Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി ചേർന്ന ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിങ്ങള്‍ക്കും ചേരാം: ഇത്ര വർഷം കഴിഞ്ഞാല്‍ പണം ഇരട്ടി

രാജ്യത്ത് പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന ഏതൊരു വ്യക്തിയും നാമനിർദേശ പത്രികയ്ക്കൊപ്പം നിക്ഷേപം അടക്കമുള്ള സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തേണ്ടതുണ്ട്. അത്തരത്തില്‍
വാരണാസി മണ്ഡലത്തില്‍ നിന്നും മൂന്നാമതും മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സമർപ്പിച്ച നാമനിർദേശ പത്രികയിലെ വിവരങ്ങളും പുറത്ത് വന്നിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) ഫിക്സഡ് ഡിപ്പോസിറ്റായി ഏകദേശം 2.85 കോടി രൂപയുടെ നിക്ഷേപമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത്. അദ്ദേഹത്തിൻ്റെ രണ്ടാമത്തെ ഏറ്റവും വലിയ നിക്ഷേപം നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്സി) സ്കീമിലാണ് എന്നതാണ് ശ്രദ്ധേയം. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയായ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി) സ്കീമിൽ 912338 രൂപയുടെ നിക്ഷേപമാണ് അദ്ദേഹത്തിനുള്ളത്.

salary-

എന്താണ് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി) സ്കീം

പോസ്റ്റ് ഓഫീസുകൾ മുഖേന സർക്കാർ നടത്തുന്ന ഒരു സേവിംഗ്സ് സ്കീമാണ് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. പ്രതിവർഷം 7.7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതിയിലേക്ക് 5 വർഷത്തേക്ക് പണം നിക്ഷേപിക്കാം. ബാങ്ക് എഫ്ഡി നിരക്കുകളിൽ നിന്ന് വ്യത്യസ്തമായി, എൻ എസ്‌ സിയിലെ പലിശ കൂടുതൽ സ്ഥിരതയുള്ളതാണ് പ്രത്യേകത.

പ്രതിവർഷം 7.7 ശതമാനം പലിശയിൽ 10 വർഷവും 4 മാസവും കൊണ്ട് നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാന്‍ എൻ എസ്‌ സിക്ക് സാധിക്കും. ഏതൊരാള്‍ക്കും 1000 രൂപയിൽ നിക്ഷേപം ആരംഭിക്കാം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. എൻ എസ്‌ സിയുടെ പ്രധാന നേട്ടങ്ങളിലൊന്ന് അതിന് നികുതി ഇളവ് ലഭിക്കും എന്നതാണ്. പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി കിഴിവിന് അർഹതയുണ്ടായിരിക്കും.

പദ്ധതിയില്‍ ചേരാന്‍ നിങ്ങള്‍ക്ക് തനിച്ചോ അല്ലെങ്കില്‍ ജോയിന്റ് അക്കൗണ്ടോ എടുക്കാം. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് വേണ്ടിരക്ഷിതാവിനും അക്കൗണ്ട് തുറക്കാം. പോസ്റ്റ് ഓഫീസ് വഴിയുള്ള ഓഫ്‌ലൈൻ മോഡ് കൂടാതെ ഓൺലൈനായും സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിന് (എൻഎസ്‌സി) പുറമെ ആകർഷകമായ റിട്ടേൺ നിരക്കുകൾ നൽകുന്ന മറ്റ് പല പോസ്റ്റ് ഓഫീസ് സ്കീമുകളുമുണ്ട്. അത്തരത്തില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് മന്ത്ലി സേവിംഗ്സ് സ്കീം. ഈ പദ്ധതി പ്രകാരം ഒറ്റ അക്കൗണ്ടിൽ 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം.

7.4 ശതമാനം നിരക്കിലാണ് നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നത്. ഈ പലിശയിൽ നിന്നാണ് സമ്പാദ്യം. ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുന്നതിലൂടെ, ഈ പദ്ധതിയിൽ നിന്ന് ഓരോ മാസവും 9,250 രൂപ വരെ സ്വന്തമാക്കാന്‍ സാധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+