Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പിന്റെ വിജയ രഹസ്യം എന്ത്? ഞാന്‍ മനസ്സിലാക്കിയ രണ്ട് കാര്യങ്ങള്‍ ഇതാണെന്ന് സന്തോഷ് ജോർജ് കുളങ്ങര

എംഎ യൂസഫലിയെന്ന തൃശൂർ നാട്ടികക്കാരന്‍ 1995 ല്‍ അബുദാബി കേന്ദ്രീകരിച്ച് വളരെ ചെറിയ രീതിയില്‍ ആരംഭിച്ച സംരഭമാണ് ഇന്ന് ലോകം അറിയുന്ന ലുലു ഗ്രൂപ്പായി മാറിയിരിക്കുന്നത്. 25 - ലേറെ രാജ്യങ്ങളിലായി പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്ന ലുലു ഇന്ന് ഏഷ്യയിലെ മുന്‍ നിര റീടെയില്‍ വ്യാപാര ഗ്രൂപ്പാണ്. അടുത്തിടെ ഓഹരി വിപണിയിലേക്ക് കൂടി ഇറങ്ങിയ ഗ്രൂപ്പ് തങ്ങളുടെ പ്രവർത്തനം കൂടുതല്‍ നഗരങ്ങളിലേക്കും രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനുമുള്ള നീക്കത്തിലുമാണ്.

ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ലുലു ഗ്രൂപ്പിന്റെ പ്രധാന പ്രവർത്തനമെങ്കിലും ഇന്ത്യയിലും അടുത്തിടെ തങ്ങളുടെ സാന്നിധ്യം ലുലു കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ഇടങ്ങള്‍ക്ക് പുറമെ ബെംഗളൂരു, ലഖ്‌നൗ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ ലുലു ഗ്രൂപ്പിന് മാളുകളുണ്ട്. ഇതിന് പുറമെ അഹമ്മദബാദ്, നോയിഡ, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളില്‍ പുതിയ പദ്ധതികള്‍ ലുലു പ്രഖ്യാപിച്ച് കഴിഞ്ഞ്. അഹമ്മദാബാദില്‍ നിർമ്മിക്കുക ഇന്ത്യയിലെ ഏറ്റവും വലിയ മാളായിരിക്കുമെന്നാണ് വിവരം.

lulu-santhosh

ലുലു ഗ്രൂപ്പ് ലോകമെമ്പാടുമായി പ്രവർത്തനം വ്യാപിപ്പിക്കുന്നത് മലയാളികള്‍ക്ക് വലിയ തൊഴില്‍ അവസരം കൂടിയാണ് സൃഷ്ടിക്കുന്നു. അമ്പതിനായിരത്തിലേറെ തൊഴിലാളികളാണ് ലുലു ഗ്രൂപ്പിന് കീഴില്‍ നേരിട്ട് ജോലി ചെയ്യുന്നത്. ഇതില്‍ വലിയൊരു വിഭാഗം മലയാളികളാണ്. ഗള്‍ഫിലെ സ്ഥാപനങ്ങളിലേക്ക് ഉള്‍പ്പെടെ ലുലു ഗ്രൂപ്പ് കേരളത്തില്‍ നിന്നും നേരിട്ട് റിക്രൂട്ട്മെന്റ് നടത്തുന്നു.

ലുലു ഗ്രൂപ്പിന്റെ വിജയ രഹസ്യം ടീം വർക്കാണെന്ന് എംഡിയും ചെയർമാനുമായി എംഎ യൂസഫലി നേരത്തെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. 'ലുലു ഗ്രൂപ്പിന്റെ വിജയം ഒരാളുടെയല്ല, ടീംവര്‍ക്കിന്റെ വിജയമാണ്. ജീവനക്കാരും ജനങ്ങളും അവരുടേതായ സംഭാവന നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് കമ്പനിയുടെ 25 ശതമാനം ഓഹരി അവര്‍ക്കായി പങ്കിടാന്‍ തീരുമാനിച്ചത്' എന്നായിരുന്നു ഓഹരി വില്‍പ്പന പ്രഖ്യാപന വേളയില്‍ എംഎ യൂസഫലി പറഞ്ഞത്.

ലുലു ഗ്രൂപ്പിന്റെ വിജയത്തെക്കുറിച്ച് പ്രമുഖ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര അടുത്തിടെ പറഞ്ഞ വാക്കുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 'ഫ്രഷ് ടു ഹോം' സ്ഥാപകന്‍ മാത്യു ജോസഫുമായി സഫാരി ടിവിയില്‍ നടത്തിയ അഭിമുഖത്തിന് ഇടയിലാണ് ലുലു ഗ്രൂപ്പിന്റെ വിജയ രഹസ്യമായി താന്‍ മനസ്സിലാക്കിയ കാര്യത്തെക്കുറിച്ച് സന്തോഷ് ജോർജ് കുളങ്ങര സംസാരിക്കുന്നത്.

'എവിടെ കുറഞ്ഞ വിലയില്‍ നല്ല ഗുണനിലവാരമുള്ള മെറ്റീരിയല്‍ കിട്ടും, നമ്മുടെ പ്രോഡക്ട് ലഭ്യമാവും എന്നുള്ള അറിവാണ് ഇത്തരം ബിസിനസിലെ ഏറ്റവും പ്രധാനപ്പെട്ട മേഖല. ലുലുവിന്റെ മാളിലും ഹൈപ്പർ മാർക്കറ്റിലും വില്‍ക്കുന്ന സർവ്വ ഉത്പന്നങ്ങളും ഏറ്റമികച്ച ഗുണനിലവാരത്തില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ കിട്ടുമെന്നുള്ള അറിവിനോടൊപ്പം ഇതെല്ലാം സോഴ്സ് ചെയ്യാനുള്ള മാനേജർമാരുടെ ഒരു ശൃംഖലയുമാണ് എംഎ യൂസഫലിയുടെ ശക്തിയും കരുത്തും എന്നാണ് ഞാന്‍ മനസ്സിലാക്കിയത്' സന്തോഷ് ജോർജ് കുളങ്ങര പറയുന്നു.

പരസ്യമോ, ഇന്‍ഫ്രാസ്ട്രക്ചർ ഫെസിലിറ്റിയോ, തൊഴിലാളികളുടെ അംഗബലമോ ഒന്നുമല്ല ഒരു കമ്പനിയുടെ നിലനില്‍പ്പിന്റെ ശക്തി. മികച്ച ഗുണനിലവാരത്തില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഉത്പന്നം എവിടെ കിട്ടും എന്ന അറിവാണ് ഏറ്റവും പ്രധാനമെന്ന് ആവർത്തിക്കുകയും മാത്യൂ ജോസഫിന്റെ ബിസിനസ് ജീവിതത്തില്‍ ഇത് എങ്ങനെയാണ് രൂപപ്പെട്ടതെന്നും സന്തോഷ് ജോർജ് കുളങ്ങര ചോദിക്കുന്നു.

അതേസമയം കോട്ടയം ലുലു മാളിന്റെ ഉദ്ഘാടനം ഇന്ന് നിർവ്വഹിക്കപ്പെടും. ഉദ്ഘാടന ശേഷം വൈകീട്ട് 4 ന് ശേഷം മാള്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുക. ഇതോടെ കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങള്‍ക്ക് പുറമെ ലുലു മാള്‍ പ്രവർത്തിക്കുന്ന അഞ്ചാമത്തെ നഗരമായി ലുലു മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+