ലുലു ഗ്രൂപ്പിന് 23.6 കോടി തിരികെ നല്‍കണം: ഗുജറാത്തിലെ ഭൂമി ഇടപാടില്‍ പാളിച്ച; അടിയില്‍ കൂടെ പോകുന്നത്
അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ മാളുകളില്‍ ഒന്ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് ലുലു ഗ്രൂപ്പ്. പദ്ധതിക്കായി അഹമ്മദാബാദ് മുനിസിപ്പല്‍ കോർപ്പറേഷന്‍ (എ എം സി) അഹമ്മദാബാദ് അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി (AUDA) വഴി കഴിഞ്ഞ ഒക്ടോബറില്‍ തന്നെ നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലം ലുലു ഗ്രൂപ്പിന് കൈമാറിയിരുന്നു. 519 കോടി രൂപയ്ക്ക് സ്ഥലം ലുലു സ്വന്തം പേരില്‍ വാങ്ങുകയാണ് ചെയ്തത്. എന്നാല്‍ ഇപ്പോഴിതാ ഈ മുടക്കിയ തുകയില്‍ നിന്നും വലിയൊരു തുക അതോറിറ്റി ലുലു ഗ്രൂപ്പിന് തിരികെ നല്‍കേണ്ടി വന്നിരിക്കുകയാണ്.
അഹമ്മദാബാദ് അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി ലുലു ഇന്റർനാഷണൽ ഷോപ്പിങ് മാൾസ് പ്രൈവറ്റ് ലിമിറ്റഡിന് 149.73 കോടി രൂപ മൂല്യമുള്ള വാണിജ്യ പ്ലോട്ട് വിറ്റതിൽ ഗുരുതരമായ പിഴവ് വരുത്തിയെന്നാണ് റിപ്പോർട്ട്. 18,693 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ സ്ഥലത്ത് 12 മീറ്റർ വീതിയുള്ള ഒരു സർവീസ് റോഡും അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ (AMC) ഒരു പ്രധാന ജലവിതരണ പൈപ്പ്‌ലൈനും കടന്നുപോകുന്നുണ്ടെന്ന കാര്യം പരിശോധിക്കാതെയായിരുന്നു വില്‍പ്പന. ഇതോടെ, ഈ സ്ഥലത്ത് നിർമ്മാണ പ്രവർത്തികള്‍ സാധ്യമല്ലെന്ന് വ്യക്തമായി.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ചന്ദ്ഖേഡയിലെ എസ് പി റിങ് റോഡിന് സമീപമുള്ള ഈ സ്ഥലം ലുലു ഗ്രൂപ്പ് സ്വന്തമാക്കിയ ശേഷം അഹമ്മദാബാദ് മുന്‍സിപ്പല്‍ കോർപ്പറേഷന്‍ ഇതിലൂടെ ജലവിതരണ പൈപ്പ്‌ലൈന്റെ പ്രവർത്തികള്‍ തുടങ്ങിയതോടെയാണ് ഭൂമി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്.
2947 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു സർവീസ് റോഡിന് കീഴിലാണ് പൈപ്പ് ലൈന്‍ സ്ഥിതി ചെയ്യുന്നത്. ഈ റോഡ് ടൗൺ പ്ലാനിങ് സ്കീം നമ്പർ 44-ന്റെ ഭാഗമായിരുന്നു. എന്നാൽ ഈ വിവരം അഹമ്മദാബാദ് അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി വില്‍പ്പന നടത്തുമ്പോള്‍ ലുലുവിനോട് വ്യക്തമാക്കിയില്ല.
ലുലു ഗ്രൂപ്പിന്റെ പരാതിയെ തുടർന്ന്, അഹമ്മദാബാദ് അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി, അഹമ്മദാബാദ് മുന്‍സിപ്പല്‍ കോർപ്പറേഷന്‍, ലുലു ഗ്രൂപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയിൽ വില്‍പ്പനയില്‍ പിഴവ് ഉണ്ടായതായി സ്ഥിരീകരിച്ചു. പ്ലോട്ടിന്റെ ഒരു ഭാഗം റോഡിനും പൈപ്പ്‌ലൈനിനും വേണ്ടി ഉപയോഗിക്കുന്നതിനാൽ ഇവിടെ നിർമാണം അസാധ്യമാണെന്ന് വ്യക്തമായി. സമീപത്ത് മറ്റൊരു പ്ലോട്ടും ലുലുവിനെ കണ്ടെതി നല്‍കാന്‍ സാധ്യമല്ലായിരുന്നു.
ഇതോടെ അഹമ്മദാബാദ് അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി 23.6 കോടി രൂപ ലുലുവിന് തിരികെ നല്‍കുകയായിരുന്നു. ടൗൺ പ്ലാനിങ് സ്കീമിന്റെ വിശദാംശങ്ങൾ പരിശോധിക്കാതെ ഇത്രയും വലിയ തുകയ്ക്ക് പ്ലോട്ട് വിൽക്കാൻ തീരുമാനിച്ചത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന വിമർശനം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. ലുലു ഗ്രൂപ്പിന് പകരം മറ്റൊരു പ്ലോട്ട് നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ അതോറിറ്റിക്ക് ഈ തുക തിരികെ നൽകേണ്ടി വന്നത് സാമ്പത്തിക നഷ്ടത്തിന് പുറമെ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്കും കളങ്കമുണ്ടാക്കി.
അതേസമയം, സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ പേരിലെ പ്രശ്നങ്ങള്‍ക്ക് കാരണം ഭൂമിയുടെ മുഴുവൻ കൈവശാവകാശവും ലുലുവിന് നല്‍കാന്‍ മുനിസിപ്പല്‍ കോർപ്പറേഷന് നേരത്തെ സാധിച്ചിരുന്നില്ല. ചന്ദ്‌ഖേഡയിലെ 66168 ചതുരശ്ര മീറ്റർ ഭൂമി ഒരു ചതുരശ്ര മീറ്ററിന് 78500 രൂപ നിരക്കിലായിരുന്നു കോർപ്പറേഷന്‍ ലുലു ഗ്രൂപ്പിന് വിറ്റത്. എന്നാല്‍ ഈ സ്ഥലത്തിന്റെ ഏകദേശം 10672 ചതുരശ്ര മീറ്റർ കൃഷിസ്ഥലമായിരുന്നു. സ്ഥലത്തിന്റെ പൂർണ ഉടമസ്ഥാവകാശം അന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന് ലഭിച്ചിരുന്നില്ല.
ലുലു ഗ്രൂപ്പിന്റെ പദ്ധതിയുടെ കാര്യത്തില്‍ അതീവ താല്‍പര്യമെടുത്ത അഹമ്മദാബാദ് മുനിസിപ്പല്‍ കോർപ്പറേഷന്‍ ഈ പ്രശ്നങ്ങളെല്ലാം അതിവേഗം പരിഹരിക്കുകയും ചെയ്തു. 4000 കോടി രൂപ മുടക്കിക്കൊണ്ടാണ് ലുലു ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ അഹമ്മദബാദില്‍ പൂർത്തീകരിക്കാന്‍ പോകുന്നത്. മാളിന്റെ നിർമ്മാണം ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications