ജനങ്ങൾക്ക് ഇരുട്ടടി: ഇന്ധനത്തിന് പിന്നാലെ പാചക വാതക വിലവർധനവ്, 50 രൂപ കൂടി
ദില്ലി: രാജ്യത്ത് ഇന്ധന വില വർധനവിനിടെ പാചക വാതക വിലയും വർധിക്കുന്നു. ഗാർഹികാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്. ഇന്ന് രാത്രി 12 മുതൽ ദില്ലിയിൽ ഒരു സിലിണ്ടറിന് 769 രൂപയായിരിക്കുമെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
സർക്കാരിന് കീഴിലുള്ള എണ്ണ കമ്പനികളാണ് എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില നിർണ്ണയിക്കുന്നത്. മാസം തോറുമാണ് വില പരിഷ്കരണം നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര തലത്തിലെ ഇന്ധനത്തിന്റെ വിലയും യുഎസ് ഡോളർ രൂപ വിനിമയ നിരക്കും അനുസരിച്ച് വില ഉയരുകയോ താഴുകയോ ആണ് ചെയ്യുന്നത്.

രാജ്യത്ത് ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകൾ ഉപഭോക്താക്കൾക്ക് വിൽക്കുന്നതിന് ഇന്ത്യൻ സർക്കാർ നിലവിൽ സബ്സിഡി നൽകുന്നു. സിലിണ്ടർ വാങ്ങിയതിനുശേഷം സബ്സിഡി തുക സർക്കാർ നേരിട്ട് അതാത് വ്യക്തികലുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നതാണ് സബ്സിഡി ലഭ്യമാക്കാൻ സ്വീകരിച്ചുവരുന്ന മാർഗ്ഗം.
ചില്ലറ ഇന്ധന വ്യാപാരികൾ എൽപിജി സിലിണ്ടറുകളുടെ വില പരിഷ്കരിക്കുന്നത് പ്രാഥമികമായി എൽപിജിയുടെ അന്താരാഷ്ട്ര ബെഞ്ച്മാർക്ക് നിരക്കിനെയും യുഎസ് ഡോളറിന്റെയും രൂപ വിനിമയ നിരക്കിന്റെയും അടിസ്ഥാനത്തിലാണ്. ഇന്ത്യയിൽ പെട്രോൾ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയ സമയത്താണ് ജനങ്ങളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് പാചകവാതകത്തിന്റെ വിലയും വർധിക്കുന്നത്.
-
എല്‍പിജി പ്രതിസന്ധിയില്ലെന്ന് കേന്ദ്രം; കൂടുതല്‍ കപ്പലുകള്‍ എത്തുമെന്ന് സര്‍വകക്ഷി യോഗത്തില്‍ ഉറപ്പ് -
പെട്രോൾ അടിക്കാൻ ഓടുന്നവർ ഇതൊന്ന് കേൾക്കൂ! ഇന്ധനക്ഷാമം ഉണ്ടോ ഇല്ലയോ? അറിയാം -
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി











Click it and Unblock the Notifications