ലീന നായർക്ക് പിന്നാലെ പ്രിയ നായർ ; യൂണിലിവർ നേതൃത്വ നിരയിൽ മലയാളി പെൺകരുത്ത്
മൾട്ടി നാഷണൽ കമ്പനിയായ യൂണിലിവറിന്റെ നേതൃ നിരയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മലയാളിയായ പ്രിയ നായരാണ് കേരളത്തിലിപ്പോൾ സജീവ ചർച്ചയാകുന്നത്. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ മാതൃ സ്ഥാപനമാണ് യൂണിലിവർ. കമ്പനിയുടെ ബ്യൂട്ടി & വെൽബീയിങ് വിഭാഗം പ്രസിഡന്റ് ആയാണ് പ്രിയ നായർക്ക് സ്ഥാനക്കയറ്റം കിട്ടിയിരിക്കുന്നത്.
വരുന്ന ജനുവരി 1 ന് ആണ് കമ്പനിയുടെ ബ്യൂട്ടി & വെൽബീയിങ് വിഭാഗം പ്രസിഡന്റായി പ്രിയാ നായർ ചുമതല ഏറ്റെടുക്കാൻ പോകുന്നത്. യൂണിലിവർ ലീഡർഷിപ്പ് എക്സിക്യൂട്ടീവിലേക്കും കമ്പനി പ്രിയാ നായരെ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ യൂണിലിവറിന്റെ ബ്യൂട്ടി & വെൽബീയിങ് ചീഫ് മാർക്കറ്റിങ് ഓഫീസറാണ് പ്രിയ. ഈ സ്ഥാനത്ത് എത്തിയതിന് ശേഷം 3ഒന്നര വർഷത്തിനു ശേഷമാണ് പിയാ നാർക്ക് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. 1995 ൽ ആണ് പ്രിയാ നായർ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ബ്യൂട്ടി & പേഴ്സണൽ കെയർ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറായി ജോലിക്കായി പ്രവേശിച്ചത്. കൺസ്യൂമർ മാർക്കറ്റിങ്ങിൽ 21 വർഷത്തോളം അനുഭവ സമ്പത്താണ് ഇവർക്കുള്ളത്.

ഫോർച്യൂൺ ഇന്ത്യ പ്രസിദ്ധീകരിച്ച ബിസിനസ് മേഖലയിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ പ്രിയ നായരും ഇടം പിടിച്ചിരുന്നു. ഇതിനു മുൻപ് സർഫ്, വീൽ, ആക്സ്, ഡവ്, ക്ലോസപ്പ് തുടങ്ങിയ ബ്രാന്റുകളുടെ വളർച്ചയിലും പ്രിയാ നായരുടെ വലിയ പങ്കുണ്ട്.
ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയും മലയാളിയുമാണ് പ്രിയ. പാലക്കാടുകാരിയായ ലീനാ നായർ ആയിരുന്നു ഇതിന് മുൻപ് ഈ സ്ഥാനത്തെത്തിയ വനിത. ലീനാ നായർ രാജി വച്ച് ആഡംബര ഫാഷൻ ബ്രാൻഡായ ഷനേലിന്റെ ആഗോള സിഇഒ ആയി സ്ഥാനമേറ്റിരുന്നു. ഇതോടെയാണ് പ്രിയാ നായർക്ക് സ്ഥാനക്കയറ്റം കിട്ടിയത്.
ഡോക്ടറായ അമ്മയിൽ നിന്നാണ് താൻ പ്രചോദനം ഉൾക്കൊള്ളുന്നതെന്ന് പ്രിയാ നായർ അഭിമുഖത്തിലൂടെ പറയുന്നു. അനിശ്ചിതാവസ്ഥകൾക്കിടെ ജോലിയുടെ ലക്ഷ്യമെന്തെന്ന് കണ്ടെത്തുന്നതാണ് തനിക്കു കരുത്തു നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ ഇന്ത്യയിൽ നിന്ന് നിതിൻ പരാഞ്ജ്‌പേ, രോഹിത് ജാവ എന്നിവർ മാത്രമാണ് യൂണിലിവറിൽ ഉള്ളത്.


Click it and Unblock the Notifications