കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം ഇനി ഇ-മെയില്‍ ആയും അയക്കാം...എങ്ങനെയെന്ന് അറിയേണ്ടേ?

  • By Meera Balan
Google Oneindia Malayalam News

കാശ് കടം ചോദിയ്ക്കുമ്പോള്‍ നിനക്ക് 'മെയില്‍' അയച്ച് തരാം എന്ന് കളിയാക്കുന്ന ചില സുഹൃത്തുക്കളെങ്കിലും നമുക്ക് ഉണ്ടാകും. ഇത്തരം സൂത്രക്കാരായ സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്. പണം ഇനി മെയില്‍ ആയിട്ടും അയക്കാം. കൊടാക് മഹിന്ദ്ര ബാങ്കാണ് മെയില്‍ മണി എന്ന പുത്തന്‍ ആശയവുമായി രംഗത്തെത്തിയത്. പേര് സൂചിപ്പിയ്ക്കുന്ന പോലെ തന്നെ ഫണ്ട് ട്രാന്‍സ്ഫര്‍ നമുക്ക് മെയിലിലൂടെ ചെയ്യാം.

കൊടാക് മഹീന്ദ്രബാങ്കിന്റെ ഉപഭോക്താക്കള്‍ക്കാണ് ഇത്തരത്തില്‍ പണം അയക്കാന്‍ കഴിയുക. എന്നാല്‍ പണം സ്വീകരിയ്ക്കുന്നയാള്‍ ഏത് ബാങ്കിന്റെ ഉപഭോക്താവായാലും പ്രശ്‌നമില്ല. പണം നിങ്ങള്‍ക്ക് ലഭിയ്ക്കും. സുരക്ഷിതമായ നെറ്റ് ബാങ്കിംഗ് സംവിധാനത്തിലൂടെ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാം

Kotak Mahindra Bank

എങ്ങനെയാണ് മെയില്‍ മണി അയക്കുക

മെയില്‍ മണിയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് പണം അയക്കുന്നയാള്‍ പണം സ്വീകരിയ്ക്കുന്നയാളുടെ അക്കൗണ്ട് നമ്പര്‍ അറിയേണ്ട എന്നത് തന്നെയാണ്.

1.പണം അയക്കുന്നതിനായി ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് നെറ്റ് ബാങ്കിംഗ് ലോഗിന്‍ ചെയ്യുകയാണ്.

2.ലോഗിന്‍ പേജില്‍ നിന്നും Funds via email എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക

3. പണം സ്വീകരിയ്ക്കുന്നയാളുടെ മൊബൈല്‍ നമ്പര്‍, ഇമെയില്‍, കൈമാറ്റം ചെയ്യുന്ന തുക എന്നിവ കൃത്യമായി രേഖപ്പെടുത്തുക

4. യൂണീക് ഒടിപി( വണ്‍ ടൈം പാസ് വേര്‍ഡ് ) സ്വീകര്‍ത്താവിന് അയക്കുക

സ്വീകര്‍ത്താവ്

1. വണ്‍ടൈം പാസ് വേര്‍ഡ്, കൊടാക് മഹിന്ദ്ര ബാങ്കിന്റെ വെബ് സൈറ്റ് ലിങ്ക് എന്നിവ നിങ്ങള്‍ക്ക് ഇമെയില്‍ ആയി ലഭിയ്ക്കും.

2. തുടര്‍ന്ന് ഒടിപി രേഖപ്പെടുത്തുക. അതിന് ശേഷം നിങ്ങളുടെ അക്കൗണ്ട് നമ്പരും മറ്റ് ബാങ്ക് വിവരങ്ങളും രേഖപ്പെടുത്തുക. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് പണം ക്രെഡിറ്റ് ആവുകയുള്ളൂ.

NEFT അല്ലെങ്കില്‍ IMPS സംവിധാനത്തിലൂടെയാണ് പണം കൈമാറ്റം ചെയ്യുന്നത്.

രണ്ട് തരം പാസ് വേര്‍ഡ് ഉപഭോക്താവിനും സ്വീകര്‍ത്താവിനും വേണ്ടി ഉപയോഗിയ്ക്കുന്നതിനാല്‍ കൈമാറ്റം ഏറെ സുരക്ഷിതമാണെന്നാണ് ബാങ്ക് പറയുന്നത്. യുഎസില്‍ ഈ രീതി പരീക്ഷിച്ചിട്ടുണ്ട്.

English summary
Kotak Mahindra Bank has launched an email-based funds transfer service called Mail Money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X