ലക്‌സസിനെ കൂടുതല്‍ ജനകീയ ബ്രാന്‍ഡാക്കാന്‍ എസ്‌യുവി എല്‍എക്‌സ് 570
അതുല്യമായ ലക്ഷുറിയും നഗരത്തിന്റെ സങ്കീര്‍ണതകളും ഒന്നിച്ചുചേര്‍ത്തു മുന്നിലെത്തിയ ലക്‌സസ് എല്‍എക്‌സ് 570, ഇനി യാത്ര എവിടേക്കും എന്ന ചിന്ത മനസില്‍ ഉറപ്പിക്കാന്‍ അവതരിക്കുകയാണ്. 5.7 ലിറ്റര്‍ വി8 എന്‍ജിനാണ് എല്‍എക്‌സ് 570യുടെ പ്രത്യേകത. എസ്‌യുവി രംഗത്ത് മുന്‍നിരയില്‍ എത്താന്‍ നിരവധി സവിശേഷതകള്‍ എല്‍എക്‌സ് 570ല്‍ ഒരുക്കിയിട്ടുണ്ട്. ആഡംബരത്തിന്റെ ഭാഷ അതേപടി പകര്‍ത്തിയിരിക്കുന്ന എല്‍എക്‌സ് 570 ആദ്യകാഴ്ചയില്‍ത്തന്നെ ആരുടേയും മനംകവരുടെ ശക്തമായ ഡിസൈന്‍ കണ്‍സപ്റ്റിലാണ് എത്തുന്നത്.
ഓഫ്‌റോഡ് യാത്രികരെ മനസില്‍ കണ്ടുകൊണ്ട് പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ കോട്ടം തട്ടാതിരിക്കാന്‍ ശക്തമായ ഫ്രെയിം മുതല്‍ മള്‍ട്ടി ടെറെയ്ന്‍ അഡ്ജസ്റ്റ്‌മെന്റ് സിസ്റ്റത്തില്‍ വരെ പുത്തന്‍ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ക്ലൈമറ്റ് കണ്‍ട്രോള്‍, സൂപ്പീരിയര്‍ എന്റര്‍റ്റെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെ ഡ്രൈവിങ് ഒരു അനുഭവമാക്കിത്തീര്‍ക്കാന്‍ വേണ്ടതെല്ലാം എല്‍എക്‌സ് 570 നല്‍കും. മൂന്നാം നിരയിലെ സീറ്റിങ്, അഡീഷണല്‍ കാര്‍ഗോ സ്‌പെയ്‌സായും ഉപയോഗിക്കാവുന്നതാണ്. ലെക്‌സസ് മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ഷിപ്പിന്റെ ഉദാഹരണമാണ് യാത്രികര്‍ക്ക് സുഖമായ ഇരിപ്പിനും സൗകര്യത്തിനുമിണങ്ങുന്ന തരത്തിലെ സീറ്റിങ്.

ഇന്ത്യന്‍ റോഡുകള്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ലാത്ത തരത്തിലെ ഡിസൈനും ലെക്‌സസ് എന്‍ജിനിയറിങ്ങും ചേരുന്ന പെര്‍ഫോമന്‍സും പെര്‍ഫെക്ഷനുമാണ് 2018 എല്‍എക്‌സ് നല്‍കുന്നത്. ലക്‌സസ് ഇന്ത്യയുടെ ലിസ്റ്റില്‍ എല്‍എക്‌സ് കൂടിവരുന്നതോടെ റോഡില്‍ ആരെയും കൊതിപ്പിക്കുകയും നായകനിരയിലേക്കെത്തുകയും ചെയ്യുന്ന അനുഭവമാണ് അതിഥികള്‍ക്കു നല്‍കുന്നത്. ജീവിതത്തിന്റെ കയറ്റിറക്കങ്ങള്‍ ലാഘവത്തോടെയും ആധികാരികതയോടെയും കൈകാര്യം ചെയ്യുന്നവര്‍ക്കു വേണ്ടി നിര്‍മിച്ച വാഹനമാണിതെന്ന് ലക്‌സസ് ഇന്ത്യ ചെയര്‍മാന്‍ എന്‍. രാജ പറയുന്നു.
ലക്‌സസിന്റെ എല്‍ ഷെയ്പ്പിലെ ട്രിപ്പിള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റിന്റെ കണ്ണഞ്ചിക്കുന്ന തിളക്കം, സ്പിന്‍ഡില്‍ ഗ്രില്‍ എന്നിവ ആദ്യകാഴ്ചയില്‍ കൊതിപ്പിക്കാന്‍ എല്‍എക്‌സ് 570യിലുണ്ട്. സെമി അനിലിന്‍ ലെതര്‍ ഇന്റീരിയറില്‍ തെളിഞ്ഞുകാണാവുന്ന ടകുമി മാര്‍ക്ക്, സ്റ്റിയറിങ് വീലിലെ ഷിമമോകു ട്രിം. ലെക്‌സസിന്റെ ആതിഥേയത്വം വിളിച്ചോതുന്ന ഇന്റീരിയറില്‍ വിശാലമായ കാബിന്‍, സില്‍ക്കി വൈറ്റ് എല്‍ഇഡി ലൈറ്റിങ്, ഡോറുകളില്‍ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇല്യുമിനേഷന്‍.
ലെക്‌സസിന്റെ ക്ലൈമറ്റ് കോണ്‍സിയര്‍ഷ് ഓരോരുത്തരുടേയും ആവശ്യാനുനസരണം ടെംപറേച്ചറും കംഫര്‍ട്ടും ഒരുക്കുന്നു. പ്രീമിയം 19 സ്പീക്കര്‍ മാര്‍ക്ക് ലെവിന്‍സണ്‍ റെഫറന്‍സ് സറൗണ്ട് സൗണ്‍് സിസ്റ്റം നല്‍കുന്നത് ഹൈ ഡെഷനിഷന്‍ ഹോം തിയെറ്റര്‍ ക്വാളിറ്റി കാര്‍ എന്റര്‍റ്റെയ്ന്‍മെന്റ്. റിയര്‍ സീറ്റിനായി 11.6 ഇഞ്ച് ലിക്വിഡ് ക്രിസ്റ്റല്‍ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഡിസ്‌പ്ലെ.
നിരവധി പ്രത്യേകതകളാല്‍ ഡ്രൈവിങ് അനുഭവം ഉയര്‍ത്തുകയാണ് 2018 എല്‍എക്‌സ് 570. പകരംവയ്ക്കാനാവാത്ത ഷാസിയുടെ കരുത്തിലാണ് ഉയര്‍ന്ന നിലവാരത്തിലും വിശ്വാസ്യതയിലുമുള്ള ഓഫ്‌റോഡ് സാധ്യമാകുന്നത്. കംഫര്‍ട്ടിനും ഉല്‍കൃഷ്ടമായ യാത്രയ്ക്കും യാതൊരു കോട്ടവും തട്ടാത്ത തരത്തില്‍ ഏതൊരു പാതയേയും സുഖമായി കടന്നു പോകുന്നു എല്‍എക്‌സ് 570. ബോഡിഷെല്ലില്‍ നിന്നു സസ്‌പെന്‍ഷനെ വേര്‍തിരിച്ചു ഫ്രെയിം ഡിസൈന്‍, ഇതിനാല്‍ കാബിനിലേക്ക് പുറത്തെ ബഹളമോ വൈബ്രേഷനോ കടക്കുന്നില്ല.
ഓരോ പാതയ്ക്കും അനുസരിച്ചു അഡ്ജസ്റ്റ് ചെയ്യാവുന്ന മള്‍ട്ടി ടെറെയ്ന്‍ സെലക്റ്റ് അഡ്ജസ്റ്റ്‌മെന്റ്‌സ്, ഓഫ്‌റോഡിനെ നന്നായി മാനോജ് ചെയ്യാനായി 5 സ്പീഡ് ക്രോള്‍ കണ്‍ട്രോള്‍ - ഇത് ഓരോ വീലിന്റേയും ടോര്‍ക്കും ബ്രേക്കും സ്വയം അഡ്ജസ്റ്റ് ചെയ്യുന്നതിനാല്‍ ഡ്രൈവര്‍ക്ക് സ്റ്റിയറിങ്ങില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാവും. പവര്‍, പെര്‍ഫോമന്‍സ്, പെര്‍ഫെക്ഷന്‍ എന്നിവയുടെ സങ്കലനമാണ് ഓരോ എല്‍എക്‌സ് 570യും. ഇന്ത്യന്‍ റോഡുകളില്‍ ആരുടേയും നോട്ടം എത്തിക്കുന്ന വാഹനം. ലക്‌സസിന്റെ ലക്ഷ്വറി നിലനിര്‍ത്തിക്കൊണ്ടു തന്നെ ഏതു ദുര്‍ഘടപാതയിലേയും അപ്രതീക്ഷിത പ്രശ്‌നങ്ങളെ മറികടക്കാന്‍ വേണ്ടതെല്ലാം എല്‍എക്‌സിലുണെന്ന് ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് പി. ബി. വേണുഗോപാല്‍ പറയുന്നു. അതിശയിപ്പിക്കുന്ന ഡ്രൈവിങ് പ്രദാനം ചെയ്യുന്ന 4ഡബ്ലിയുഡിയുടെ പുത്തന്‍ സാങ്കേതികവിദ്യ കരുത്തും ഡൈനാമിക് പ്രസന്‍സുമാണ് നല്‍കുന്നത്.
കാറിന്റെ പെര്‍ഫോമന്‍സ് ഫീച്ചറുകള്‍ മെച്ചപ്പെടുത്താന്‍ ഇന്റീരിയര്‍ കംഫര്‍ട്ട് മുതല്‍ ടെക്‌നോളജിക്കല്‍ പ്രത്യേകതകള്‍ വരെ ഓരോ ഘട്ടത്തിലും ഏറെ ശ്രദ്ധിച്ചാണ് എല്‍എക്‌സ് 570 ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2018 മെയ് 21 മുതല്‍ ലക്‌സസിന്റെ എല്‍എക്‌സ് 570 ബുക്കിങ് ആരംഭിക്കുന്നു. 2,32,94,000 രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. വാഹനത്തിന്റെ കൂടുതല്‍ പ്രത്യേകതകള്‍ അറിയാന്‍ സന്ദര്‍ശിക്കുക www.lexusindia.co.in












Click it and Unblock the Notifications