കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാറും ബാങ്ക് അക്കൗണ്ടും എങ്ങനെ ബന്ധിപ്പിക്കാം, നിങ്ങളറിയേണ്ട സുപ്രധാന കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ആധാര്‍ കാര്‍ഡ് സുപ്രധാന രേഖയായി മാറിയതോടെ വിവിധ സര്‍ക്കാര്‍സേവനങ്ങള്‍ക്കും ബാങ്കിംഗ് സേവനങ്ങള്‍ക്കും ഒഴിവാക്കാനാവാത്ത രേഖയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ബാങ്കിംഗ് സേവനങ്ങള്‍, മൊബൈല്‍ കണക്ഷന്‍, ആദായനികുതി എന്നീ സേവനങ്ങള്‍ക്ക് ഇതിനകം തന്നെ ആധാര്‍ നിര്‍ബന്ധ രേഖയാക്കി മാറ്റിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് തടയുന്നതിന്‍റെ ഭാഗമായാണ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍‍ഡ് നിര്‍ബന്ധമാക്കിയത്.

ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി: ഈ തിയ്യതികള്‍ നിങ്ങള്‍ മറക്കരുത്...ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി: ഈ തിയ്യതികള്‍ നിങ്ങള്‍ മറക്കരുത്...

എന്നാല്‍ ബാങ്ക് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് ഇപ്പോഴും അക്കൗണ്ട് ഉടമകള്‍ക്ക് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന്‍റെ നടപടികള്‍ എങ്ങനെയെന്ന് പരിശോധിക്കാം.

ഡ്രൈവിംഗ് ലൈസന്‍സിനും ആധാര്‍: ഇല്ലെങ്കില്‍ പെരുവഴിയാധാരം! നീക്കം ഉടന്‍!!ഡ്രൈവിംഗ് ലൈസന്‍സിനും ആധാര്‍: ഇല്ലെങ്കില്‍ പെരുവഴിയാധാരം! നീക്കം ഉടന്‍!!

 ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍

ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍

സാമ്പത്തിക തട്ടിപ്പ് തടയുന്നതിന്‍റെ ഭാഗമായാണ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍‍ഡ് നിര്‍ബന്ധമാക്കിയത്. ഉപഭോക്താക്കളെക്കുറിച്ചുള്ള കെവൈസി ഡാറ്റ രേഖകളില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ധനകാര്യസ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തവരും ആധാര്‍ വിവരങ്ങള്‍ ബാങ്കുകളില്‍ സമര്‍പ്പിക്കണം. ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം അക്കൗണ്ട് ഉടമകള്‍ക്ക് ഇത് തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയില്ല. 2017 ഡിസംബര്‍ 31നുള്ളില്‍ ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

നാല് മാര്‍ഗ്ഗങ്ങള്‍

നാല് മാര്‍ഗ്ഗങ്ങള്‍

ആധാറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി നിരവധി മാര്‍ഗ്ഗങ്ങളാണ് ബാങ്കുകള്‍ നല്‍കുന്നത്. നെറ്റ് ബാങ്കിംഗ്, എടിഎം, ഫോണ്‍, എസ്എംഎസ്, മൊബൈല്‍ ബാങ്കിംഗ് എന്നിങ്ങനെയാണ് നിലവില്‍ ആധാറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസരമുള്ളത്.

 നെറ്റ് ബാങ്കിംഗ്

നെറ്റ് ബാങ്കിംഗ്


നെറ്റ് ബാങ്കിംഗ് വഴി ആധാറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി അക്കൗണ്ട് ലോഗിന്‍ ചെയ്ത ശേഷം ഹോം പേജില്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ നല്‍കുന്നതോടെ നെറ്റ് ബാങ്ക് വഴിയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. എന്നാല്‍ ഒരേ ബാങ്കില്‍ ഒന്നിലധികം അക്കൗണ്ട് ഉള്ളവര്‍ക്ക് ഇത് എളുപ്പമാവില്ല. ഇത്തരക്കാര്‍ ഓരോ അക്കൗണ്ടും ആധാറുമായി വെവ്വേറെ ബന്ധിപ്പിക്കണം.

 ഫോണ്‍ ബാങ്കിംഗ്

ഫോണ്‍ ബാങ്കിംഗ്

രാജ്യത്തെ ചില ബാങ്കുകള്‍ ഫോണ്‍ വഴി ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ അനുവദിക്കുന്നുണ്ട്. ഇത്തരം ബാങ്കുകള്‍ക്ക് മിസ്ഡ് കോള്‍ നല്‍കുന്നതോടെ കസ്റ്റമര്‍ കെയറില്‍ നിന്ന് തിരിച്ചുവിളിക്കുന്ന സമയത്ത് ഐവിആര്‍ മെഷീന്‍ വഴി ആധാര്‍ വിവരങ്ങള്‍ നല്‍കുകയാണ് വേണ്ടത്. എന്നാല്‍ ഈ സമയത്ത് ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ‍് പിന്‍കാര്‍ഡ‍് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാ
ടില്ല.

 ഭീമില്‍ എങ്ങനെ

ഭീമില്‍ എങ്ങനെ

ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് ഭീം ആപ്പും ഉപയോഗിക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്ക് ഭീം ആപ്പ് ഉപയോഗിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കില്‍ ഇത്തരത്തില്‍ ആധാര്‍ ബാങ്കുമായി ബന്ധിപ്പിക്കാം. ചില ബാങ്കുകള്‍ എസ്എം​എസ് വഴി അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സംവിധാനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ വഴിയാണ് ഇത് സാധ്യമാകുക.

 ഓഫ് ലൈില്‍ എങ്ങനെ ബന്ധിപ്പിക്കും

ഓഫ് ലൈില്‍ എങ്ങനെ ബന്ധിപ്പിക്കും

ഓഫ് ലൈനായി ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കുന്നതിന് നേരിട്ട് അക്കൗണ്ടുള്ള ബ്രാഞ്ചിലെത്തി ആധാര്‍ വിവരങ്ങള്‍ നല്‍കുക. 3-4 പ്രവൃത്തി ദിവസങ്ങള്‍ക്ക് ശേഷം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവും.

 ആധാര്‍- പാന്‍ ലിങ്കിംഗ്

ആധാര്‍- പാന്‍ ലിങ്കിംഗ്

ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആദായനികുതി നിയമഭേഗതിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് നികുതി ദായകര്‍ക്ക് ഈ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ തലവേദനയായത്. ആഗസ്റ്റ് 31 നുള്ളില്‍ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആദ്യം സിബിഡിടി നിര്‍ദേശിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയിരുന്നു. ഇക്കാലയളവിനുള്ളില്‍ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സിബിഡിടി മുന്നറിയിപ്പ് നല്‍കുന്നത്.

 മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍


2017 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ ആധാറും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവ് പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം ഒരു വര്‍ഷത്തിന് ശേഷം സിം കാര്‍ഡ‍് അസാധുവാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും അറിയിച്ചതോടെ നടപടി ക്രമങ്ങളെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സെപ്തംബര്‍ ഒമ്പതിന് അറിയിച്ചത്.

 ലൈസന്‍സിനും ആധാര്‍

ലൈസന്‍സിനും ആധാര്‍

ഒരേ പേരില്‍ ഒന്നിലധികം ലൈസന്‍സുകള്‍ നല്‍കുന്നത് തടയുന്നതിനും ഗതാഗത- ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും, വ്യാജ ലൈസന്‍സ് ഉണ്ടാകുന്നത് തടയുന്നതിനും ഈ നീക്കം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. ലൈസന്‍സ് അനുവദിക്കുന്നത് സംസ്ഥാനങ്ങളുടെ പരിധിയില്‍പ്പെടുന്നതിനാല്‍ കേന്ദ്രത്തിന്‍റെ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തുന്നുണ്ട്. ആധാര്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ വിവിധ ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് വ്യത്യസ്ത ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കുന്ന പ്രവണതകള്‍ക്ക് അവസാനിപ്പിക്കാനാവും.

English summary
With the government planning to make the Aadhaar number key identity, it has given deadlines to link the number to various services such as banking services and telecom. The government has in fact deferred the deadlines for these in order to help the citizens who have been finding it difficult to do.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X