ലുലു ഗ്രൂപ്പിനേക്കാള്‍ വലിയ മലയാളി സമ്പന്നർ ഇവർ: നേട്ടത്തിന് പിന്നിലെ കാരണം ഇതാണ്, എന്നാലും യുസഫലിയെ തൊടാനാകില
ഒരോ വർഷത്തിലും ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക അവരുടെ ആസ്തിയുടെ അടിസ്ഥാനത്തില്‍ പുറത്തുവിടുന്ന ഏജന്‍സിയാണ് ഫോബ്സ്. കോടീശ്വരന്മാരുടെ ആസ്തിയും അതില്‍ ഉണ്ടായിരിക്കുന ഏറ്റക്കുറിച്ചിലുമൊക്കെ ഫോബ്സ് പട്ടികയില്‍ നിന്നും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ഓരോ രാജ്യത്തേയും ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടിക ഫോബ്സ് പുറത്ത് വിടാറുണ്ട്.
2024 ലെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടിക ഫോബ്സ് പുറത്ത് വിട്ടപ്പോള്‍ അതില്‍ നിരവധി മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. ഏവരും പ്രതീക്ഷിക്കുന്നത് പോലെ തന്നെ ഈ പട്ടികയില്‍ മുന്നില്‍ വന്നിരിക്കുന്ന വ്യക്തിഗത സമ്പന്നന്‍ ലുലു ഗ്രൂപ്പ് ചെയർമാനും എം ഡിയുമായ എംഎ യൂസഫ് അലിയാണ്. 7.4 ബില്യണ്‍ ഡോളാറാണ് അദ്ദേഹത്തിന്റെ ആസ്തി. അതായത് 62160 കോടിയോളം ഇന്ത്യന്‍ രൂപ.

പട്ടികയില്‍ 39-ാം സ്ഥാനത്താണ് എം എ യൂസഫ് അലി ഇടം പിടിച്ചിരിക്കുന്നത്. 25 രാഷ്ട്രങ്ങളിലായി പടർന്ന് പന്തലിച്ച് കിടക്കുന്ന ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളാണ് എം എ യൂസഫ് അലിയുടെ സമ്പത്തിന്റെ ഉറവിടം. യു എ ഇ കേന്ദ്രീകരിച്ച് റീട്ടെയില്‍ ബിസിനസ് ആരംഭിച്ച ലുലു ഗ്രൂപ്പിന് ഇന്ന് മറ്റ് നിരവധി ബിസിനസ് സംരഭങ്ങളുമുണ്ട്.
യൂസഫ് അലിയുടെ സമ്പത്തില്‍ കഴിഞ്ഞ ഒരു വർഷത്തിന് ഇടയില്‍ ഉയർച്ചയും ഉണ്ടായിട്ടുണ്ട്. 2023 ല്‍ 7.1 ബില്യണ്‍ ഡോളാറായിരുന്നു യൂസഫലിയുടെ ആസ്തിയെന്നാണ് ഫോബ്സ് വ്യക്തമാക്കായിത്. എന്നാല്‍ ഒരുവർഷം കൊണ്ട് അത് 7.4 ബില്യണ്‍ ഡോളറായി ഉയർന്നു. കഴിഞ്ഞ കുറച്ച് വർഷമായി ഫോബ്സ് പട്ടികയിലെ ഏറ്റവും വലിയ സമ്പന്നനാണ് എംഎ യൂസഫ് അലി.
വ്യക്തിഗത സമ്പന്നരില്‍ എം എ യൂസഫ് അലിയാണ് പട്ടികയില്‍ മുന്നിലെങ്കിലും ഒരു ഗ്രൂപ്പായി പരിഗണിക്കുമ്പോള്‍ ലുലുവിനേക്കാള്‍ മുന്നില്‍ കേരളത്തില്‍ നിന്നുള്ള മറ്റൊരു സ്ഥാപനം പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നുവെന്നതാണ് ശ്രദ്ധേയം. മുത്തൂറ്റ് ഗ്രൂപ്പാണ് ലുലു ഗ്രൂപ്പിനെ മറികടന്ന് പട്ടികയില്‍ മുന്നേറിയിരിക്കുന്നത്.
ജോര്‍ജ് ജേക്കബ്, ജോര്‍ജ് തോമസ്, സാറാ ജോര്‍ജ്, ജോര്‍ജ് അലക്‌സാണ്ടര്‍ എന്നിവർക്ക് കീഴില്‍ പ്രവർത്തിക്കുന്ന വിവിധ മുത്തൂറ്റ് സ്ഥാപനങ്ങളുടെ ആസ്തികള്‍ ചേരുമ്പോള്‍ ഇത് 7.8 ബില്യണ്‍ ഡോളറോളം വരും. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ 65520 കോടി രൂപ. യൂസഫലി വ്യക്തിഗതമായിട്ടാണെങ്കില്‍ മുത്തൂറ്റ് ഏറ്റഴും ധനികരമായ മലയാളി കുടുംബമായി പട്ടികയില്‍ 37-ാം സ്ഥാനത്തെത്തി.
കല്യാണ്‍ ജ്വല്ലേഴ്സ് എംഡി ടിഎസ് കല്യാണ രാമന്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ സേനാപതി ഗോപാലകൃഷ്ണന്‍, ജെംസ് ഗ്രൂപ്പ് ചെയർമാന്‍ സണ്ണി വർക്കി, ആർപി ഗ്രൂപ്പ് ചെയർമാന്‍ രവി പിള്ള, ജോയി ആലുക്കാസ് എന്നിവരും ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
അറുപതാം സ്ഥാനത്തുള്ള കല്യാണരാമന്റെ ആസ്തി 5.38 ബില്യണ്‍ ഡോളറും 73-ാം സ്ഥാനത്തുള്ള സേനാപതി ഗോപാലകൃഷ്ണന്റെ ആസ്തി 4.35 ബില്യണ്‍ ഡോളറുമാണ്. സണ്ണി വർക്കി 3.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി 95-ാം സ്ഥാനത്ത് എത്തിയപ്പോള്‍ 97 -ാം സ്ഥാനത്തുള്ള രവിപിള്ളയുടെ ആസ്തി 3.37 ബില്യണ്‍ ഡോളറും 98 -ാമതുള്ള ജോയ് ആലുക്കാസിന്റെ ആസ്തി 3.37 ബില്യണ്‍ ഡോളറുമാണ്.












Click it and Unblock the Notifications