സ്വര്‍ണപ്രേമികള്‍ക്ക് ആശ്വാസം; ഇന്ന് വില കുറഞ്ഞു, പുതിയ വില വിവരങ്ങള്‍ ഇങ്ങനെ
കൊച്ചി; സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5145 രൂപയായി. ഇന്നലെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 41,280 രൂപയാണ് വില. ഗ്രാമിന് 5160 രൂപയുമായിരുന്നു. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1872 ഡോളറിലാണ്.

ഈ വര്‍ഷം ആരംഭം മുതലാണ് പവന് 40000 രൂപ കടന്നത്. ജനുവരി ഒന്നിന് സംസ്ഥാനത്തെ സ്വര്‍ണ വില 40080 രൂപയായിരുന്നു. എന്നാല്‍ ജനുവരി രണ്ടിന് ഇത് 40360 രൂപയായി കുറഞ്ഞിരുന്നു. ചൈനയില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വര്‍ണം 15 ശതമാനം വരെ ശരാശരി നേട്ടം നല്‍കിയിരുന്നു. രാജ്യാന്തര വിപണിയില്‍ ട്രോയ് ഓണ്‍സ് പുതുവര്‍ഷത്തില്‍ 2000 ഡോളര്‍ കടന്നേക്കുമെന്ന പ്രവചനമുണ്ടായിരുന്നു. ഈ രംഗത്തെ വിദഗ്ദരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 2022 അവസാനിക്കുമ്പോള്‍ ഡിസംബര്‍ 1ന് സംസ്ഥാനത്തെ സ്വര്‍ണ വില 39000 രൂപയായിരുന്നു, ഇതായിരുന്നു ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

ഈ വര്‍ഷം ആരംഭിച്ചപ്പോള്‍ ജനുവരിയില്‍ മാത്രം സ്വര്‍ണവില 680 രൂപയോളമാണ് വര്‍ദ്ധിച്ചത്. അതേസമയം, നവംബര്‍ മാസം ഒരു പവന്‍ സ്വര്‍ണത്തിന് 37820 രൂപയായിരുന്നു. നവംബര്‍ 17 ആകുമ്പോഴേക്കും ഇത് ഒറ്റയടിക്ക് 600 രൂപ വരെ വര്‍ദ്ധിച്ച് 39000 ലേക്ക് എത്തി. നവംബര്‍ നാലിന് മാത്രമാണ് വിലയില്‍ ഇടിവുണ്ടായത്. ഒരു പവന് 480 രൂപയും ഒരു ഗ്രാമിന് 60 രൂപയുമാണ് അന്ന് കുറഞ്ഞത്.

അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 36880 രൂപയും ഒരു ഗ്രാമിന് 4610 രൂപയുമായിരുന്നു വില. ഇതായിരുന്നു നംവബര്‍ മാസത്തെ ഏറ്റവും കുറഞ്ഞ വില. അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിലുപം കുറവ് സംഭവിച്ചിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 73.70 രൂപയാണ് വില. എട്ട് ഗ്രാമിന് 599.20 രൂപയാണ് വില. 10 ഗ്രാമിന്റെ വില 737 രൂപയാണ്. ഒരു കിലോ വെള്ളിക്ക് 73,700 രൂപയാണ് വില.












Click it and Unblock the Notifications