കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം സ്വദേശി രാജേഷ് സുബ്രഹ്മണ്യം ഫെഡെക്‌സ് പ്രസിഡന്റ്

Google Oneindia Malayalam News

മെംഫിസ്/തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ രാജേഷ് സുബ്രഹ്മണ്യത്തിന് അപൂര്‍വ്വ നേട്ടം. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊറിയര്‍ കമ്പനിയായ ഫെഡെക്‌സ് എക്‌സ്പ്രസിന്റെ പ്രസിഡന്റ് പദവിയില്‍ ആണ് രാജേഷ് സുബ്രഹ്മണ്യം എത്തിയിരിക്കുന്നത്.

അമേരിക്കന്‍ ഉടമസ്ഥതയിലുള്ള രാജ്യാന്തര കൊറിയര്‍ ഭീമന്‍ ആണ് ഫെഡെക്‌സ്. സ്ഥാപനത്തിന്‍െ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയിരുന്നു രാജേഷ് സുബ്രഹ്മണ്യം. പ്രസിഡന്റ് ആയി 2019 ജനുവരി 1 ന് ആണ് ചുമതലയേല്‍ക്കുന്നത്.

Rajesh Subramanaim

ടെന്നസിയിലെ മെംഫിസില്‍ ആണ് ഫെഡെക്‌സിന്റെ ആസ്ഥാനം. ഡേവിഡ് എല്‍ കണ്ണിങ്ഹാം ആണ് നിലവിലെ പ്രസിഡന്റ്. 1971 ല്‍ ആണ് ഫെഡറല്‍ എക്‌സ്പ്രസ് കോര്‍പ്പറേഷന്‍ എന്ന പേരില്‍ സ്ഥാപനം സ്ഥാപിതമായത്.

തിരുവനനന്തപുരം സ്വദേശിയായ രാജേഷ് സുബ്രഹ്മണ്യം കഴിഞ്ഞ 27 വര്‍ഷമായി ഫെഡെക്‌സിനൊപ്പമുണ്ട്. മുംബൈ ഐഐടിയില്‍ നിന്ന കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം സ്വന്തമാക്കിയ ആളാണ് രാജേഷ്. അതിന് ശേഷം സൈറകോസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറങ്ങില്‍ ബിരുദാനന്തര ബിരുദവും ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും സ്വന്തമാക്കി.

ഫെഡെക്‌സ് ആസ്ഥാനമായ മെംഫിസില്‍ തന്നെ ആയിരുന്നു രാജേഷ് സുബ്രഹ്മണ്യം ജോലി തുടങ്ങിയത്. പിന്നീട് ഏഷ്യ-പസഫിക് മേഖലയുടെ മാര്‍ക്കറ്റിങ്, കസ്റ്റമര്‍കെയര്‍ വിഭാഗങ്ങളുടെ ചുമതലയുമായി ഹോങ്കോങ്ങിലേക്ക് മാറി. 2017 ല്‍ ആണ് രാജേഷ് സുബ്രഹ്മണ്യത്തെ കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍ ഓഫീസറും ആയി നിയമിക്കുന്നത്.

English summary
Kerala origin Rajesh Subramaniam named FedEx president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X