കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലെനോവൊ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലിറക്കി

Google Oneindia Malayalam News

ദുബായ്: പ്രമുഖ ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ ലെനൊവൊ ഗ്രൂപ്പ് പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറക്കി. കംമ്പ്യൂട്ടറുകള്‍, ടാബുകള്‍, ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുമായി വിപണിയില്‍ സജീവസാന്നിദ്ധ്യമായ ലെനൊവൊ ഇസഡ് യുകെ എന്ന പേരിലാണ് സ്വതന്ത്ര ബ്രാന്‍ഡായി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

ആഗസ്റ്റില്‍ ചൈനയില്‍ പുറത്തിറക്കിയ ഇസഡ് 1 മോഡലിനു കുറഞ്ഞ സമയത്തിനകം തന്നെ 30 ലക്ഷം ഓര്‍ഡറുകളാണ് ലഭിച്ചിരിക്കുന്നതെന്ന് പുതിയ ഉല്‍പന്നം പരിചയപ്പെടുത്തികൊണ്ട് ഇസഡ് യുകെ മൊബൈല്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ജിന്‍ ചെന്‍ ദുബായില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

zuk-image01

3ജി.ബി റാമും, 64 ജി.ബി റാമുമുള്ള ഇസഡ് 1ന് ക്വാള്‍കോം 801 പ്രൊഫസറും 1080പി. ഡിസ്‌പ്ലേയുമാണുള്ളത്. ഫിംഗര്‍പ്രിന്റ് റീഡറുള്ള ഇസഡ് 1ല്‍ ഡാറ്റകള്‍ അതിവേഗം കൈമാറാനായി യു.എസ്.ബി 3.0 ടൈപ്‌സിനാണ് ഉപയോഗിച്ചിരിക്കുന്നതെന്നും 5.5 ഇഞ്ച് വലിപ്പമുള്ള പുതിയ മൊബൈല്‍ മാര്‍ക്കറ്റില്‍ നിലവിലുള്ള ഏത് സ്മാര്‍ട്ട് ഫോണിനോടും മത്സരിക്കാന്‍ സാധിക്കുന്നതാണെന്നും ജിന്‍ ചെന്‍ പറഞ്ഞു.

ഉപഭോക്താകള്‍ക്ക് പുതിയ ഫോണ്‍ മികച്ച പ്രകടനമാണ് നല്‍കുന്നതെന്ന് ഡിവൈസസ് വിഭാഗം തലവന്‍ ലീ വ്യക്തമാക്കി. ഓണ്‍ലൈനില്‍ മൊബൈല്‍ വിതരണം ഏറ്റെടുത്തതായി സൂഖ് ഡോട്ട് കോം സി.ഇ.ഒ റൊണാള്‍ഡോ മൌച്ച് വാര്‍ വേദിയില്‍ വെളിപ്പെടുത്തി. മൊബൈല്‍ ഗള്‍ഫ് മേഖലയിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധിക്രതരും വിതരണക്കാരും.

English summary
Lenovo group launches new smartphones
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X