Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ലോട്ട്: ഇത് പുത്തന്‍ സംരഭം; ഞെട്ടിക്കുന്ന വിലക്കുറവ്, ഭാഗ്യം ഇപ്പോള്‍ ഖത്തറുകാർക്ക് മാത്രം

ദോഹ: ഖത്തർ നിവാസികൾക്ക് അത്യപൂർവ്വമായ പുതുവത്സര സമ്മാനവുമായി ലുലു ഗ്രൂപ്പ്. ലോട്ട് എന്ന പുതിയ സംരഭമാണ് ലുലു ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. വാല്യൂ ഷോപ്പിങ് കേന്ദ്രമായ ലോട്ട് ബർവ മദീനത്‌നയിലാണ് പ്രവർത്തനം ആരംഭിച്ചു. ഒരു റിയാല്‍ മുതല്‍ 19 റിയാല്‍ വരെ നിരക്കിലുള്ള ഉത്പന്നങ്ങളാണ് ലോട്ടിന്റെ പ്രത്യേകത. ലുലു ഹൈപ്പർമാർക്കറ്റിന് കീഴിലുള്ള ഖത്തറിലെ ആദ്യത്തെ ലോട്ട് ഷോപ്പാണ് ബർവ മദീനത്‌നയിലേത്.

ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ഷോപ്പിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ ഉത്പന്നങ്ങള്‍ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങള്‍ മുതൽ പാദരക്ഷകൾ, ആഭരണങ്ങൾ, സ്ത്രീകളുടെ ബാഗുകൾ വരേയുള്ള നിരവധി ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്. സ്റ്റൈലിഷും ട്രെൻഡും പിന്തുടരാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി സ്റ്റോർ കുറഞ്ഞ വിലയില്‍ വിവിധ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തിയിരിക്കുന്നു.

lulu-lot-

കൂടാതെ, സ്റ്റേഷനറി ഉൽപ്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഫർണിച്ചർ, കളിപ്പാട്ടങ്ങൾ എന്നിവയും ലോട്ടില്‍ ലഭ്യമാണ്. ചുരുക്കത്തില്‍ ഒരു കുടുംബത്തിലേക്ക് അത്യാവശ്യം വേണ്ട എല്ലാ സാധനങ്ങളും കുറഞ്ഞ വിലയില്‍ ഇവിടെ ലഭ്യമായിരിക്കും. ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ സ്റ്റോർ ആളുകള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഖത്തറില്‍ മാത്രമേയുള്ളോ? യു എ ഇ അടക്കമുള്ള മറ്റ് രാഷ്ട്രങ്ങളില്‍ ഇല്ലേയെന്നാണ് മറ്റ് രാജ്യങ്ങളിലെ പ്രവാസികള്‍ ചോദിക്കുന്നത്.

അവിശ്വസനീയമാംവിധം കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകുന്നു എന്നതാണ് ലോട്ടിന്റെ ഏറ്റവും വലിയ സവിശേഷത. സ്റ്റോറിലെ മിക്ക ഇനങ്ങളുടേയും പരമാവധി വില 19 ഖത്തർ റിയാലാണ്. ഒരു റിയാല്‍ മുതല്‍ നാല് റിയാല്‍ വരെയാണ് വീട്ടുപകരണങ്ങളുടെ പരമാവധി വില എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ലുലു ഗ്രൂപ്പ് ഇൻ്റർനാഷണലിൻ്റെ ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടറും സിഎസ്ഒയുമായ ഡോ. മുഹമ്മദ് അൽത്താഫിൻ്റെ നേതൃത്വത്തിലായിരുന്നു ലോട്ടിന്റെ ഉദ്ഘാടന ചടങ്ങുകൾ നടന്നത്. നിരവധി വിശിഷ്ടാതിഥികളുടെയും പ്രമുഖ സോഷ്യൽ മീഡിയ ഇന്‍ഫ്ലൂവന്‍സർമാരും ഉദ്ഘാടനത്തില്‍ പങ്കെടുത്തു. ലോട്ടിന്റെ വരവ് ഖത്തറിന്റെ ഷോപ്പിങ് രീതിയെ അടിമുടി മാറ്റി മറിക്കുമെന്നാണ് പ്രതീക്ഷ. ഒരേ സമയം ആയിരത്തോളം വാഹനങ്ങള്‍ക്ക് പാർക്കിങ് ചെയ്യാനുള്ള ലുലു ലോട്ട് സ്റ്റോർ ഒരുക്കിയിട്ടുണ്ട്.

അതേസമയം, ഖത്തറിലെ തങ്ങളുടെ 24 മത്തെ ഹൈപ്പർ മാർക്കറ്റ്‌ കഴിഞ്ഞ ഒക്ടോബറിലായിരുന്നു ലുലു ഗ്രൂപ്പ് ആരംഭിച്ചത്. 25,000 ചതുരശ്രയടി വിസ്തീർണത്തിൽ ഖത്തറിലെ ഉമ്മുൽ അമദിലെ നോർത്ത് പ്ലാസ മാളിലാണ് ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നത്. മൂന്ന് പുതിയ പ്രൊജക്ടുകൾ കൂടി യാഥാർഥ്യമാകുമെന്നും മികച്ച ഉത്പന്നങ്ങൾ ഖത്തറിലെ ജനങ്ങൾക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എംഎ യൂസഫലി വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+