ബ്രിട്ടനിലെ കോടീശ്വരന്മാരില് ബ്രിട്ടീഷുകാരില്ലേ... ഇന്ത്യക്കാരുണ്ട്!
ലണ്ടന്‍: ലോകത്തില്‍ എവിടെ പോയാലും ഇന്ത്യക്കാരുണ്ടാകുമെന്ന് ഉറപ്പാണ്. ചെല്ലുന്നിടത്തെല്ലാം അത്യാവശ്യം സ്വാധീനം നമ്മള് ഉണ്ടാക്കാറും ഉണ്ട്.
കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ശതകോടീശ്വരന്മാരുടെ പട്ടിക സണ്‍ഡേ ടൈംസ് പുറത്ത് വിട്ടിരുന്നു. എന്നാല്‍ അതില്‍ ഒന്നാമതെത്തിയത് ബ്രിട്ടീഷുകാരന് ആയിരുന്നില്ല. അത് ഇന്ത്യക്കാരനും ആയിരുന്നില്ല. ഇന്ത്യക്കാരായ ഹിന്ദുജ ഗ്രൂപ്പിന് ഇത്തവണ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
വാര്‍ണര്‍ മ്യൂസികിന്റെ ഉടമ ലെന് ബ്ലവാറ്റ്നിക് ആണ് കോടീശ്വരന്മാരുടെ പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്. ബ്രിട്ടീഷ് രാജ്ഞിയൊക്കെ പട്ടികയില്‍ ഒരുപാട് പിറകിലാണെന്നതാണ് സത്യം.

ലെന് ബ്ലവാറ്റ്നിക്
സംഗീത മേഖലയിലെ വമ്പന്മാരായ വാര്‍ണര്‍ മ്യൂസികിന്റെ ഉടമയാണ് ഇദ്ദേഹം. ഉക്രൈന് സ്വദേശിയാണ്. 1.3 ലക്ഷം കോടിരൂപയാണ് ഇദ്ദേഹത്തിന്റെ സമ്പത്ത്. 31 ശതമാനമാണ് ഇദ്ദേഹത്തിന്റെ സ്വത്തില്‍ വര്‍ദ്ധനയുണ്ടായത്.

ഹിന്ദുജ സഹോദരന്മാര്
ശ്രീ ഹിന്ദുജ, ഗോപി ഹിന്ദുജ- കഴിഞ്ഞ തവണത്തെ പട്ടികയില്‍ ഇവരായിരുന്നു ഒന്നാമത്. എന്നാല്‍ ഇത്തവണ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ലക്ഷ്മി മിത്തല്‍
കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തുണ്ടായിരുന്നത് ഇന്ത്യക്കാരനായ ലക്ഷ്മി മിത്തല്‍ ആയിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹം ഏഴാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

സ്വരാജ് പോള്‍
ആയിരം പേരുടെ പട്ടികയില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ വ്യവസായി ആണ് സ്വരാജ് പോള്‍. കഴിഞ്ഞ തവണ 47-ാം സ്ഥാനത്തായിരുന്ന സ്വരാജ് പോള്‍ ഇത്തവണയും ആ സ്ഥാനം നിലനിര്‍ത്തി.

ആശിഷ് താക്കര്‍
ഇന്‍വെസ്റ്റ്മെൻറ് വിദഗ്ധന്‍ ആണ് ആഷിക് താക്കര്‍. ഇന്ത്യക്കാരന് തന്നെ. ആദ്യമായിട്ടാണ് താക്കൂര്‍ പണക്കാരുടെ പട്ടികയില്‍ ഇടം നേടുന്നത്.

ഗൗതം ഥാപ്പര്‍
ഇത്തവണ സണ്‍ഡേ ടൈംസിന്റെ പട്ടകയില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യക്കാരനാണ് ഗൗതം ഥാപ്പര്‍. അറിയപ്പെടുന്ന വ്യവസായി ആണ് ഇദ്ദേഹം.

എലിസബത് രാജ്ഞി
പറയുമ്പോള്‍ രാജ്ഞിയൊക്കെയാണ്. ജനാധിപത്യം വന്നെങ്കിലും ഇംഗ്ലണ്ടില്‍ ഇപ്പോഴും രാജ്ഞിയ്ക്ക് നല്ല പ്രധാന്യമുണ്ട്. പക്ഷേ ആയിരം പേരുടെ പട്ടികയില്‍ 302-ാം സ്ഥാനം മാത്രമേ രാജ്ഞിയ്ക്കുളളൂ.

ജോര്‍ജ്ജ് ക്ലൂണി
ഇത്തവണ ആയിരം പേരുടെ പട്ടികയില്‍ ഇടം നേടിയ ആളാണ് പ്രമുഖ നടന് ജോര്‍ജ്ജ് ക്ലൂണി.

ജെകെ റൗളിംഗ്
ഹാരിപോര്‍ട്ടര്‍ കൃതികളുടെ കര്‍ത്താവ ജെകെ റൗളിംഗ് ആണ് പട്ടികയില്‍ ഇടം നേടിയ എഴുത്തുകാരി. ഇവരും ആദ്യമായാണ് ടൈംസ് പട്ടികയില്‍ ഇടം നേടുന്നത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications