പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍: ചില വിഭാഗങ്ങള്‍ക്ക് നിര്‍ബന്ധമില്ല..
നോണ്‍ റസിഡന്റ് ഇന്ത്യക്കാര്‍,ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍ എന്നിവര്‍ക്ക് നിര്‍ബന്ധമില്ല
ദില്ലി: പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ നിന്നും ചില വിഭാഗക്കാരെ ഒഴിവാക്കി. സെക്ഷന്‍ 139 എ പ്രകാരമാണിതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് വ്യക്തമാക്കി.
താഴെ പറയുന്ന വിഭാഗക്കാരെയാണ് പാന്‍-ആധാര്‍ ബന്ധിപ്പിക്കലില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്
* നോണ്‍ റസിഡന്റ് ഇന്ത്യക്കാര്‍
* ഇന്ത്യന്‍ പൗരത്വം ഇല്ലാത്തവര്‍
* 80 വയസ്സിനു മുകളിലുള്ളവര്‍
* ആസ്സാം,മേഘാലയ,ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍

ജൂലൈ 1 നു മുന്‍പ് ആധാറിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ വിജ്ഞാപനം. എന്നാല്‍,പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് ഉടന്‍ റദ്ദാകില്ലെന്നും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിലവിലുള്ള ഉത്തരവ് പ്രകാരം ഭാവിയില്‍ പാന്‍ കാര്‍ഡ് റദ്ദാക്കിയേക്കുമെന്ന് മാത്രമാണ് പറയുന്നതെന്നും ആദായ നികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് 15 ദിവസം കൂടി സമയം അനുവദിക്കണമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. ആധാര്‍ ഇല്ലെങ്കിലും സെപ്റ്റംബര്‍ 30 വരെ അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.












Click it and Unblock the Notifications