കർഷക കുടുംബത്തിൽ ജനനം, ഇപ്പോൾ ഫോർബ്സ് പട്ടികയിൽ ; കെ പി രാമസ്വാമിയെ അറിയാം
ഫോബ്സ് പുറത്തിറക്കിയ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയില്‍ മൂന്ന് പുതുമുഖങ്ങളാണുള്ളത്. ഇവരിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് 74 വയസുള്ള കെ പി രാമസ്വമി എന്നയാളാണ്. കെ പി ആർ മിൽസിന്റെ സ്ഥാപകനും ചെയർമാനുമാണ്
ഫോർബ്സ് പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ആദ്യ 100 സമ്പന്നൻമാരിൽ ഒരാളായ ഇദ്ദേഹം. വസ്ത്ര നിർമ്മാണം, പഞ്ചസാര നിർമ്മാണം എന്നിവയിലാണ് കെ പി ആർ മിൽസ് എന്ന സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 19,133.7 കോടി രൂപയുടെ ആസ്തിയുമായാണ് കെ പി രാമസ്വാമി പട്ടികയിൽ 100-ാം സ്ഥാനത്ത് ഇടം പിടിക്കുന്നത്. കെ പി രാമസ്വമിയെക്കുറിച്ച് കൂടുതലറിയാം.
കെ പി രാമസ്വാമി തമിഴ്നാട്ടിലെ ഈറോഡിലെ കള്ളിയംപുത്തൂർ എന്ന ഗ്രമാത്തിൽ ഒരു കർഷക കുടുംബത്തിലാണ് ജനിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വസ്ത്ര കയറ്റുമതി സംരഭങ്ങളിലൊന്നാണ് ഇന്ന് കെ പി ആർ മിൽസ്. തമിഴ്നാട്ടിലെ കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിൽ 1984 ലാണ് സ്ഥാപിച്ചത്. ആദ്യകാലത്ത് വസ്ത്ര വ്യാപാരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കെ പി രാമസ്വാമി 2013ൽ പഞ്ചസാര നിർമ്മാണത്തിലേക്കും ചുവടുറപ്പിച്ചു.

കൂടാതെ 2019 ൽ ഫാസോ എന്ന പേരിൽ പുരുഷൻമാരുടെ ഇന്നർവെയേർസിന്റെ നിർമ്മാണവും ആരംഭിച്ചു. നെയ്ത വസ്ത്രങ്ങൾ, കോട്ടൺ, പോളിസ്റ്റർ നൂൽ എന്നിവയുടെ ഉത്പാദനം, പഞ്ചസാര, എത്തനോൾ എന്നിവയുടെ നിർമ്മാണം ഇവയിലാണ് കെ പി ആർ മിൽസ് പ്രാധാന്യം നൽകുന്നത്.
ഫോബ്‌സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 128 ദശലക്ഷം വസ്ത്രങ്ങളാണ് കെ പി ആർ മിൽസിന്റെ വാർഷിക ഉൽപ്പാദനം. സ്പോർട്സ് വെയർസ്, സ്ലീപ് വെയർസ് എന്നിവയുൾപ്പെടെ കെ പി ആർ നിർമ്മിക്കുന്നുണ്ട്.
67,841.77 കോടി രൂപ ആസ്തിയുമായി ഏഷ്യൻ പെയ്ന്റ്സ് ഉടമകളായ ഡാനി ഫാമിലി,
39,931.20 കോടി രൂപ ആസ്തിയിയുമായി ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ ചെയർപേഴ്സണും സി ഇ ഒയുമായ രേണുക ജഗ്തിയാനി എന്നിവരും പട്ടികയിൽ പുതുതായി ഇടംപിടിച്ചവരാണ്. ഈ വർഷം മേയിൽ ഭർത്താവ് മിക്കി ജഗ്തിയാനി മരണപ്പെട്ടതിനെ തുടർന്നാണ് രേണുക ജഗ്തിയാനി അധികാരമേറ്റത്.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്നെയാണ് ഈ ലിസ്റ്റിൽ ഒന്നമതുള്ളത്. 92 ബില്ല്യൻ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 68 ബില്ല്യൺ ഡോളർ ആസ്തിയുള്ള അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്. 29.3 ബില്ല്യൻ ഡോളർ ആസ്തിയുമായി എച്ച് സി എൽ ഫൗണ്ടർ ശിവ് നാടാർ മൂന്നാം സ്ഥാനത്തുണ്ട്.












Click it and Unblock the Notifications