കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ്: ജയില്‍ ചാടിയ ഖാലിസ്താന്‍ തീവ്രവാദി ഹര്‍മീന്ദര്‍ സിംഗ് മിന്റു അറസ്റ്റില്‍

അറസ്റ്റിലായത് ദില്ലിയില്‍ നിന്ന്

Google Oneindia Malayalam News

ദില്ലി: പഞ്ചാബിലെ നാഭാ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍മീന്ദര്‍ സിംഗ് മിന്റു അറസ്റ്റിലായി. ദില്ലിയില്‍ നിന്ന് തിങ്കളാഴ്ചയാണ് മിന്റു അറസ്റ്റിലായത്. ആറ് പേരില്‍ ഒരാളാണ് ഇതിനകം പിടിയിലായത്. ജയില്‍ ആക്രമിച്ച് തടവുകാരെ സഹായിച്ച ഒരാള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് പഞ്ചാബിലെ പട്യാലയിലെ നാഭ സെന്‍ട്രല്‍ ജയിലിലെത്തിയ ആയുധ ധാരികളായ 12- 14 പേരാണ് സുരക്ഷആ ഗാര്‍ഡിനെ കത്തികൊണ്ട് ആക്രമിച്ച ശേഷം ജയിലിനുള്ളില്‍ കടന്ന് ഹര്‍മീന്ദര്‍ സിംഗ് ഉള്‍പ്പെടെയുള്ള തടവുകാരെ മോചിപ്പിച്ചത്. ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് തലവന്‍ ഹര്‍മീന്ദര്‍ സിംഗ് മിന്റുവിനൊപ്പം അഞ്ച് ഗുണ്ടകളാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടിട്ടുള്ളത്. പൊലീസ് യൂണിഫോമിലെത്തിയ ഭീകരരാണ് തടവുകാരെ ജയിലിന് പുറത്തെത്തിച്ച് വാഹനങ്ങളില്‍ രക്ഷപ്പെടാന്‍ സഹായിച്ചത്.

 അക്രമികളുടേത് വന്‍ പദ്ധതി

അക്രമികളുടേത് വന്‍ പദ്ധതി

നാല് വാഹനങ്ങളിലായെത്തിയ അക്രമികള്‍ മറ്റ് മൂന്ന് വാഹനങ്ങള്‍ പുറത്ത് പാര്‍ക്ക് ചെയ്ത ശേഷം ഒരു എസ് യുവിയിലാണ് ജയിലിനുള്ളിലെത്തിയത്. ഇവരില്‍ ചിലര്‍ താടി വച്ചിരുന്നുവെന്നും തലയില്‍ ടര്‍ബന്‍ ധരിച്ചിരുന്നുവെന്നുമാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം.

 ആയുധങ്ങളും കമ്പിളിയും നല്‍കി

ആയുധങ്ങളും കമ്പിളിയും നല്‍കി

സുരക്ഷാ ഗാര്‍ഡിനെ ആക്രമിച്ച് ജയിലിനുള്ളിലെത്തിയ അക്രമികള്‍ തടവുകാരെ മോചിപ്പിച്ച് ആയുധങ്ങളും കമ്പിളിയും നല്‍കി രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍. ജയില്‍ സൂപ്രണ്ടിനെയും ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ടിനേയും ആക്രമിച്ച ശേഷമായിരുന്നു തടവുകാരെ രക്ഷിച്ചത്.

അക്രമികളില്‍ ഒരാള്‍ പിടിയില്‍

അക്രമികളില്‍ ഒരാള്‍ പിടിയില്‍

ജയില്‍ അക്രമിച്ച് തടവുകാരെ മോചിപ്പിച്ച ഒരാള്‍ ഞായറാഴ്ച രാത്രി ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പല്‍മീന്ദര്‍ സിംഗ് അഥവാ പെയിന്‍ഡയാണ് അറസ്റ്റിലായത്.

ആക്രമണം പദ്ധതിയിട്ടത് പല്‍മീന്ദര്‍!!

ആക്രമണം പദ്ധതിയിട്ടത് പല്‍മീന്ദര്‍!!

ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ ഭീകരന്‍ ഹല്‍മീന്ദര്‍ സിംഗ് ഉള്‍പ്പെടെ ആറ് പേരെ ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള പദ്ധതിയിട്ടതും നടപ്പിലാക്കിയതും പല്‍മീന്ദര്‍ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

English summary
Khalistan Liberation Front chief Harminder Mintoo arrested from Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X