കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ഇനി യുഎഇയിലും
കൊച്ചി: കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് ബസ് ടിക്കറ്റുകള്‍ ഇനി യുഎഇ എക്സ്ചേഞ്ച് ശാഖകളിലൂടെ ലഭ്യമാകും. ഇതു സംബന്ധിച്ച കരാറില്‍ ഇരു സ്ഥാപനങ്ങളും ഒപ്പുവെച്ചതായി യുഎഇ എക്സ്ചേഞ്ച് ഇന്ത്യാ മേധാവി വി ജോര്‍ജ് ആന്റണി അറിയിച്ചു.
കര്‍ണാടക, തമിഴ് നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നീ ആറു സംസ്ഥാനങ്ങളിലാണ് ഈ സേവനം ലഭ്യമാവുക. കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഉപയോഗപ്പെടുത്തുന്ന ഐടി പ്രൊഫഷണലുകള്‍ക്ക് ഇത് ഏറെ ഉപകാരപ്പെടുമെന്നാണ് കരുതുന്നത്. ടിക്കറ്റ് കിട്ടുന്നതിന് നീളമുള്ള വരികളില്‍ നില്‍ക്കേണ്ടി വരില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

നിലവില്‍ എയര്‍ടിക്കറ്റിങ്, ടൂര്‍സ്, ലോണ്‍, വിദേശനാണയവിനിമയം, പണമയയ്ക്കല്‍ തുടങ്ങിയ സേവനങ്ങളാണ് യുഎഇ എക്സ്ചേഞ്ച് നല്‍കുന്നത്. പ്രവര്‍ത്തന മികവിന്റെ പേരില്‍ പിആര്എസ്ഐ അവാര്‍ഡ്, രാഷ്ട്രീയ ഉദ്യോഗരത്ന അവാര്‍ഡ്, ക്വാളിറ്റി ബ്രാന്‍ഡ്സ് ഇന്ത്യ അവാര്‍ഡ്, ഹ്യൂമന്‍ കാപ്പിറ്റല്‍ അവാര്‍ഡ്, ഏഷ്യാസ് ബെസ്റ്റ് എംപ്ലോയര്‍ അവാര്‍ഡ്, സിഎംഒ ഏഷ്യാ അവാര്‍ഡ്, സൂപ്പര്‍ ക്വാളിറ്റി ക്രൗണ്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുള്ള സ്ഥാപനമാണ് യുഎഇ എക്സ്ചേഞ്ച്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications