കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറോ ചാര്‍ജ്ജ് ഡിജിറ്റല്‍ അക്കൗണ്ട്;കൊടക് മഹീന്ദ്രയുടെ കലക്കന്‍ ഐഡിയ, സ്വകാര്യബാങ്കുകള്‍ക്ക് പണി!

Google Oneindia Malayalam News

ദില്ലി: സീറോ ബാലന്‍സ് അക്കൗണ്ട് പ്രഖ്യാപനവുമായി പൊതുമേഖലാ ബാങ്ക് കൊടക് മഹീന്ദ്ര രംഗത്ത്. ഇതിന് പുറമേ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ചാര്‍ജില്ലെന്നുമുള്ള പ്രഖ്യാപനം ബുധനാഴ്ചയാണ് കൊടാക് മഹീന്ദ്ര ബാങ്ക് നടത്തിയത്. എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകള്‍ മൂന്ന് ഇടപാടുകള്‍ക്ക് ശേഷം ചാര്‍ജ് ഈടാക്കുമെന്ന് പ്രഖ്യാപനം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് കൊടാക് മഹീന്ദ്രയുടെ നീക്കം. മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴ ഈടാക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പ്രഖ്യാപിച്ചിരുന്നു.

മൊബൈല്‍ ഫോണ്‍ വഴിയുള്ള ഡിജിറ്റല്‍ ബാങ്കിംഗിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊടാക് മഹീന്ദ്ര 811 എന്ന പ്ലാന്‍ ആരംഭിച്ചിട്ടുള്ളത്. അടുത്ത 18 മാസത്തിനുള്ളില്‍ മഹീന്ദ്ര ഉപയോക്താക്കളുടെ എണ്ണം 16 മില്യണാക്കി വര്‍ധിപ്പിക്കാനും ബാങ്ക് ലക്ഷ്യമിടുന്നു. മൊബൈല്‍ ബാങ്കിംഗ് ആപ്പ് വഴി എവിടെയിരുന്നും അഞ്ച് മിനിറ്റിനുള്ളില്‍ അക്കൗണ്ട് തുടങ്ങാവുന്ന സംവിധാനമാണ് ബാങ്ക് ആരംഭിച്ചിട്ടുള്ളത്. ഇതിനായി പുതിയ ആധാര്‍ അടിസ്ഥാനമാക്കിയിട്ടുള്ള വണ്‍ ടൈം പാസ് വേര്‍ഡ് ഓതന്റിഫിക്കേഷന്‍ സംവിധാനം വഴിയാണ് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. 811 അക്കൗണ്ട് ആരംഭിക്കുന്നതിന് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് നമ്പറുകള്‍ മാത്രമാണ് അനിവാര്യമായിട്ടുള്ളത്.

kotak-mahindra

എല്ലാ 811 ഉപയോക്താക്കള്‍ക്കും സൗജന്യ വിര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡ് സേവനം ലഭ്യമാകും. ഇതിന് പുറമേ സേവിംഗ്‌സ് അക്കൗണ്ട് ബാലന്‍സിന് ആറ് ശതമാനം വാര്‍ഷിക പലിശയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെറ്റ്/ മൊബൈല്‍ ബാങ്കിംഗ് വഴിയും എടിഎം വഴിയും എളുപ്പത്തില്‍ ലോണ്‍ നല്‍കുന്നതിന് വേണ്ടി 10 സെക്കന്റ് ലോണ്‍ എന്ന സംവിധാനം നേരത്തെ എച്ച്ഡിഎഫ്‌സി ആരംഭിച്ചിരുന്നു.

English summary
Private sector lender Kotak Mahindra Bank (KMB) on Wednesday announced the launch of "811" savings account scheme, aimed at doubling its customer base over the next 18 months, primarily through digital account opening from the current 8 million.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X