Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പിന്റെ ഭാവി എന്താകും: തീരുമാനം ബുധനാഴ്ച അറിയാം; കോടതിയില്‍ നടക്കുന്നത്, ഉറച്ച് സർക്കാർ

വലിയ എതിർപ്പുകള്‍ ഉയർന്നെങ്കിലും വിജയവാഡയില്‍ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയാണ് ആന്ധ്ര പ്രദേശ് സർക്കാർ. നഗരത്തിലെ പ്രധാന മേഖലയില്‍ സ്ഥിതി ചെയ്യുന്ന ആന്ധ്രപ്രദേശ് റോഡ് ട്രാന്‍സ്പോർട്ട് കോർപ്പറേഷന്റെ ഭൂമിയാണ് ലുലു ഗ്രൂപ്പിന് പുതിയ ഷോപ്പിങ് കോംപ്ലക്സ് പണിയുന്നതിന് വേണ്ടി സർക്കാർ അനുവദിച്ചത്.

ആർടിസി ഡിപ്പോ മറ്റൊരിടത്തേക്ക് മാറ്റി അവിടെ മാള്‍ പണിയുന്നതിനായി ഭൂമി ചെറിയ വിലക്ക് അനുവദിച്ചതിനെതിരെ തൊഴിലാളി യൂണിയനുകളും രാഷ്ട്രീയ പാർട്ടികളും ശക്തമായി രംഗത്ത് വരികയായിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയ സർക്കാർ ഭൂമി അനുവദിക്കുന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. അതേസമയം തന്നെ ഭൂമി കൈമാറ്റം സംബന്ധിച്ച ഒരു കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയില്‍ നില്‍ക്കുന്നുണ്ട്.

lulu

ലുലു ഗ്രൂപ്പിന് വിശാഖപട്ടണത്ത് ഭൂമി അനുവദിച്ചതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ (പിഐഎൽ) ഭേദഗതി വരുത്താൻ ആന്ധ്രാപ്രദേശ് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ ലുലു ഗ്രൂപ്പിന് വിജയവാഡയിലും വിശാഖപട്ടണത്തിലും ഷോപ്പിംഗ് മാളുകൾ നിർമ്മിക്കുന്നതിനായി 99 വർഷത്തേക്ക് പാട്ടത്തിന് ഭൂമി നൽകിയ തീരുമാനത്തിനെതിരായിട്ടായിരുന്നു പൊതു താല്‍പര്യ ഹർജി.

ആന്ധ്രാപ്രദേശ് സർക്കാർ വിജയവാഡയിലെ ഗവർണർപേട്ട്-2 ബസ് ഡിപ്പോയിലെ 4.15 ഏക്കർ ഭൂമിയാണ് ലുലു ഗ്രൂപ്പിന് അനുവദിച്ചിരിക്കുന്നത്. ഏകദേശം 400 കോടി രൂപ വിലമതിക്കുന്ന ഭൂമിയില്‍ 2.23 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു മാൾ നിർമ്മിക്കാനാണ് ലുലുവിന്റെ പദ്ധതി. ഇതോടൊപ്പം തന്നെ വിശാഖപട്ടണത്ത് 13.74 ഏക്കർ ഭൂമിയും 13.5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള മറ്റൊരു മെഗാ ഷോപ്പിംഗ് മാൾ നിർമ്മിക്കുന്നതിനായി അനുവദിച്ചിട്ടുണ്ട്.

തുടക്കം വിശാഖപട്ടണത്ത്

പൊതുപ്രവർത്തകനായ സത്യനാരായണന്‍ എന്നയാളാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹർജി നല്‍കിയിരിക്കുന്നത്. സർക്കാർ ലുലു ഗ്രൂപ്പിന് വിശാഖപട്ടണത്ത് 13.83 ഏക്കർ ഭൂമി വളരെ കുറഞ്ഞ വിലയ്ക്ക് (ഏക്കറിന് 4 ലക്ഷം രൂപ) നൽകാൻ ഒരുങ്ങുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. മുമ്പ്, ടിഡിപി സർക്കാർ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചിരുന്നെങ്കിലും, 2019-ൽ വൈഎസ്ആർസിപി സർക്കാർ അത് റദ്ദാക്കിയിരുന്നു. എന്നാൽ, വീണ്ടും ടിഡിപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഈ ഭൂമി ലുലു ഗ്രൂപ്പിന് നൽകാനുള്ള നീക്കം നടത്തുകയാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

ഹർജിക്കാരനെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകൻ അശോക് റാം, ഭൂമി വിട്ടുകൊടുക്കൽ പ്രക്രിയയിൽ സുതാര്യത ഇല്ലെന്നും ടെൻഡർ വിളിക്കാതെയാണ് തീരുമാനമെടുത്തതെന്നും വാദിച്ചു. എന്നാൽ, സർക്കാരിന്റെ പ്രതിനിധിയായി ഹാജരായ പ്രത്യേക സർക്കാർ പ്ലീഡർ കെ.എം. കൃഷ്ണ റെഡ്ഡി, ഭൂമി അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഇത് പരിഗണനയിലാണെന്നും കോടതിയെ അറിയിച്ചു.

2025 മേയ് 8-ന്, ഹൈക്കോടതി സർക്കാരിനോട് ലുലു ഗ്രൂപ്പിനുള്ള ഭൂമി അനുവദിക്കൽ സംബന്ധിച്ച തീരുമാനത്തിന്റെ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം തന്നെയാണ് വിജയവാഡയിലെ 4.15 ഏക്കർ ഭൂമി അനുവദിച്ചതിനെതിരെ ഹർജിയിൽ ഭേദഗതി വരുത്താൻ ഹർജിക്കാരന് അനുമതി നൽകി. ഈ ഭേദഗതിയിലാണ് വിജയവാഡയിലെ എപിഎസ്ആർടിസി ഭൂമി ലുലു ഗ്രൂപ്പിന് നൽകിയതിനെതിരായ ആരോപണങ്ങളും ഉൾപ്പെടുത്തുന്നു.

ഹൈക്കോടതി ഹർജിയിൽ ഭേദഗതി അനുവദിച്ചതോടെ, വിജയവാഡയിലെ ഭൂമി അനുവദിക്കലിനെതിരായ വാദങ്ങൾ കൂടി കോടതി പരിഗണിക്കും. എപിഎസ്ആർടിസി ഡിപ്പോയെ ഗൊല്ലപുടിയിലേക്ക് മാറ്റാനും ബസ് കോർപ്പറേഷന് പകരം ഭൂമി നൽകാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, ഈ നീക്കം പൊതുസ്വത്ത് സ്വകാര്യവൽക്കരിക്കാനുള്ള ശ്രമമാണെന്ന് വിമർശകർ ആരോപിക്കുന്നു. നിലവിൽ, കോടതി സർക്കാരിനോട് ഭൂമി അനുവദിക്കൽ സംബന്ധിച്ച വിശദമായ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ബുധനാഴ്ച കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് മാറ്റിവെച്ചു.

തീരുമാനത്തില്‍ ഉറച്ച് സർക്കാർ

മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ, ഈ പദ്ധതി സാമ്പത്തിക വികസനത്തിനും 1,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്നാണ് സ്ഥിരം അവകാശപ്പെടുന്നത്. ലുലു ഗ്രൂപ്പിന്റെ ചെയർമാൻ എം.എ. യൂസഫ് അലി, വിജയവാഡയിലും വിശാഖപട്ടണത്തിലും നൂതന ഷോപ്പിംഗ് മാളുകൾക്ക് പുറമെ ഫുഡ് പ്രോസസിംഗ്, ലോജിസ്റ്റിക്സ് മേഖലകളിലും നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാന്‍ എംഎ യൂസഫലിയും അടുത്തിടെ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+