എല്ലാവരും ലുലുവില്‍ നിക്ഷേപിക്കാന്‍ ഓടുന്നു: എന്നാല്‍ യൂസഫലി നിക്ഷേപിച്ചത് എവിടെ എന്നറിയുമോ? അതും കേരളത്തില്‍
അബുദാബി സെക്യുരിറ്റി എക്സേഞ്ചിലൂടെ ഓഹരി വിപണിയിലേക്ക് കടന്ന ലുലു ഗ്രൂപ്പിന് മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. ആദ്യം 25 ശതമാനം ഓഹരികളായിരുന്നു വില്ക്കാന് തീരുമാനിച്ചിരുന്നെങ്കിലും കുവൈത്ത് സർക്കാറില്‍ നിന്നടക്കം ഉയർന്ന തോതിലുള്ള ഡിമാന്‍ഡ് ഉണ്ടായതോടെ 5 ശതമാനം ഓഹരികള്‍ കൂടി വിപണിയിലേക്ക് ഇറക്കുകയായിരുന്നു.
യുഎഇക്ക് പുറമെ സൗദി അറേബ്യന്‍ ഓഹരി വിപണിയിലും ലുലു ഗ്രൂപ്പ് ഉടന്‍ തന്നെ ലിസ്റ്റ് ചെയ്യും. പ്രവാസി മലയാളികള്‍ മുതല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ വരെ ലുലു ഗ്രൂപ്പില്‍ നിക്ഷേപിക്കാന്‍ എത്തുമ്പോള്‍ ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എംഎ യൂസഫലി എവിടെയെങ്കിലും നിക്ഷേപം നടത്തിയിട്ടുണ്ടോയെന്ന സംശയം ചിലർക്കെങ്കിലുമുണ്ടാകും. എങ്കില്‍ ആ സംശയം വെറുതേയല്ല. കോടികളുടെ ആസ്തിയുള്ള എംഎ യൂസഫലിക്കും ചില സ്റ്റോക്കുകളില്‍ നിക്ഷേപമുണ്ട്.

ട്രെൻഡ്ലൈൻ ഡാറ്റ പ്രകാരം പ്രധാനമായും കേരളം കേന്ദ്രീകരിച്ചുള്ള കമ്പനികളിലാണ് എംഎ യൂസഫ് അലിയുടെ നിക്ഷേപം. ഇവയെല്ലാം ബാങ്ക് ഓഹരികളുമാണ്. സൗത്ത് ഇന്ത്യൻ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയിലാണ് ലുലു ഗ്രൂപ്പ് സ്ഥാപകന്റെ നിക്ഷേപങ്ങളുള്ളത്.
സൗത്ത് ഇന്ത്യൻ ബാങ്കില്‍ അടുത്തിടെയാണ് യൂസഫലി നിക്ഷേപം നടത്തുന്നത്. സ്ഥാപനത്തിന്റെ 4.32 ശതമാനം ഓഹരികള്‍ അദ്ദേഹം വാങ്ങി. അതായത് ബാങ്കിന്റെ 112949061 ഓഹരികള്‍ യൂസഫലി ഹോള്‍ഡ് ചെയ്യുന്നു. ഒരു ഓഹരിയുടെ വില 23.94 എന്നതിനാല്‍ അദ്ദേഹത്തിന്റെ ആകെ ഓഹരിമൂല്യം 270.4 കോടി രൂപയാണ്.
യൂസഫലിക്ക് നേരത്തെ തന്നെ നിക്ഷേപമുള്ള സ്ഥാപനമാണ് കാത്തലിക് സിറിയന്‍ ബാങ്ക്. 307.35 രൂപ മൂല്യമുള്ള 3756427 ഓഹരികളാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. കമ്പനിയുടെ ആകെ ഓഹരികളുടെ 2.17 ശതമാനം മാത്രമാണ് ഇതെങ്കിലും മൂല്യം 115.5 കോടിയോളം വരും.
തൃശൂർ കേന്ദ്രീകരിച്ച് സ്ഥാപിതമായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 4.49 ശതമാനം ഓഹരികളും യൂസഫലിയുടെ സ്വന്തം പേരിലുള്ളതായി ട്രെൻഡ്ലൈൻ ഡാറ്റ സൂചിപ്പിക്കുന്നു. 39.82 രൂപ മൂല്യമുള്ള 23118659 ഓഹരികളുടെ ആകെ മൂല്യം 92.1 കോടിയോളം വരും.
മറ്റ് മൂന്ന് സ്ഥാപനങ്ങളേയും അപേക്ഷിച്ച് എംഎ യൂസഫലിക്ക് ഏറ്റവും വലിയ നിക്ഷേപമുള്ളത് ഫെഡറല്‍ ബാങ്കിലാണ്. ബാങ്കിന്റെ 3.10 ശതമാനം ഓഹരികളാണ് അദ്ദേഹത്തിന്റെ കൈവശമുള്ളതെങ്കിലും 1576 തോടി വരും ഇതിന്റെ ആകെ മൂല്യം. അതായത് 209.68 രൂപ വിലയുള്ള 75200640 ഫെഡറല്‍ ബാങ്ക് ഓഹരികളാണ് ലുലു ഗ്രൂപ്പിന്റെ അമരക്കാരന്റെ കൈവശമുള്ളത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications