ലുലു ഗ്രൂപ്പിനെ ഞങ്ങള്‍ക്കും വേണം: ലുലു മറ്റൊരു രാജ്യത്തേക്കും: യൂസഫലിയെ നേരിട്ട് ക്ഷണിച്ച് ആ പ്രധാനമന്ത്രി
ഇന്ത്യയിലും ഗള്‍ഫ് നാടുകളിലും മാത്രമല്ല, ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്കും തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ്. ഏഷ്യക്ക് പുറമെ ആഫ്രിക്കയിലും ലുലുവിന് ബിസിനസ് സ്വപ്നങ്ങളുണ്ട്. ഞായറാഴ്ച യു എ യിലെ അല്‍-ഐനിലും ഒമാനിലും തങ്ങളുടെ പുതിയ സ്റ്റോർ തുറന്ന ലുലു വിയറ്റ്നാമിലേക്ക് കൂടി കടക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
യു എ ഇ സന്ദർശനത്തിന് എത്തിയ വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ ലുലു ഗ്രൂപ്പ് ചെയർമാനും എം ഡിയുമായ യൂസഫലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അബുദാബിയിൽ വെച്ച് ഞായറാഴ്ചയായിരുന്നു ചർച്ച. ലോകമെമ്പാടുമുള്ള തങ്ങളുടെ 265 ഹൈപ്പർമാർക്കറ്റുകൾക്കായി വിയറ്റ്നാമീസ് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി ലുലു ഹോ ചി മിൻ സിറ്റിയിൽ ഒരു ഓഫീസ് സ്ഥാപിച്ചിട്ടുണ്ടെന്ന് യൂസഫ് അലി പ്രധാനമന്ത്രിയോട് വ്യക്തമാക്കി.

വിയറ്റ്നാമിലെ തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന് സർക്കാരിൽ നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കുമെന്ന് യൂസഫലി പ്രത്യാശ പകടിപ്പിക്കുകയും ചെയ്തു. അതേസമയം, ഹൈപ്പർമാർക്കറ്റ് ശൃംഖലയിലൂടെ മിഡിൽ ഈസ്റ്റിലെയും മറ്റ് രാജ്യങ്ങളിലെയും ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള വിയറ്റ്നാമീസ് ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനുള്ള ഒരു പാലമായി പ്രവർത്തിച്ചതിന് ലുലു ഗ്രൂപ്പിനോടുള്ള നന്ദി അറിയിക്കുന്നതായി ഫാം മിൻ ചിനുവും വ്യക്തമാക്കി.
വിയറ്റ്നാം സുസ്ഥിരമായി വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമാണ്. സ്ഥിരമായ ജി ഡി പി വളർച്ചാ നിരക്ക്, അതിവേഗം വളരുന്ന മധ്യവർഗമുള്ള ഒരു വലിയ ജനസംഖ്യ, പ്രതിശീർഷ വരുമാനം നിരന്തരം മെച്ചപ്പെടുത്തൽ തുടങ്ങിയവ ഞങ്ങളുടെ രാജ്യത്തിന്റെ പ്രത്യേകതയാണ്. വിയറ്റ്നാം 2030-ഓടെ ഉയർന്ന ഇടത്തരം വരുമാന ഗ്രൂപ്പിലും 2045-ഓടെ ഉയർന്ന വരുമാനമുള്ള ഒരു വികസിത രാജ്യമായും മാറാൻ ലക്ഷ്യമിടുന്നു. വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യങ്ങൾക്കൊപ്പം, ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ ഉപഭോഗത്തിന് വിയറ്റ്നാമീസ് വിപണിയിൽ വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിയറ്റ്നാമിലെ പ്രവർത്തനങ്ങള്‍ ശക്തമാക്കാനും തങ്ങളുടെ ഉത്പന്നങ്ങള്‍ ലോകത്തിന് മുന്നില്‍ പരിചയപ്പെടുന്നത് തുടരണമെന്നും ലുലു ഗ്രൂപ്പ് എംഡിയോടാണ് വിയറ്റ്നാം പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിയറ്റ്നാമിൽ ഒരു ഹൈപ്പർമാർക്കറ്റ് ശൃംഖല തുറക്കുന്നതിനായി വിയറ്റ്നാമീസ് പങ്കാളികളുമായി നിക്ഷേപ സഹകരണം പരിഗണിക്കുന്നതിന് ശ്രദ്ധ നൽകണം. അതിലൂടെ ആസിയാന്‍ വിപണിയിലേക്ക് പ്രവേശിക്കാന്‍ ലുലു ഗ്രൂപ്പിന് സാധിക്കുമെന്നും ഫാം മിൻ ചിന്‍ പറഞ്ഞു.
വിയറ്റ്‌നാമിൽ നിക്ഷേപം നടത്താൻ യുഎഇക്ക് അകത്തും പുറത്തുമുള്ള സാധ്യതയുള്ള നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള ഒരു പാലമായും ലുലു ഗ്രൂപ്പ് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. വിയറ്റ്നാമിൽ ഒരു കാർഷിക സംസ്കരണ കേന്ദ്രം നിർമ്മിക്കുന്നത് എത്രയും വേഗത്തിലാക്കാന്‍ ഗ്രൂപ്പിനോട് ആവശ്യപ്പെട്ട അദ്ദേഹം, ലുലു ഉൾപ്പെടെയുള്ള വിദേശ നിക്ഷേപകർക്ക് അവരുടെ ബിസിനസ്സ് പ്രവർത്തനങ്ങൾ നിയമപരമായ ചട്ടങ്ങൾക്ക് അനുസൃതമായി വികസിപ്പിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും പറഞ്ഞു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications