കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഷുറന്‍സിനും രക്ഷയില്ല: ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധം, കണ്ണുരുട്ടി ഐആര്‍ഡിഎഐ

Google Oneindia Malayalam News

ദില്ലി: ഇന്‍ഷുറന്‍സ് പോളിസി ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്‍റ് അതോറിറ്റി. ബുധനാഴ്ചയാണ് ഐആര്‍ഡിഎഐ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള നിയമത്തിലെ രണ്ടാം ഭേദഗതി പ്രകാരമാണ് 12 അക്ക ആധാര്‍ നമ്പറും ഇന്‍ഷുറന്‍സ് പോളിസിയും ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുള്ളതെന്നും ഐആര്‍ഡിഎഐ വ്യക്തമാക്കി.

ജിയോയെയും എയര്‍ടെല്ലിനെയും വെട്ടി ഐഡിയ: 179 രൂപയ്ക്ക് അത്യുഗ്രന്‍ ഓഫര്‍, അംബാനിയ്ക്കും പണികിട്ടി ജിയോയെയും എയര്‍ടെല്ലിനെയും വെട്ടി ഐഡിയ: 179 രൂപയ്ക്ക് അത്യുഗ്രന്‍ ഓഫര്‍, അംബാനിയ്ക്കും പണികിട്ടി

ഇന്ത്യ ആവശ്യപ്പെട്ടാല്‍ സാക്കിര്‍ നായിക്കിനെ കൈമാറും: മലേഷ്യയും നായിക്കിന് ശരശയ്യ!!ഇന്ത്യ ആവശ്യപ്പെട്ടാല്‍ സാക്കിര്‍ നായിക്കിനെ കൈമാറും: മലേഷ്യയും നായിക്കിന് ശരശയ്യ!!

എല്ലാത്തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഈ ചട്ടം ബാധകമാണ്. പുതിയതായി പോളിസി എടുക്കുന്നവര്‍ക്ക് പുറമേ നേരത്തെ പോളിസി ഉള്ളവര്‍ക്കും ഇത് ബാധകമാണ്. ആധാര്‍ നമ്പര്‍ പാന്‍ നമ്പറുമായും ഇന്‍ഷുറന്‍സ് പോളിസിയുമായാണ് ബന്ധിപ്പിക്കേണ്ടതെന്നും ഐആര്‍ഡിഎഐ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 24 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും 33 ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുമാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്കെല്ലാം ബാധകമാണ് ഐആര്‍ഡിഎഐ ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവ്.

 ആധാറും പാന്‍ കാര്‍ഡും

ആധാറും പാന്‍ കാര്‍ഡും


നേരത്തെ ജൂണില്‍ സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള നിയമ ഭേദഗതി അനുസരിച്ച് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സാമ്പത്തിക സാമ്പത്തിക സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാറും പാന്‍ കാര്‍ഡ് അല്ലെങ്കില്‍ ഫോം 16 എ​ന്നിവ നിര്‍ബന്ധമാക്കിയിരുന്നു. നിലവിലുള്ള പോളിസി ഉടമകള്‍ക്കും ഐആര്‍ഡിഎഐയുടെ ഉത്തരവ് ബാധകമാണ്.

 കമ്പനികള്‍ക്ക് ഉത്തരവ്

കമ്പനികള്‍ക്ക് ഉത്തരവ്


ആധാറും പാന്‍കാര്‍ഡും ഇന്‍ഷുറന്‍സ് പോളിസികളും ബന്ധിപ്പിക്കാനുള്ള നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കണമെന്നും എല്ലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഇത് ബാധകമാണെന്നും മറ്റൊരു നിര്‍ദേശത്തിന് കാത്തിരിക്കാതെ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ഐആര്‍ഡിഎഐ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

മൊബൈല്‍ നമ്പര്‍

മൊബൈല്‍ നമ്പര്‍


മൊബൈല്‍ നമ്പര്‍ ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് മൊബൈല്‍ സര്‍വീസ് റീട്ടെയിലറുമായും ബന്ധപ്പെടാം. മിക്ക ടെലികോം കമ്പനികളും ആധാര്‍ - മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍ വളരെ എളുപ്പത്തില്‍ ചെയ്തു നല്‍കുന്നുണ്ട്. ഇതിന് അവര്‍ പ്രത്യേക ഫീസ് ഈടാക്കുന്നുമില്ല. 2018 ഫെബ്രുവരി 6ന് മുമ്പ് ഇത് ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ മൊബൈല്‍ സേവനങ്ങള്‍ നിയന്ത്രണ വിധേയമാകും. 2018 ഫെബ്രുവരി 6 ആണ് ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി. എന്നാല്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ എളുപ്പത്തിലാക്കിയിരുന്നു. ഡിസംബര്‍ ഒന്നിന് ശേഷം ബയോമെട്രിക് വിവരങ്ങള്‍ ഇല്ലാതെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനുള്ള സംവിധാനം ലഭ്യമാകുമെന്ന് യുഐഡിഎഐയും വ്യക്തമാക്കിയിരുന്നു.

 ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍

ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍

സാമ്പത്തിക തട്ടിപ്പ് തടയുന്നതിന്‍റെ ഭാഗമായാണ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍‍ഡ് നിര്‍ബന്ധമാക്കിയത്. ഉപഭോക്താക്കളെക്കുറിച്ചുള്ള കെവൈസി ഡാറ്റ രേഖകളില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ധനകാര്യസ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തവരും ആധാര്‍ വിവരങ്ങള്‍ ബാങ്കുകളില്‍ സമര്‍പ്പിക്കണം. ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം അക്കൗണ്ട് ഉടമകള്‍ക്ക് ഇത് തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയില്ല. 2017 ഡിസംബര്‍ 31നുള്ളില്‍ ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് ആധാര്‍

സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് ആധാര്‍


ഗ്യാസ് സബ്സ്സിഡി, സര്‍ക്കാരില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നീ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2018 മാര്‍ച്ച് 31 ആണ്. 35 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള 135 സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കാണ് നിലവില്‍ ആധാര്‍ ബാധകമായിട്ടുള്ളത്. ഇതില്‍ പാവപ്പെട്ട സ്ത്രീകള്‍ക്കുള്ള പാചകവാതകം, മണ്ണെണ്ണ, കീടനാശിനി, തൊഴിലുറപ്പ് പദ്ധതി എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

സിബിഎസ് സി ബോര്‍ഡ് പരീക്ഷ

സിബിഎസ് സി ബോര്‍ഡ് പരീക്ഷ

സിബിഎസ്സി ബോര്‍ഡ് പരീക്ഷകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ട് സിബിഎസ് സി തീരുമാനം. 2017 -18 മുതല്‍ സിബിഎസ് സി 9,11 ക്ലാസുകളിലെ ബോര്‍‍ഡ് പരീക്ഷകളുടെ രജിസ്ട്രേഷനാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. സിബിഎസ് സി അംഗീകാരമുള്ള എല്ലാ സ്കൂളുകള്‍ക്കും ഇതോടെ ചട്ടം ബാധകമായിരിക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ സിബിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയതായി സിബിഎസ് സി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന്‍ സമയത്ത് ആധാര്‍ നമ്പര്‍ ലഭ്യമല്ലെങ്കില്‍ ആധാര്‍ എന്‍ റോള്‍മെന്‍റ് നമ്പര്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും സിബിഎസ് സി വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് മുമ്പായി ആധാര്‍ നമ്പര്‍ സമര്‍പ്പിക്കാനാണ് സിബിഎസ് സി നല്‍കുന്ന നിര്‍ദേശം.

 ഡ്രൈവിംഗ് ലൈസന്‍സും!!

ഡ്രൈവിംഗ് ലൈസന്‍സും!!

ഒരേ പേരില്‍ ഒന്നിലധികം ലൈസന്‍സുകള്‍ നല്‍കുന്നത് തടയുന്നതിനും ഗതാഗത- ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും, വ്യാജ ലൈസന്‍സ് ഉണ്ടാകുന്നത് തടയുന്നതിനും ഈ നീക്കം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

 മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍

മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍

മൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളും ഇപ്പോള്‍ പണമിടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2017 ഡിസംബര്‍ 31 ആണ്.

പെന്‍ഷന്‍ അക്കൗണ്ട്

പെന്‍ഷന്‍ അക്കൗണ്ട്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ) പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്ക് ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് 2017 ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.

 പ്രവാസി വിവാഹത്തിനും

പ്രവാസി വിവാഹത്തിനും

ഇന്ത്യയില്‍ വിവാഹിതരാകുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകളായ പ്രവാസികളുടെ ഭാര്യമാര്‍ ഭര്‍ടത്താവില്‍ നിന്നോ മറ്റുള്ളവനരില്‍ നിന്നോ അനുഭവിക്കേണ്ടി വരുന്ന സ്ത്രീധനപീഡനം, വൈവാഹിക പ്രശ്‌നങ്ങള്‍, ഗാര്‍ഹിക പീഡനം എന്നിവയില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക കമ്മറ്റി വിദേശതകാര്യ മന്ത്രാലയത്തിന് പ്രവാസികളുടെ വിവാഹ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.

മരണ സര്‍ട്ടിഫിക്കറ്റ്

മരണ സര്‍ട്ടിഫിക്കറ്റ്


ഒക്ടോബര്‍ 1 മുതല്‍ മരണ സര്‍ട്ടിഫിക്കേറ്റുകള്‍ ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണ്. മരിച്ചയാളുടെ പേരിലുള്ള ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്കു മാത്രം ലഭിക്കുന്നതിനാണ് ഇത്.

English summary
Regulator Irdai said that linkage of the unique identity number Aadhaar with insurance policies is mandatory and asked insurers to comply with the statutory norms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X