കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദായ നികുതി റിട്ടേൺ: പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യേണ്ട അവസാന തിയ്യതി സെപ്തംബര്‍ 30

  • By S Swetha
Google Oneindia Malayalam News

ദില്ലി: പാന്‍ കാര്‍ഡ് ആധാറുമായി ലിങ്കുചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 തിങ്കളാഴ്ചയാണ്. ആദായനികുതി റിട്ടേണുകള്‍ക്കായി ആധാര്‍ പാനുമായി ബന്ധിപ്പിക്കുന്നത് ആദായനികുതി (ഐ-ടി) വകുപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) മാര്‍ച്ചില്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു. പാന്‍-ആധാര്‍ ബന്ധം നിര്‍ബന്ധമാക്കുന്ന ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139 എഎ ഈ വര്‍ഷം ആദ്യം സുപ്രീം കോടതിയും ശരിവെച്ചിരുന്നു. വരുമാന റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യേണ്ടത് ഏപ്രില്‍ 1 മുതല്‍ നിര്‍ബന്ധമാണ്.

ആദായനികുതി വകുപ്പ് വെബ്സൈറ്റായ incometaxindia.gov.in ല്‍ ആധാര്‍ പാനുമായി ബന്ധിപ്പിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ നല്‍കിയിട്ടുണ്ട്.

ചില എളുപ്പ ഘട്ടങ്ങള്‍ ഇതാ:

ഘട്ടം 1: ആദായനികുതി ഇ-ഫയലിംഗ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് നിങ്ങളുടെ അക്കൗണ്ട് ലോഗിന്‍ ചെയ്യുക (നിങ്ങള്‍ക്ക് ഇല്ലെങ്കില്‍ ഒരു അക്കൗണ്ട് പുതുതായി എടുക്കുക). സാധാരണയായി ലോഗിന്‍ ചെയ്തയുടനെ നിങ്ങളുടെ ആധാര്‍ ലിങ്കുചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു പോപ്പ്അപ്പ് വിന്‍ഡോ സ്വാഗതം ചെയ്യും. അത് സംഭവിച്ചില്ലെങ്കില്‍ ചുവടെയുള്ള ഘട്ടങ്ങള്‍ പാലിക്കുക.

aadhaar-pan-15

ഘട്ടം 2: 'പ്രൊഫൈല്‍ ക്രമീകരണങ്ങളില്‍' ക്ലിക്കുചെയ്യുക തുടര്‍ന്ന് 'ലിങ്ക് ആധാര്‍' ക്ലിക്കുചെയ്യുക. 'പ്രൊഫൈല്‍ ക്രമീകരണങ്ങള്‍' ഡ്രോപ്പ്-ഡൗണിന്റെ ചുവടെ 'ലിങ്ക് ആധാര്‍' ഓപ്ഷന്‍ ലഭിക്കും.


ഘട്ടം 3: ബോക്‌സില്‍ നിങ്ങളുടെ 12 അക്ക 'ആധാര്‍ നമ്പര്‍' നല്‍കി സേവ് ചെയ്യുക. ചെയ്തു കഴിയുന്നതോടെ ''ആധാര്‍-പാന്‍ ലിങ്കിംഗ് വിജയകരമായി പൂര്‍ത്തിയായി'' എന്ന് പറയുന്ന ഒരു സന്ദേശം ലഭിക്കും.

English summary
Last date linking PAN card with Aadhaar card
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X