Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പുമായി കൈകോർത്തു, ഇന്ത്യക്ക് അഭിമാന നേട്ടം: 448 മില്യൺ ഡോളർ ഇടപാട്; കണക്കുകള്‍ പാർലമെന്റില്‍

ഇന്ത്യയുടെ ജൈവ ഭക്ഷ്യോത്പന്ന കയറ്റുമതിയില്‍ വന്‍ വർധനവ്. നടപ്പ് സാമ്പത്തിക വർഷത്തില്‍ 448 മില്യൺ ഡോളറിന്റെ ജൈവ ഉത്പന്നങ്ങള്‍ രാജ്യം ഇതുവരെ കയറ്റുമതി ചെയ്തെന്ന് കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം പാർലമെന്റില്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ഈ വിഭാഗത്തില്‍ ഇന്ത്യയുടെ ആകെ കയറ്റുമതി മൂല്യം 494.80 മില്യൺ ഡോളറായിരുന്നു. എന്നാല്‍ നടപ്പ് സാമ്പത്തിക വർഷം പകുതി പിന്നിട്ടതോടെ തന്നെ കഴിഞ്ഞ വർഷത്തെ മൂല്യത്തിന് അടുത്ത് എത്താന്‍ സാധിച്ചു.

'നവംബർ 25 വരെ ഇന്ത്യ 263050 മെട്രിക് ടൺ ജൈവ ഭക്ഷ്യ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തു. നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ (FY25) ആദ്യ എട്ട് മാസങ്ങളിൽ 447.73 മില്യൺ ഡോളറായി ഉയർന്നു. ഇതോടെ കഴിഞ്ഞ വർഷത്തെ കയറ്റുമതി അളവിനെ മറികടക്കുമെന്ന് ഉറപ്പായി. ജൈവ കയറ്റുമതിയില്‍ വലിയ വളർച്ചയാണ് രാജ്യത്തിന് സൃഷ്ടിക്കാന്‍ സാധിച്ചിരിക്കുന്നത് ' കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി നവനീത് സിംഗ് ബിട്ടു ലോക്സഭയില്‍ പറഞ്ഞു.

lulu-uae-

ജൈവ ഭക്ഷ്യ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ഇതുവരെ പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ല. എന്നാല്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെൻ്റ് അതോറിറ്റി (APEDA), ജൈവ ഉൽപ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നവർ ഉൾപ്പെടെയുള്ള അംഗ കയറ്റുമതിക്കാർക്ക് സാമ്പത്തിക സഹായം നൽകുന്നു.

സർട്ടിഫിക്കേഷൻ ബോഡികളുടെ അക്രഡിറ്റേഷൻ, ഓർഗാനിക് ഉൽപ്പാദനത്തിന് മാനദണ്ഡങ്ങൾ നിശ്ചയിക്കൽ, ജൈവകൃഷിയും വിപണനവും പ്രോത്സാഹിപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ (NPOP) ന്റെ മേല്‍ നേട്ടം വഹിക്കുന്നത് അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ്. നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷന് കീഴില്‍ ഇന്ത്യയില്‍ 1,016 ഓർഗാനിക്-സർട്ടിഫൈഡ് പ്രോസസ്സിംഗ് യൂണിറ്റുകള്‍ പ്രവർത്തിക്കുന്നുണ്ട്.

യുഎഇയിലെ സ്റ്റോറുകളില്‍ ഇന്ത്യന്‍ ജൈവ ഉത്പന്നങ്ങള്‍ എത്തിക്കാന്‍ ലുലു ഗ്രൂപ്പുമായി അടുത്തിടെയുണ്ടാക്കിയ കരാറും രാജ്യത്തിന്റെ നേട്ടത്തില്‍ നിർണ്ണായക ഘടകമായി. സർട്ടിഫൈഡ് ഇന്ത്യൻ ജൈവ ഉൽപ്പന്നങ്ങള്‍ യു എ ഇ യിലെ സ്റ്റോറുകളില്‍ പ്രദർശിപ്പിക്കാന്‍ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെൻ്റ് അതോറിറ്റി സെപ്റ്റംബറിലാണ് യു എ ഇയുമായി കരാറിലേർപ്പെട്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കരാർ വഴി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (എഫ്‌പിഒകൾ), ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ (എഫ്‌പിസികൾ), സഹകരണ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യൻ ജൈവ കർഷകരെ ലുലു ഗ്രൂപ്പുമായി ബന്ധിപ്പിക്കുന്നു. ഇതിലൂടെ, അന്താരാഷ്‌ട്ര വിപണികളിൽ ഇന്ത്യൻ ജെവ ഉൽപന്നങ്ങളുടെ വ്യാപനം വിപുലീകരിക്കാന്‍ സാധിക്കുന്നു. ഇന്ത്യയുടെ കാർഷിക, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി വർധിപ്പിക്കാൻ വിദേശത്ത് ബി2ബി എക്‌സിബിഷനുകൾ സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+