വം. കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടുള്ളത് കണ്ണുകെട്ടിന്റെയും വഞ്ചനയുടെയും ബജറ്റാണെന്നും കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് പറഞ്ഞ് കേന്ദ്രം ജനങ്ങളെ കബളിപ്പിച്ചുവെന്നും ബിനോയ് വിശ്വം ആരോപിക്കുന്നു.
'ഇതാണ് നൂറ്റാണ്ടിന്റെ ബജറ്റെങ്കില്‍ ഈ നൂറ്റാണ്ട് എത്ര ഭയാനകമായിരിക്കും? പാവങ്ങളുടെ ജീവിതങ്ങള്‍, തൊഴിലല്ലായ്മ, വിലവര്‍ധനവ്, കാര്‍ഷിക പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് ഈ അടുത്ത ദശകങ്ങളിലെ ഏറ്റവും വലിയ പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇതിനൊന്നും തൃപ്തികരമായ ഉത്തരമൊന്നും കൊടുക്കാത്ത കണ്ണുകെട്ടിന്റെയും വഞ്ചനയുടെയും ബജറ്റാണ് അവതരിപ്പിച്ചുകഴിഞ്ഞിട്ടില്ലെന്നും ബിനോയ് വിശ്വം പറയുന്നു.

ഈ ബജറ്റ് യഥാര്‍ത്ഥത്തില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ എല്ലാം കബളപ്പിച്ച ഒന്നാണെന്നും രാജ്യം കാത്തിരുന്നത് എല്ലാ ഇന്ത്യാക്കര്ക്കും സൗജന്യമായി വാക്സിന് കിട്ടുമെന്നായിരുന്നു. എന്നാല്‍ ഏതാനും കോടികള്‍ ഇതിന് വേണ്ടി മാറ്റി വെക്കുമെന്നല്ലാതെ മറ്റൊന്നും ബജറ്റിൽ ഇല്ലെന്നും ബിനോയ് വിശ്വം ആരോപിക്കുന്നു. ഇപ്പോൾ അവതരിപ്പിച്ച ബജറ്റ് നിയന്ത്രിക്കുന്നത് എഫ്ഡിഐ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാൾ, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് ബജറ്റിൽ മേൽക്കൈ ലഭിച്ചിട്ടുള്ളത്. മാര്‍ച്ച് 2022 ഓടെ രാജ്യത്ത് പതിനൊന്നായിരം കിലോമീറ്റര്‍ ദേശീയപാത വികസനം നടപ്പിലാക്കുമെന്ന് നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ചിരുന്നു. 3 ലക്ഷം കോടി ചെലവിൽ തമിഴ്നാട്ടില്‍ 3500 കിലോമീറ്റര്‍ ദേശീയപാത വികസനം നടത്തുമെന്നും നിര്‍മ്മല സീതാരാമന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം തന്നെ തുടങ്ങുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. 1100 കിലോമീറ്റര്‍ ദേശീയപാതാ വികസനം 65000 കോടി ചെലവഴിച്ച് കേരളത്തില്‍ നടപ്പാക്കും. ഇതില്‍ 600 കിലോമീറ്റര്‍ മുംബൈ കന്യാകുമാരി ഇടനാഴിയ്ക്ക് പ്രധാന്യം നല്‍കിക്കൊണ്ടാണ് നിർമാണം പൂർത്തിയാക്കുക.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications