Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് വന്‍ ഓഫർ: ലുലു ഗ്രൂപ്പിനെ തിരികെ കൊണ്ടുവരാന്‍ നായിഡു യൂസഫ് അലിക്ക് നല്‍കി, ആ വമ്പന്‍ വാഗ്ദാനങ്ങള്‍

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വർഷങ്ങള്‍ക്ക് മുമ്പ് തന്നെ വമ്പന്‍ പദ്ധതികളായിരുന്നു ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചത്. അന്ന് അധികാരത്തിലുണ്ടായിരുന്ന ചന്ദ്രബാബു നായിഡു അനുവദിച്ച ഭൂമിയില്‍ ഷോപ്പിങ് മാള്‍ അടക്കമുള്ള വമ്പന്‍ പദ്ധതികള്‍ക്ക് ലുലു ഗ്രൂപ്പ് തറക്കല്ലിടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നാലെ അധികാരത്തില്‍ വന്ന ജഗന്‍ മോഹന്‍ സർക്കാർ ലുലു ഗ്രൂപ്പുമായി ഉടക്കി. ഉടക്കി എന്ന് മാത്രമല്ല, ലുലു ഗ്രൂപ്പിന് ചന്ദ്രബാബു നായിഡു സർക്കാർ അനുവദിച്ച ഭൂമി തിരിച്ച് പിടിക്കുകയും ചെയ്തു.

ജഗന്‍മോഹന്‍ റെഡ്ഡി സർക്കാറിന്റെ നിഷേധാത്മക മനോഭാവം മൂലം ലുലു ഗ്രൂപ്പ് വിശാഖപട്ടണത്തെ പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കുകയും ചെയ്തു. ലുലുവിന്റെ പിന്മാറ്റം ആന്ധ്രയില്‍ വലിയ തോതിലുള്ള രാഷ്ട്രീയ ചർച്ചകള്‍ക്കും ഇടയാക്കിയിരുന്നു. എന്നാല്‍ ചന്ദ്രബാബു നായിഡൂ വീണ്ടും സംസ്ഥാനത്ത് അധികാരത്തില്‍ വന്നതോടെ ലുലു ഗ്രൂപ്പിന്റെ ആന്ധ്രയിലെ പദ്ധതികള്‍ക്ക് വീണ്ടും ജീവന്‍ വെച്ചിരിക്കുകയാണ്.

lulu-ap

മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടന്‍ തന്നെ ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫ് അലിയുമായുള്ള കൂടിക്കാഴ്ചകള്‍ക്കുള്ള നീക്കം ചന്ദ്രബാബു നായിഡു ആരംഭിച്ചിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം ആ കൂടിക്കാഴ്ച നടക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ എംഎ യൂസഫ് അലിക്ക് പുറമെ ലുലു ഗ്രൂപ്പ് ക്സിക്യുട്ടിവ് ഡയറക്ടർ എംഎ അഷ്റഫ് അലിയും യോഗത്തില്‍ പങ്കെടുത്തു.

ആന്ധ്രയിലേക്ക് ഇനി ഇല്ലെന്ന തീരുമാനം മാറ്റണമെന്ന ആവശ്യം ചന്ദ്രബാബു നായിഡുവിന്റെ പ്രതിനിധികള്‍ നേരത്തെ തന്നെ എംഎ യൂസഫ് അലിയെ അറിയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള സുഹൃദ്ബന്ധവും ലുലുവിന്റെ ആന്ധ്രയിലേക്കുള്ള വരവില്‍ നിർണ്ണായകമായെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

മുന്‍ തീരുമാനം മാറ്റാൻ ലുലു ഗ്രൂപ്പിനെ ബോധ്യപ്പെടുത്താൻ രണ്ട് മാസത്തോളമാണ് ചർച്ചകൾ നടത്തിയത്. ഇതിനായി ഒരു പ്രത്യേക ടീമിനെ തന്നെ ചന്ദ്ര ബാബു നായിഡുവിന്റെ ടീം തയ്യാറാക്കിയിരുന്നു. ഒരിക്കല്‍ പാളിച്ച പറ്റിയെങ്കിലും ഇനി അത്തരമൊരു സാഹചര്യം ഉണ്ടാകില്ലെന്ന ഉറപ്പും ആന്ധ്ര സർക്കാർ ലുലു ഗ്രൂപ്പിന് നല്‍കി. കൂടാതെ, ഗവൺമെൻ്റിൻ്റെ ഭാഗത്ത് നിന്ന് നിക്ഷേപകർക്കുള്ള പ്രധാന വാഗ്ദാനങ്ങൾ ഈ ഭരണ കാലയളവില്‍ തന്നെ പാലിക്കപ്പെടുമെന്ന പ്രധാന ഉറപ്പും കമ്പനിക്ക് ലഭിച്ചു.

സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നും ചില ഇളവുകള്‍ ഉള്‍പ്പെടേയുള്ള വാഗ്ദാനങ്ങളും ലുലുവിന് ലഭിച്ചിട്ടുണ്ട്. ഇതോടെ എത്രയും വേഗം തന്നെ പദ്ധതികള്‍ പൂർത്തീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ലുലു ഗ്രൂപ്പിനുണ്ട്. വിശാഖപട്ടണത്തിന് പുറമെ സംസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും ലുലുവിന്റെ മാളുകള്‍ ഉള്‍പ്പെടേയുള്ളവ പ്രവർത്തനം ആരംഭിക്കും.

വിശാഖപട്ടണത്ത് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മാളുകളായിരിക്കും സ്ഥാപിക്കുക. എട്ട് സ്ക്രീനുകളുള്ള ഐമാക്സ് മൾട്ടിപ്ലക്സ് തിയേറ്ററുകൾ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട് എന്നിവയൊക്കെ ഇവിടെ ഉണ്ടാകും. ഇതിന് പുറമെ വിജയവാഡയിലും തിരുപ്പതിയിലും അത്യാധുനിക നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റുകള്‍ കമ്പനി സ്ഥാപിക്കും.

മാളുകള്‍ക്കും കമ്പനികള്‍ക്കും പുറമെ അത്യാധുനിക ഭക്ഷ്യസംസ്കരണ-ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും ലുലു ഗ്രൂപ്പ് ആന്ധ്രയില്‍ സ്ഥാപിക്കും. നേരത്തെ ആന്ധ്രയില്‍ നിന്നും പിന്‍വാങ്ങിയ ലുലു ഗ്രൂപ്പ് അയല്‍ സംസ്ഥാനമായ തെലങ്കാനയുടെ തലസ്ഥാനായ ഹൈദരാബാദില്‍ വമ്പന്‍ മാള്‍ തുറന്നിരുന്നു.

ആന്ധ്രാപ്രദേശിന് പുറമെ ഗുജറാത്തിലും യുപിയിലും ജമ്മു കശ്മീരിലുമൊക്കെ ലുലു ഗ്രൂപ്പിന്റേതായ വമ്പന്‍ പദ്ധതികള്‍ വരുന്നുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ മാള്‍ നിർമ്മിക്കാനാണ് ലുലു ഗ്രൂപ്പ് ഒരുങ്ങുന്നത്. ഇതിനായി അഞ്ഞൂറ് കോടിയിലേറെ രൂപ മുടക്കി അഹമ്മദാബാദ് മുന്‍സിപ്പാലിറ്റിയില്‍ നിന്നും ലുലു ഗ്രൂപ്പ് ഭൂമി സ്വന്തമാക്കുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+