കെഎഫ്സിയില്‍ ഇനി കൊതിയൂറും വെജ് വിഭവങ്ങള്‍
ദില്ലി: കെഎഫ്‌സിയില്‍ ഇനി വെജിറ്റേറിയന്‍ ഭക്ഷണവും. ഇന്ത്യയിലെ വെജിറ്റേറിയന്‍ ഭക്ഷണപ്രിയരെ ലക്ഷ്യമിട്ടാണ് കെഎഫ് സി ഇത്തരമൊരു നീക്കത്തിന് തയ്യാറെടുക്കുന്നത്. ചിക്കന്‍ വിഭവങ്ങള്‍ വിളമ്പുന്ന കെഎഫ്‌സിയില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി പ്രത്യേകം വെജിറ്റബിള്‍ വിഭവങ്ങള്‍ ലഭിയ്ക്കും.
തങ്ങളുടെ നോണ്‍വെജ് വിഭവങ്ങളോടൊപ്പം തന്നെ കൊതിയൂറനുന്ന വെജ് വിഭവങ്ങളും പരീക്ഷിയ്ക്കാനാണ് കെഎഫ്‌സി തയ്യാറെടുക്കുന്നത്. പനീര്‍ സിങ്കര്‍, വെദ് ട്വിസ്റ്റര്‍ എന്നിവയ്ക്ക് പുറമെ, പൊട്ടറ്റോ ക്രിസ്‌പെര്‍ ബര്‍ഗര്‍, വെജ് റോക്കിന്‍ ബര്‍ഗര്‍ എന്നിങ്ങനെ ഒട്ടേറെ വെജ് വിഭവങ്ങള്‍ ഒരുക്കാനാണ് കെഎഫ്‌സിയുടെ ലക്ഷ്യം.

വെജിറ്റേറിയന്‍ ഭക്ഷണത്തെ ആഗോളതലത്തില്‍ പ്രിയങ്കരമാക്കാനുള്ള ശ്രമത്തിലാണ് കെഎഫ്‌സി. എതിന്റെ തുടക്കമെന്ന നിലയിലാണ് ഇന്ത്യയില്‍ വെജ് വിഭവങ്ങള്‍ ഒരുക്കുക. യുഎന്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 42 ശതമാനം പേര്‍ സസ്യഭുക്കുകളാണ്. എന്തായാലും ഇഈ കൂട്ടരെക്കൂടി ലക്ഷ്യമാക്കിയാണ് ഇനി കെഎഫ്‌സി വിഭവങ്ങള്‍ ഒരുക്കുന്നത്.












Click it and Unblock the Notifications