കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുംഭമേള വെറും ഒരു ഉത്സവം മാത്രമല്ല... 1.2 ലക്ഷം കോടിയുടെ വരുമാനം; ഇത് അത്ര ചെറിയ കാര്യമല്ല

Google Oneindia Malayalam News

പ്രയാഗ് രാജ്: ഇത്തവണത്തെ കുംഭമേളയ്ക്ക് ജനുവരി 15 ന് തുടക്കമായി. മാര്‍ച്ച് 4 ന് ആണ് കുംഭമേള സമാപിക്കുക. അതിനിടയ്ക്ക് കോടിക്കണക്കിനാളുകള്‍ ആയിരിക്കും പ്രയാഗ് രാജില്‍ വന്നുപോവുക.

ഏതൊരു തീര്‍ത്ഥാടന കേന്ദ്രവും ഒരു സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നുണ്ട്. അക്കണക്കില്‍ നോക്കിയാല്‍ ഇന്ത്യയില്‍ അത്തരത്തില്‍ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നത് കുംഭമേള തന്നെ ആണെന്ന് പറയാം.

ഇത്തവണ കുംഭമേള വഴി ഉത്തര്‍ പ്രദേശിന് 1.2 ലക്ഷം കോടി രൂപയുടെ വരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയാണ് (സിഐഐ) ഇത്തരം ഒരു നിരീക്ഷണം നടത്തിയിരിക്കുന്നത്.

Kumbh Mela

ആത്മീയമവും മതപരവും ഒക്കെ ആണ് കുംഭമേള. എന്നാല്‍ ഈ കാലയളവില്‍ കുംഭമേളയുമായി ബന്ധപ്പെട്ട് ആറ് ലക്ഷത്തോളം ജോലികളാണ് സൃഷ്ടിക്കപ്പെടുക. അവയില്‍ പലതും ഒരുപക്ഷേ, നേരിട്ട് കുംഭമേളയുമായി ബന്ധപ്പെട്ടവ ആയിക്കൊള്ളണം എന്നും ഇല്ല. ഹോസ്പിറ്റാലിറ്റി മേഖലയില്‍ മാത്രം രണ്ടര ലക്ഷം ആളുകളെയാണ് കുംഭമേളയുമായി ബന്ധപ്പെട്ട് വിവിധ ജോലികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അസംഘടിത മേഖലയില്‍ അരലക്ഷത്തിലധികം ജോലികള്‍ പുതിയതായി സൃഷ്ടിക്കപ്പെടും.

4,200 കോടി രൂപയാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഇത്തവണ കുംഭമളേയ്ക്കായി മാറ്റി വച്ചിരിക്കുന്നത്. 2013 ലെ മഹാകുംഭ മേളയ്ക്ക് ചെലവഴിച്ചതിനേക്കാള്‍ മൂന്നിരട്ടിയാണിത്.

English summary
Kumbh Mela to generate Rs1.2 Lakh Core Revenue: Confederation of Indian Industry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X