കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ഇനി യുഎഇയിലും

Google Oneindia Malayalam News

കൊച്ചി: കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് ബസ് ടിക്കറ്റുകള്‍ ഇനി യുഎഇ എക്സ്ചേഞ്ച് ശാഖകളിലൂടെ ലഭ്യമാകും. ഇതു സംബന്ധിച്ച കരാറില്‍ ഇരു സ്ഥാപനങ്ങളും ഒപ്പുവെച്ചതായി യുഎഇ എക്സ്ചേഞ്ച് ഇന്ത്യാ മേധാവി വി ജോര്‍ജ് ആന്‍റണി അറിയിച്ചു.

കര്‍ണാടക, തമിഴ് നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നീ ആറു സംസ്ഥാനങ്ങളിലാണ് ഈ സേവനം ലഭ്യമാവുക. കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഉപയോഗപ്പെടുത്തുന്ന ഐടി പ്രൊഫഷണലുകള്‍ക്ക് ഇത് ഏറെ ഉപകാരപ്പെടുമെന്നാണ് കരുതുന്നത്. ടിക്കറ്റ് കിട്ടുന്നതിന് നീളമുള്ള വരികളില്‍ നില്‍ക്കേണ്ടി വരില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

UAE Exchange

നിലവില്‍ എയര്‍ടിക്കറ്റിങ്, ടൂര്‍സ്, ലോണ്‍, വിദേശനാണയവിനിമയം, പണമയയ്ക്കല്‍ തുടങ്ങിയ സേവനങ്ങളാണ് യുഎഇ എക്സ്ചേഞ്ച് നല്‍കുന്നത്. പ്രവര്‍ത്തന മികവിന്‍റെ പേരില്‍ പിആര്‍എസ്ഐ അവാര്‍ഡ്, രാഷ്ട്രീയ ഉദ്യോഗരത്ന അവാര്‍ഡ്, ക്വാളിറ്റി ബ്രാന്‍ഡ്സ് ഇന്ത്യ അവാര്‍ഡ്, ഹ്യൂമന്‍ കാപ്പിറ്റല്‍ അവാര്‍ഡ്, ഏഷ്യാസ് ബെസ്റ്റ് എംപ്ലോയര്‍ അവാര്‍ഡ്, സിഎംഒ ഏഷ്യാ അവാര്‍ഡ്, സൂപ്പര്‍ ക്വാളിറ്റി ക്രൗണ്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുള്ള സ്ഥാപനമാണ് യുഎഇ എക്സ്ചേഞ്ച്.

English summary
KSRTC Joins Hands with UAE Exchange for Bus Ticket Booking Through UAE Exchange Branches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X