Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയിലെ ലുലുവിന് 25-ാം വാർഷികം: നേരിട്ടെത്തി യൂസഫലി; ചിരിപ്പിച്ച് ജീവനക്കാരന്റെ മറുപടി

അബുദാബിയില്‍ നിന്നും ആരംഭിച്ച് 25 ലേറെ രാജ്യങ്ങളിലേക്ക് പടർന്ന് പന്തലിച്ച ബിസിനസ് സ്ഥാപനമാണ് ലുലു ഗ്രൂപ്പ്. അതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ലുലു തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നു. ഇതിനായി വർഷങ്ങള്‍ക്ക് മുമ്പ് തന്നെ ലോകത്തിന്റെ വിവിധ കോണുകളില്‍ ഗ്രൂപ്പ് സ്വന്തം ഓഫീസ് സ്ഥാപിച്ചിട്ടുമുണ്ട്. അത്തരത്തില്‍ ചൈനയില്‍ ആരംഭിച്ച ഗ്രൂപ്പിന്റെ 25-ാം വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. വാർഷിക ആഘോഷ പരിപാടികള്‍ക്ക് ലുലു ഗ്രൂപ്പ് ചെയർമാനും എം ഡിയുമായ എം എ യൂസഫലി തന്നെ നേരിട്ട് എത്തുകയും ചെയ്തു.

ഗ്യങ്‌സ്യൂവിലെ ലുലു ഗ്രൂപ്പിന്റെ കോ-ഓപ്പറേറ്റീവ് ഓഫീസിലേക്കാണ് എംഎ യൂസഫലി എത്തിയത്. 2002 ഫെബ്രുവരി 28നാണ് ചൈനയില്‍ ലുലു ഫുഡ് ലോജിസ്റ്റിക്ക് കേന്ദ്രവും പാക്കിങ് യൂണിറ്റും ആരംഭിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ഫുഡ് എക്‌സ്‌പോര്‍ട്ടിങ് ഗ്യാങ്‌സുവിലുള്ള ലുലു യൂണിറ്റിലൂടെ നടത്തിവരുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ ലോകമെമ്പാടുമുള്ള ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നതും ഗ്യാങ്സ്യൂവിലെ ഓഫീസ് വഴിയാണ്.

lulu-china-

ഓരോ ജീവനക്കാരനുമായി നേരിട്ട് സംസാരിച്ച അദ്ദേഹം വിശേഷങ്ങള്‍ ചോദിച്ച് അറിഞ്ഞു. ആർക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും എന്നോട് കാര്യങ്ങള്‍ ധൈര്യമായി തന്നെ അറിയിക്കണം. ഞാന്‍ എപ്പോഴും നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരായിരിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാന്‍ ജീവനക്കാരോട് പറഞ്ഞു.

25 വര്‍ഷക്കാലമായി ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ചൈനീസ് ദമ്പതികളേയും അവിടെ തന്നെ ജോലി ചെയ്യുന്ന അവരുടെ മകനേയും എം എ യൂസഫലി അനുമോദിച്ചു. 'കഴിഞ്ഞ 25 വർഷമായി നമുക്കൊപ്പം ജോലി ചെയ്യുകയാണ് ഇവര്‍. ഇവർക്ക് ഞാന്‍ എന്റെ എല്ലാ ആശംസകളും അറിയിക്കുന്നു.' യൂസഫലി പറഞ്ഞു.

ദമ്പതികളുടെ മകനോടും അദ്ദേഹം വിശേഷങ്ങള്‍ ചോദിച്ച് അറിഞ്ഞു. വീട്ടിലേക്ക് ചിലവിന് കൊടുക്കുമോ എന്ന എം എ യൂസഫലിയുടെ ചോദ്യത്തിന് പിതാവിന് പണം കൊടുക്കാറില്ല അമ്മയുടെ കയ്യില്‍ പണം നല്‍കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 2002 ഫെബ്രുവരി 28ലായിരുന്നു ചൈനയില്‍ ലുലു ഫുഡ് ലോജിസ്റ്റിക്ക് കേന്ദ്രവും പാക്കിങ് യൂണിറ്റും ആരംഭിക്കുന്നത്.

അതേസമയം, മില്‍മയുമായി കൈകോർത്തുകൊണ്ട് പാല്‍ ഉത്പന്നങ്ങള്‍ വിതരണം ചെയ്യാനുള്ള കരാറിലേക്കും ലുലു അടുത്തിടെ എത്തിയിരുന്നു. മില്‍മ ഉല്‍പന്നങ്ങള്‍ മിഡില്‍ ഈസ്റ്റിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലായിരിക്കും വില്‍പ്പന നടത്തുക. ഇത് സംബന്ധിച്ച പര്‍ച്ചേസ് ഓര്‍ഡര്‍ കൈമാറി കഴിഞ്ഞു. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മൂര്‍ക്കനാട്ടെ മില്‍മ ഡയറി കാമ്പസില്‍ നടന്ന മലപ്പുറം ഡയറിയുടെയും പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെയും ഉദ്ഘാടന ചടങ്ങില്‍ വെച്ചാണ് പര്‍ച്ചേസ് ഓര്‍ഡര്‍ കൈമാറിയത്.

മിഡില്‍ ഈസ്റ്റിലെ ലുലു ഗ്രൂപ്പിന്റെ അനുകൂല വിപണി സാഹാചര്യം പാല്‍പ്പൊടി വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായിക്കും എന്ന് മില്‍മ പ്രതീക്ഷിക്കുന്നത്. മില്‍മയുടെ ഉത്പന്നങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ പുതിയ പര്‍ച്ചേസ് ഓര്‍ഡര്‍ സഹായകരമായി മാറിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+