Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പിനെ കോടതി കയറ്റി പിപിഎല്‍; ഒടുവില്‍ ഉത്തരവ് പുറത്ത്: പിഴവ് ആവർത്തിക്കില്ലെന്ന് വ്യക്തമാക്കി ലുലു

മുംബൈ: ലുലു ഗ്രൂപ്പിനെതിരായ പകർപ്പവകാശ കേസില്‍ ഉത്തരവുമായി ബോംബൈ ഹൈക്കോടതി. സംഗീത റെക്കോർഡുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡായിരുന്നു (പി പി എല്‍) ലുലുവിനെ പരാതി നല്‍കിയത്. നിയമപരമായ ലൈസന്‍സ് ഫീസ് നല്‍കാതെ തങ്ങള്‍ക്ക് പകർപ്പവകാശമുള്ള പാട്ടുകള്‍ 2022 മുതല്‍ വിവിധ ഇവന്റുകളില്‍ ലുലു ഗ്രൂപ്പ് ഉപയോഗിച്ചെന്നായിരുന്നു പി പി എല്ലിന്റെ ആരോപണം.

പകർപ്പവകാശമുള്ള സംഗീതം ലുലു മാളുകളിലെ പരിപാടികളിലും മറ്റും പ്ലേ ചെയ്യുന്നതിന് പി പി എല്ലില്‍ നിന്നും മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ടെന്ന് ബോംബൈ ഹൈക്കോടതി ഉത്തരവിട്ടു. ഈ മാസമാദ്യം ഹൈക്കോടതി ജഡ്ജി ആർ ഐ ചഗ്ല പുറപ്പെടുവിച്ച ഇടക്കാല വിധിയുടെ പകർപ്പ് തിങ്കളാഴ്ചയാണ് കോടതിയുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തത്.

lulu-court-

പകർപ്പവകാശ നിയമങ്ങൾ മാനിക്കുകയും ഇത്തരം ഉള്ളടക്കത്തിൻ്റെ ഉപയോഗത്തിന് ശരിയായ അനുമതി നേടേണ്ടതും പ്രധാനപ്പെട്ട കാര്യമാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. 'ലുലു ഇൻ്റർനാഷണൽ ഷോപ്പിംഗ് മാളുകൾ അവരുടെ പരിസരത്ത് സംഘടിപ്പിക്കുന്ന ഇവൻ്റുകളിൽ ഉപയോഗിക്കുന്ന ശബ്ദ റെക്കോർഡിംഗുകൾക്ക് പി പി എല്ലിൽ നിന്ന് ലൈസൻസ് നേടിയിരിക്കണം. ലുലുവിൻ്റെ പരിസരത്ത് മറ്റാരെങ്കിലും നടത്തുന്ന പരിപാടിയാണെങ്കിലും ഇത് ബാധകമാണ്. മാളും അവരുടെ നിയന്ത്രണത്തിലുള്ള മറ്റെല്ലാ പരിസരങ്ങളും പകർപ്പവകാശമുള്ള ശബ്ദ റെക്കോർഡിംഗുകൾ പ്ലേ ചെയ്യുന്നതിന് മുമ്പ് ഇവൻ്റ് സംഘാടകർ പി പി എലില്‍ നിന്ന് ആവശ്യമായ ലൈസൻസുകൾ ഉറപ്പാക്കണം," കോടതി പറഞ്ഞു.

കോടതി വിധി പകർപ്പവകാശ നിയമങ്ങളുടെ പ്രധാന്യം കൂടുതല്‍ വ്യക്തമാക്കുന്നതാണെന്നായിരുന്നു പി പി എല്ലിന്റെ പ്രതികരണം. 'കോടതി ഉത്തരവ് പകർപ്പവകാശ നിയമങ്ങളുടെ പ്രാധാന്യത്തെ എടുത്ത് പറയുന്നതാണ്. ശബ്‌ദ റെക്കോർഡിംഗുകള്‍ ഉപയോഗിക്കുന്നതിന് ന്യായമായ തുക നല്‍കണമെന്നും വിധി വ്യക്തമാക്കുന്നു. കലാകാരന്മാർക്കും നിർമ്മാതാക്കൾക്കും അർഹമായ അംഗീകാരവും പ്രതിഫലവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ഈ വിധി.' പി പി എല്ലിനെ ഉദ്ധരിച്ചുകൊണ്ട് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ലുലു മാൾ പരിസരത്ത് സംഘടിപ്പിച്ച വിവിധ പരിപാടികളിൽ ലൈസൻസില്ലാത്ത സംഗീത റെക്കോർഡുകള്‍ പ്ലേ ചെയ്തുവെന്ന് പി പി എല്ലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ ശരൺ ജഗ്തിയാനി കോടതിക്ക് മുമ്പാകെ ചൂണ്ടിക്കാട്ടി. ലൈസൻസില്ലാതെ പകർപ്പവകാശമുള്ള റെക്കോർഡിംഗുകൾ ഉപയോഗിക്കുന്നത് നിർത്താൻ നിർദേശം നൽകണമെന്നും ഹർജിയിലൂടെ പി പി എല്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഇത്തരം പിഴവ് ആവർത്തിക്കില്ലെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പിന് വേണ്ടി ഹാജരായ അഭിഭാഷകർ വാദത്തിനിടെ മുന്നോട്ട് വന്നിരുന്നു. പകർപ്പവകാശ നിയമത്തിൻ്റെ 52-ാം വകുപ്പ് പ്രകാരം ഒഴിവാക്കിയവ ഒഴികെയുള്ള ഏതെങ്കിലും ശബ്ദ റെക്കോർഡിംഗുകൾ തങ്ങളുടെ ഇവൻ്റുകളിൽ പ്ലേ ചെയ്യുകയാണെങ്കില്‍ പി പി എല്ലില്‍ നിന്നും മുന്‍കൂർ അനുമതി നേടുമെന്നും ലുലു അഭിഭാഷകർ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+