കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനിലെ കോടീശ്വരന്‍മാരില്‍ ബ്രിട്ടീഷുകാരില്ലേ... ഇന്ത്യക്കാരുണ്ട്!

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: ലോകത്തില്‍ എവിടെ പോയാലും ഇന്ത്യക്കാരുണ്ടാകുമെന്ന് ഉറപ്പാണ്. ചെല്ലുന്നിടത്തെല്ലാം അത്യാവശ്യം സ്വാധീനം നമ്മള്‍ ഉണ്ടാക്കാറും ഉണ്ട്.

കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ശതകോടീശ്വരന്‍മാരുടെ പട്ടിക സണ്‍ഡേ ടൈംസ് പുറത്ത് വിട്ടിരുന്നു. എന്നാല്‍ അതില്‍ ഒന്നാമതെത്തിയത് ബ്രിട്ടീഷുകാരന്‍ ആയിരുന്നില്ല. അത് ഇന്ത്യക്കാരനും ആയിരുന്നില്ല. ഇന്ത്യക്കാരായ ഹിന്ദുജ ഗ്രൂപ്പിന് ഇത്തവണ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

വാര്‍ണര്‍ മ്യൂസികിന്റെ ഉടമ ലെന്‍ ബ്ലവാറ്റ്നിക് ആണ് കോടീശ്വരന്‍മാരുടെ പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്‍. ബ്രിട്ടീഷ് രാജ്ഞിയൊക്കെ പട്ടികയില്‍ ഒരുപാട് പിറകിലാണെന്നതാണ് സത്യം.

ലെന്‍ ബ്ലവാറ്റ്നിക്

ലെന്‍ ബ്ലവാറ്റ്നിക്

സംഗീത മേഖലയിലെ വമ്പന്‍മാരായ വാര്‍ണര്‍ മ്യൂസികിന്റെ ഉടമയാണ് ഇദ്ദേഹം. ഉക്രൈന്‍ സ്വദേശിയാണ്. 1.3 ലക്ഷം കോടിരൂപയാണ് ഇദ്ദേഹത്തിന്റെ സമ്പത്ത്. 31 ശതമാനമാണ് ഇദ്ദേഹത്തിന്റെ സ്വത്തില്‍ വര്‍ദ്ധനയുണ്ടായത്.

ഹിന്ദുജ സഹോദരന്‍മാര്‍

ഹിന്ദുജ സഹോദരന്‍മാര്‍

ശ്രീ ഹിന്ദുജ, ഗോപി ഹിന്ദുജ- കഴിഞ്ഞ തവണത്തെ പട്ടികയില്‍ ഇവരായിരുന്നു ഒന്നാമത്. എന്നാല്‍ ഇത്തവണ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ലക്ഷ്മി മിത്തല്‍

ലക്ഷ്മി മിത്തല്‍

കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തുണ്ടായിരുന്നത് ഇന്ത്യക്കാരനായ ലക്ഷ്മി മിത്തല്‍ ആയിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹം ഏഴാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

സ്വരാജ് പോള്‍

സ്വരാജ് പോള്‍

ആയിരം പേരുടെ പട്ടികയില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ വ്യവസായി ആണ് സ്വരാജ് പോള്‍. കഴിഞ്ഞ തവണ 47-ാം സ്ഥാനത്തായിരുന്ന സ്വരാജ് പോള്‍ ഇത്തവണയും ആ സ്ഥാനം നിലനിര്‍ത്തി.

ആശിഷ് താക്കര്‍

ആശിഷ് താക്കര്‍

ഇന്‍വെസ്റ്റ്മെൻറ് വിദഗ്ധന്‍ ആണ് ആഷിക് താക്കര്‍. ഇന്ത്യക്കാരന്‍ തന്നെ. ആദ്യമായിട്ടാണ് താക്കൂര്‍ പണക്കാരുടെ പട്ടികയില്‍ ഇടം നേടുന്നത്.

ഗൗതം ഥാപ്പര്‍

ഗൗതം ഥാപ്പര്‍

ഇത്തവണ സണ്‍ഡേ ടൈംസിന്റെ പട്ടകയില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യക്കാരനാണ് ഗൗതം ഥാപ്പര്‍. അറിയപ്പെടുന്ന വ്യവസായി ആണ് ഇദ്ദേഹം.

എലിസബത് രാജ്ഞി

എലിസബത് രാജ്ഞി

പറയുമ്പോള്‍ രാജ്ഞിയൊക്കെയാണ്. ജനാധിപത്യം വന്നെങ്കിലും ഇംഗ്ലണ്ടില്‍ ഇപ്പോഴും രാജ്ഞിയ്ക്ക് നല്ല പ്രധാന്യമുണ്ട്. പക്ഷേ ആയിരം പേരുടെ പട്ടികയില്‍ 302-ാം സ്ഥാനം മാത്രമേ രാജ്ഞിയ്ക്കുളളൂ.

ജോര്‍ജ്ജ് ക്ലൂണി

ജോര്‍ജ്ജ് ക്ലൂണി

ഇത്തവണ ആയിരം പേരുടെ പട്ടികയില്‍ ഇടം നേടിയ ആളാണ് പ്രമുഖ നടന്‍ ജോര്‍ജ്ജ് ക്ലൂണി.

ജെകെ റൗളിംഗ്

ജെകെ റൗളിംഗ്

ഹാരിപോര്‍ട്ടര്‍ കൃതികളുടെ കര്‍ത്താവ ജെകെ റൗളിംഗ് ആണ് പട്ടികയില്‍ ഇടം നേടിയ എഴുത്തുകാരി. ഇവരും ആദ്യമായാണ് ടൈംസ് പട്ടികയില്‍ ഇടം നേടുന്നത്.

English summary
Music boss Len Blavatnik named as Britain's richest man, Hinduja Brothers became second this time. Laxmi Mittal dipped to seventh place from third.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X