കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് എക്കൗണ്ടുകള്‍ ആധാറുമായി ഘടിപ്പിക്കണം: ആര്‍ബിഐ

Google Oneindia Malayalam News

ദില്ലി: ബാങ്ക് എക്കൗണ്ടുകള്‍ ആധാറുമായി ഘടിപ്പിക്കുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് നയം വ്യക്തമാക്കി. 2017ലെ കള്ളപ്പണം തടയലുമായി ബന്ധപ്പെട്ട നിയമത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ബാങ്ക് എക്കൗണ്ടുകളില്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രബാങ്ക് അറിയിച്ചു.

ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമല്ലെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് സംഭവത്തില്‍ വ്യക്ത വരുത്തിക്കൊണ്ട് രംഗത്തെത്തിയത്. ഒരു വിവരാവകാശത്തിന് മറുപടിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. പ്രസ്തുത മാധ്യമ റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ച റിസര്‍വ് ബാങ്ക് ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ 2017 ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചു.

Reserve Bank Of india

ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് ഉത്തരവിട്ടില്ലെന്നായിരുന്നു വിവരാവകാശത്തിന് ലഭിച്ച മറുപടിയില്‍ ചൂണ്ടിക്കാണിക്കുന്നത്. മണിലൈഫ് എന്ന വാര്‍ത്താ വെബ്‌സൈറ്റിനാണ് ഇത് സംബന്ധിച്ച വിവരാവകാശം ലഭിച്ചത്. സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള രണ്ടാം ഭേദഗതിയില്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്നും റിസര്‍വ് ബാങ്ക് ട്വീറ്റ് ചെയ്യുകയായിരുന്നു. 2017 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്്ഞാപനം പ്രകാരമാണ് ബാങ്ക് അക്കൗണ്ടും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് ചട്ടം നിര്‍ബന്ധമാക്കിയത്. പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ ആധാറും പാന്‍കാര്‍ഡും വേണമെന്ന ചട്ടവും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു.

English summary
Linking Aadhaar to bank accounts is mandatory under Prevention of money laundering Act: RBI issues statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X