പ്രവാസികള്‍ക്ക് സന്തോഷം; കുവൈത്ത് ദിനാര്‍ മധുരം കൂടും, ജിസിസി കറന്‍സികള്‍ മൂല്യം ഉയര്‍ന്നു
ദുബായ്: ലോകത്ത് ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടക്കുന്ന കറന്‍സി ഡോളര്‍ ആണെങ്കിലും മൂല്യമുള്ള കറന്‍സി ഡോളര്‍ അല്ല. ഈ പട്ടികയിലെ ആദ്യ നാല് സ്ഥാനവും പശ്ചിമേഷ്യയിലെ കറന്‍സികള്‍ക്കാണ്. ആദ്യ മൂന്നെണ്ണം ജിസിസി കറന്‍സികള്‍. എന്നാല്‍ അമേരിക്കന്‍ ഡോളര്‍ മൂല്യത്തില്‍ ചാഞ്ചാട്ടം കാണിക്കുന്നതും ഇന്ത്യന്‍ രൂപ മൂല്യമിടിയുന്നതും കാരണം നേട്ടമുണ്ടായത് ഗള്‍ഫിലെ പ്രവാസികള്‍ക്കാണ്.
ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം കിട്ടുമെന്നാണ് ഇതില്‍ എടുത്തുപറയേണ്ടത്. മൂല്യത്തില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നത് കുവൈത്ത് ദിനാറിലാണ്. ലോകത്ത് ഏറ്റവും മൂല്യമുള്ള കറന്‍സിയാണ് കുവൈത്ത് ദിനാര്‍. ഭൂവിസ്തൃതി പരിശോധിച്ചാല്‍ ചെറിയ രാജ്യമാണെങ്കിലും ലോകത്ത് മൂല്യമുള്ള കറന്‍സി എന്ന പട്ടം കുവൈത്തിന് സ്വന്തമാണ്. അതിന് കാരണവുമുണ്ട്.

ഒരു കുവൈത്ത് ദിനാറിന് ഏറ്റവും പുതിയ വിനിമയ നിരക്ക് പ്രകാരം 271.42 രൂപ നല്‍കണം. ദിവസങ്ങള്‍ക്ക് മുമ്പ് 269 വരെ ഇടിഞ്ഞിരുന്നു എങ്കിലും ഇപ്പോള്‍ തിരിച്ചുകയറുകയാണ്. ഈ മാസം ഒന്നിനാണ് കുവൈത്ത് ദിനാറിന്റെ മൂല്യം വന്‍തോതില്‍ ഉയര്‍ന്നത്. അന്ന് ഒരു കുവൈത്ത് ദിനാറിന് 275.68 രൂപ എന്ന നിരക്കിലെത്തിയിരുന്നു. റെക്കോര്‍ഡിലേക്ക് കുവൈത്ത് ദിനാര്‍ വീണ്ടും കുതിക്കാനുള്ള സാധ്യത തള്ളാനാകില്ല.
ബഹ്റൈന്‍ ദിനാറിന്റെ ഏറ്റവും പുതിയ മൂല്യം 221.99 രൂപയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഇത് 220ല്‍ ആയിരുന്നു. ഇപ്പോള്‍ വീണ്ടും തിരിച്ചുകയറുകയാണ്. നവംബര്‍ ഒന്നിന് ഒരു ബഹ്റൈന്‍ ദിനാറിന് 225.93 രൂപ എന്നതായിരുന്നു മൂല്യം. ഒമാന്‍ റിയാലിന് രൂപയുമായുള്ള മൂല്യം 217.41 ആണ്. നവംബര്‍ ഒന്നിന് 221.33 എന്ന നിരക്കായിരുന്നു. വീണ്ടും അതിലേക്ക് എത്തുമെന്ന സൂചനയാണിപ്പോള്‍.
സൗദി റിയാലിന് 22.22 രൂപ, ഖത്തര്‍ റിയാലിന് 22.89 രൂപ, യുഎഇ ദിര്‍ഹത്തിന് 22.68 രൂപ എന്നിങ്ങെയാണ് ഏറ്റവും പുതിയ വിനിമയ നിരക്ക്. മേല്പറഞ്ഞ നിരക്കില്‍ വിവിധ സമയങ്ങളില്‍ വ്യതിയാനം വരാം. അമേരിക്കന്‍ ഡോളറില്‍ സംഭവിക്കുന്ന മൂല്യമാറ്റം പരിശോധിച്ചാണ് മറ്റു കറന്‍സികളുടെ മൂല്യം കണക്കാക്കുക. അമേരിക്കയില്‍ പണപ്പെരുപ്പം വര്‍ധിച്ചതോടെ മറ്റു കറന്‍സികളുടെ മൂല്യം കൂടുകയാണ്.
കുവൈത്ത് ദിനാര്‍, ബഹ്റൈന്‍ ദിനാര്‍, ഒമാന്‍ റിയാല്‍ എന്നിവയാണ് ലോകത്ത് ഏറ്റവും മൂല്യമുള്ള കറന്‍സികള്‍. ജോര്‍ദാന്‍ ദിനാര്‍, ബ്രിട്ടീഷ് പൗണ്ട്, ജിബ്രാള്‍ട്ടര്‍ പൗണ്ട്, കയ്മാന്‍ ഐസ്ലാന്റ് ഡോളര്‍, സ്വിസ് ഫ്രാങ്ക്, യൂറോ, അമേരിക്കന്‍ ഡോളര്‍ എന്നിങ്ങനെ പോകുന്നു മൂല്യം കൂടിയ കറന്‍സികളുടെ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടിക. ഡോളര്‍ മൂല്യം കുറയുമ്പോള്‍ സ്വര്‍ണത്തിന് വില കൂടുമെന്ന മറ്റൊരു ഘടകം കൂടി എടുത്തുപറയണം.
സുസ്ഥിരമായ സമ്പദ് വ്യവസ്ഥ, വൈവിധ്യമാര്‍ന്ന വരുമാന സ്രോതസ്, സമാധാനപരമായ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യം, നികുതി ഘടന എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് കറന്‍സികളുടെ മൂല്യം കണക്കാക്കുക. ഡോളറും രൂപയും കരുത്ത് കുറയുന്ന ഈ ഘട്ടം പ്രവാസികള്‍ക്ക് നേട്ടമാണ്. അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂല്യം കൂടും. ഇതാകട്ടെ, ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് മറ്റൊരു തരത്തില്‍ കരുത്തേകുകയും ചെയ്യും.
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications