മദ്യം നിരോധിച്ചാല്‍ ടൂറിസവും തകരും...
തിരുവനന്തപുരം: കേരളത്തില്‍ മദ്യം നിരോധിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വലിയൊരു വരുമാന മാര്‍ഗ്ഗമാണ് നഷ്ടമാകുന്നത്. എന്നാല്‍ മദ്യത്തില്‍ നിന്നുള്ള വരുമാനത്തെ മാത്രമല്ല ടൂറിസത്തില്‍ നിന്നുള്ള വരുമാനത്തേയും മദ്യ നിരോധനം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
23,000 കോടി രൂപയാണ് ടൂറിസം മേഖലയില്‍ നിന്ന് 2013 ല്‍ കേരളത്തിന് ലഭിച്ച വാര്‍ഷിക വരുമാനം. ഇതിന്റെ വലിയൊരു പങ്കും മദ്യ നിരോധനത്തിലൂടെ ഇല്ലതാകും എന്നാണ് ചില ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത ടൂറിസം സീസണ് കാത്തിരിക്കുന്ന കേരളത്തിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് മദ്യ നിരോധനം കുറക്കുമെന്നാണ് പറയുന്നത്.

ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളില്‍ 15 ശതമാനം പേരും കേരളം സന്ദര്‍ശിക്കുന്നുണ്ട്. ഇതുവഴി നേടിട്ടും അല്ലാതെയും ആണ് സര്‍ക്കാരിന് വരുമാനം ലഭിക്കുന്നത്. മദ്യ നിരോധനമുള്ള ഒരു നാട്ടിലേക്ക് വിദേശ വിനോദ സഞ്ചാരികള്‍ എത്രത്തോളം കടന്നുവരും എന്നതാണ് ഇപ്പോള്‍ ടൂര്‍ ഓപ്പറേറ്റര്‍മാരെ കുഴക്കുന്ന ചോദ്യം.
കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തിലേക്ക് വന്നത് 8.58 ലക്ഷം വിദേശ ടൂറിസ്റ്റുകളാമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണം ഒരുകോടിയിലധികം വരും. ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഒഴുക്ക് നിലച്ചാല്‍ തന്നെയും കേരളം ബുദ്ധിമുട്ടും എന്ന് സാരം.
ആളുകളെല്ലാം കള്ള് കുടിക്കാന്‍ വേണ്ടിയാണോ കേരളത്തിലേക്ക് വരുന്നത് എന്ന മറു ചോദ്യം ആണ് ചിലര്‍ ഉന്നയിക്കുന്നത്. എന്നാല്‍ മദ്യത്തിന് നിരോധനമുള്ള സ്ഥലങ്ങളെ ഒഴിവാക്കുന്നതാണത്രെ വിനോദ സഞ്ചാരികളുടെ ആഗോള ട്രെന്‍ഡ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications