Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂസഫലി വെറുംവാക്ക് പറയില്ല; ലുലു സൗദിയില്‍ പുതിയ ഉയരങ്ങള്‍ താണ്ടുന്നു: സാന്നിധ്യം മക്കയിലേക്കും

സൗദി അറേബ്യയിലെ തങ്ങളുടെ സാന്നിധ്യ കൂടുതല്‍ ശക്തമാക്കി ലുലു ഗ്രൂപ്പ്. റിയാദിലെ സഹാറ മാളിൽ ഉള്‍പ്പെടെ ലുലു ഗ്രൂപ്പ് പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്നു. ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് ലുലു തങ്ങളുടെ ഏറ്റവും പുതിയ എക്സ്പ്രസ് സ്​റ്റോർ തുറന്നിരിക്കുന്നത്.

അൽ റുഗൈബ് ഹോൾഡിംഗ് മാനേജിംഗ് ഡയറക്ടർ സിയാദ് അൽ റുഗൈബാണ് സഹാറ മാളിലെ ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദ്, ലുലു ഹൈപ്പർമാർക്കറ്റ് റീജിയണൽ ഡയറക്ടർ ഹാതിം മുസ്താൻസിർ തുടങ്ങിയ മറ്റ് പ്രധാന മാനേജ്മെന്റ് പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

lulu-saudi

ഏകദേശം 25,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ എക്സ്പ്രസ് സ്റ്റോർ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും ഉപയോക്തൃ സൗഹൃദവുമായ ഷോപ്പിംഗ് അന്തരീക്ഷം പ്രദാനം ചെയ്യുന്നുവെന്ന് ലുലു പ്രതിനിധികള്‍ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് സുഗമവും തടസ്സരഹിതവുമായ അനുഭവം പ്രദാനം ചെയ്യുന്നതിനായി സെല്‍ഫ് ചെക്ക്ഔട്ട് ഓപ്ഷനുകൾ ഉൾപ്പെടെ നാല് ചെക്ക്ഔട്ട് കൗണ്ടറുകൾ സ്റ്റോറിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

പലചരക്ക് സാധനങ്ങൾ,ഹെൽത്ത് ആൻഡ് ബ്യൂട്ടി, മൊബൈൽ അക്സസറീസ്,മാംസം, മത്സ്യം, ബേക്കറി ഇനങ്ങൾ, മൊബൈൽ ആക്‌സസറികൾ എന്നിവയുൾപ്പെടെ 11 വൈവിധ്യമാർന്ന വിഭാഗങ്ങളിലായി പ്രത്യേക സ്റ്റാളുകളാണ് ഹൈപ്പർമാർക്കറ്റില്‍ ഒരുക്കിയിരിക്കുന്നത്. ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് എത്തുന്നവർക്ക് മാത്രമായി 500ലധികം വാഹനങ്ങൾക്കുള്ള പാർക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ലോകോത്തര നിലവാരമുള്ള ഷോപ്പിങ് അനുഭവങ്ങള്‍ ഉറപ്പ് വരുത്തുന്നതില്‍ ലുലു പുലർത്തുന്ന ശ്രദ്ധ പ്രശംസാവഹമാണെന്ന് ഷെഹിം മുഹമ്മദ് വ്യക്തമാക്കി. ലോകോത്തര ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്ന ഗ്രൂപ്പ് രാജ്യത്ത് കൂടുതല്‍ പദ്ധതികൾ ഉടൻ യാഥാർഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിശുദ്ധ നഗരമായ മക്കയിലെ ആദ്യ ഹൈപ്പർമാർക്കറ്റ് ലുലു അടുത്ത ദിവസം തുറക്കും. മക്കയിലെ ഇബ്രാഹിം അൽ ഖലീൽ സ്ട്രീറ്റിലാണ് പുതിയ ഹൈപ്പർ മാർക്കറ്റ് വരുന്നത്. ആഗോളതലത്തിലെ 250-ാം ഹൈപ്പർമാർക്കറ്റായിരിക്കും മക്കയില്‍ തുറക്കാന്‍ പോകുന്നതെന്നാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഓരോ വർഷവും വിശുദ്ധ നഗരം സന്ദർശിക്കുന്ന ദശലക്ഷക്കണക്കിന് തീർഥാടകർക്കൊപ്പം പ്രാദേശിക ജനവിഭാഗത്തിനും ഈ സ്റ്റോർ ഉപയോഗപ്പെടുത്താനാകും.

സൗദി അറേബ്യയിൽ വിപുലമായ പ്രൊജക്ടുകളാണ് ലുലുവിനുള്ളത്. ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എംഎ യൂസഫലി തന്നെ സൗദി അറേബ്യയിലെ ലുലുവിന്റെ വികസന സ്വപ്നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. സൗദി അറേബ്യയില്‍ സ്വന്തമായി 100 ഹൈപ്പർമാർക്കറ്റ് എന്നതാണ് ലുലു ഗ്രൂപ്പിന്റെ ലക്ഷ്യം. രണ്ട് വർഷത്തിനുള്ളില്‍ ഈ നേട്ടം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+