കിറ്റക്സിന്റെ കുതിപ്പ് തീര്‍ന്നോ? കേരളം വിട്ട ആവേശം തെലങ്കാനയില്‍ എത്തിയപ്പോഴില്ല... ഓഹരി വിലയില്‍ ഇടിവ്
കൊച്ചി/മുംബൈ: കിറ്റക്സ് കേരളം വിടുന്നു എന്ന പ്രഖ്യാപനം വന്നതോടെ അവരുടെ ഓഹരി മൂല്യത്തില്‍ വന്‍ കുതിപ്പാണുണ്ടായത്. ഇത് തങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയുടെ തെളിവാണെന്നായിരുന്നു കിറ്റക്സ് എംഡി സാബു ജേക്കബ് പറഞ്ഞിരുന്നത്.
എന്തായാലും സംഗതി കിറ്റക്സിന് വലിയ ലാഭമുണ്ടാക്കിക്കൊടുത്തു എന്നത് നേരാണ്. നാല് ദിവസമാണ് ഓഹരി മൂല്യത്തില്‍ ഒരേ കുതിപ്പ് തുടര്‍ന്നത്. എന്നാല്‍ ആ കുതിപ്പെല്ലാം ഇപ്പോള്‍ കിതപ്പായി മാറുകയാണ്. വന്‍ ഇടിവാണ് കിറ്റക്സിന്റെ ഓഹരിമൂല്യത്തില്‍ ഇപ്പോള്‍ പ്രകടമാകുന്നത്. വിശദാംശങ്ങള്‍ നോക്കാം...
കല്യാണ പെണ്ണായി സീതാകല്യാണം താരം സൗപര്‍ണിക സുഭാഷ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നാല് ദിവസത്തെ കുതിപ്പ്
കേരളത്തില്‍ ഇനി ഒരു നിക്ഷേപത്തിനും തങ്ങളില്ലെന്നാണ് കിറ്റക്സ് പ്രഖ്യാപിച്ചത്. ഇതിന് പിറകെ തെലങ്കാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് പ്രത്യേക വിമാനത്തില്‍ അങ്ങോട്ട് പറക്കുകയും ചെയ്തു. തെലങ്കാനയിലെ കാകതിയ മെഗാ ടെസ്റ്റൈല്‍ പാര്‍ക്കില്‍ ആയിരം കോടിയുടെ പദ്ധതി പ്രഖ്യാപിച്ചതോടെ കിറ്റക്സിന്റെ ഓഹരി മൂല്യത്തില്‍ വന്‍ കുതിപ്പാണുണ്ടായത്. അത് നാല് ദിവസം തുടരുകയും ചെയ്തു.

ആവേശം തീര്‍ന്നു
അഞ്ചാം ദിവസവും കിറ്റക്സ് ഓഹരികള്‍ വലിയ വിലയില്‍ വിറ്റുപോകുമെന്ന പ്രതീക്ഷയായിരുന്നു നല്കപ്പെട്ടത്. ജൂലായ് 15, വ്യാഴാഴ്ച 217.80 രൂപയ്ക്ക് വ്യാപാരം തുടങ്ങി അത് 223.90 രൂപ വരെ കുതിച്ചതാണ്. പിന്നീട് കുത്തനെ ഇടിഞ്ഞ് അത് 183.65 രൂപയിലേക്ക് എത്തി.

ഏറ്റവും ഒടുവില്‍
സംഗതി അവിടേയും അവസാനിച്ചില്ല. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ന്ന കുതിപ്പ്, ഇപ്പോള്‍ കിതപ്പായിട്ടാണ് കിറ്റക്സിനെ പിന്തുടരുന്നത്. വെള്ളിയാഴ്ച 177 രൂപയില്‍ ആയിരുന്നു വ്യാപാരം തുടങ്ങിയത്. ഒരു ഘട്ടത്തില്‍ അത് 179.80 രൂപ വരെ ഉയര്‍ന്നു. 167.65 രൂപ വരെ ഇടിയുകയും ചെയ്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 176 രൂപയ്ക്കാണ് വില്പന നടന്നത്.

നാല് ശതമാനത്തിന് മുകളില്‍
ഒറ്റ ദിവസം കൊണ്ട് നാല് ശതമാനത്തിന് മുകളില്‍ ആണ് കിറ്റക്സ് നേരിട്ട തകര്‍ച്ച. എന്തായാലും വ്യാഴാഴ്ച നേരിട്ടതിന്റെ അത്രയും വലിയ തിരിച്ചടി വെള്ളിയാഴ്ച കിറ്റക്സിന് നേരിടേണ്ടി വന്നിട്ടല്ല എന്നത് സാബു ജേക്കബിന് ആശ്വസിക്കാവുന്നതാണ്.

ഒരുമാസം കൊണ്ട്
കഴിഞ്ഞ ഒരുമാസത്തെ കണക്ക് മാത്രം എടുത്ത് പരിശോധിച്ചാല്‍ കിറ്റക്സ് വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട് എന്നതും വസ്തുതയാണ്. ഒരു മാസം കൊണ്ട് ഓഹരി മൂല്യത്തില്‍ 54.30 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. ശതമാനക്കണക്കില്‍ നോക്കിയാല്‍ അത് 44.62 ശതമാനം വരും. ആറ് മാസത്തെ കണക്കെടുത്താല്‍ 64 ശതമാനത്തിന്റേയും ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ 57 ശതമാനത്തിന്റേയും വളര്‍ച്ചയാണ് കിറ്റക്സ് നേടിയിട്ടുള്ളത്.

കാരണം എന്തായിരിക്കും?
എന്തായിരിക്കും കിറ്റക്സിന്റെ ഓഹരിമൂല്യത്തില്‍ ഉണ്ടായ പുത്തന്‍ കുതിപ്പിനും അതുപോലെയുള്ള കിതപ്പിനും ഉള്ള കാരണം എന്നതും അന്വേഷിക്കപ്പെടേണ്ടതുണ്ട്. കേരളത്തിന് പുറത്ത് നിക്ഷേപിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആയിരുന്നു ഓഹരിമൂല്യം കുതിച്ചത്. എന്നാല്‍ ആ തീരുമാനവുമായി മുന്നോട്ട് പോകുമ്പോള്‍ ഓഹരിമൂല്യം ഇടിയാന്‍ വഴിവച്ചത് എന്താകും?

പരിശോധനകളില്‍ കലിപ്പ്
കിറ്റക്സ് സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തുടര്‍ച്ചയായി നടത്തിയ പരിശോധനകള്‍ ആയിരുന്നു സാബു ജേക്കബിനെ ചൊടിപ്പിച്ചത്. ഇതോടെയാണ് കേരളത്തില്‍ പ്രഖ്യാപിച്ച 3,500 കോടിയുടെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. അതിന് പിറകെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളും സാബു ജേക്കബ് ഉന്നയിച്ചിരുന്നു.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications