കേരളത്തിൽ ലുലു മിനിമാൾ വരുന്നു, ഈ 4 ജില്ലക്കാർക്ക് ഇനി ഷോപ്പിംഗ് ഉത്സവമാക്കാം
കേരളത്തിൽ മിനിമാളുകൾ തുറക്കാൻ ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ടുകൾ. കേരളത്തിൽ 5 ഇടങ്ങളിലായാണ് ലുലുവിന്റെ മിനി മാളുകൾ തുറക്കുന്നതെന്ന് ലുലു ഇന്ത്യ ഷോപ്പിംഗ് മാള്‍ വിഭാഗം ഡയറക്റ്റര്‍ ഷിബു ഫിലിപ്‌സ് ധനം ഓൺലൈൻ റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, പാലക്കാട്, തിരൂർ, പെരിന്തൽമണ്ണ, കോട്ടയം എന്നിവിടങ്ങളിലായാണ് ലുലുവിന്റെ മിനി മാൾ തുറക്കുന്നത്. കോഴിക്കോട് ജില്ലയിൽ ഒരു മിനിമാളും മലപ്പുറത്ത് രണ്ടും കോട്ടയം, പാലക്കാട് ജില്ലകളിലായി ഓരോ മിനി മാളും തുറക്കുന്നതാണ് പദ്ധതി.
2023- 2024 കാലഘട്ടത്തിൽ തന്നെ മിനി മാളുകൾ പ്രവർത്തനമാരംഭിക്കുമെന്നും ലുലു ഇന്ത്യ ഷോപ്പിംഗ് മാള്‍ വിഭാഗം ഡയറക്റ്റര്‍ ഷിബു ഫിലിപ്‌സ് പറഞ്ഞതായി ധനം ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ എറണാകുളം ഇടപ്പള്ളിയിലും തിരുവനന്തപുരത്ത് ആക്കുളത്തുമായിട്ടാണ് ലുലു ഷോപ്പിംഗ് മാൾ സ്ഥിതി ചെയ്യുന്നത്.

എന്താണ് മിനി മാളുകൾ എന്ന സംശയം സാധാരണമാണ്. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ ലുലുവിന്റെ ഒരു മിനി വേർഷനായിരിക്കും ഇത്. നിലവിലുള്ള ലുലു ഷോപ്പിംഗ് മാളുകളുടെ അത്രയ്ക്ക് വലിപ്പമോ വിശാലതയോ അത്രയധികം ഷോപ്പുകളെയോ ഉൾക്കൊള്ളിക്കാൻ കഴിയില്ലെങ്കിലും വിവിധ റീറ്റെയ്ല്‍ ഷോപ്പിംഗ് കേന്ദ്രങ്ങളെ ഒറ്റ മേൽക്കൂരയ്ക്ക് കീഴിലാക്കുക തന്നെയാണ് മിനി ലുലു മാളിന്റെയും ലക്ഷ്യം. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്റ്റ് തുടങ്ങിയ ലുലുവിന്റെ ബ്രാന്റിന് കൂടുതൽ പ്രാധാന്യം നൽകും. എന്നാൽ മറ്റു ബ്രാന്റുകൾ 30- 40 വരെ സ്റ്റോറുകളും ഉണ്ടാകും. ഫുഡ് കോർട്ടും ഉൾപ്പെടെ 5000 മുതൽ 9000 ചതുരശ്ര അടിയുള്ള എന്റര്‍ടെയ്ന്‍മെന്റ് ഏരിയയും മിനിമാളിൽ ഒരുക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലൊട്ടാകെ 5 ലുലു ഷോപ്പിംഗ് മാളുകളാണ് ഉള്ളത്. കേരളത്തിലെ കൊച്ചിയും തിരുവനന്തപുരവും കൂടാതെ ബെംഗളൂരു, ലഖ്നൗ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ആണിത്. ഇത് കൂടാതെ കോയമ്പത്തൂരിൽ ലുലു ഹൈപ്പർ മാർക്കറ്റും ബെംഗളൂരുവിലും കൊച്ചിയിലും ലുലു ഡെയ്ലി സ്റ്റോഴ്സും ഉണ്ട്. ഇങ്ങനെ സൗത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ലുലുവിന്റെ സാനിധ്യമുണ്ട്. ഇത് കൂടാതെ ഇനി 5 മിനി മാളുകൾ കൂടു വരുന്നതോടെ ലുലു സൗത്ത് ഇന്ത്യ വിട്ട് പാൻ-ഇന്ത്യ ലെവലിൽ കൂടി ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.












Click it and Unblock the Notifications