Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തർ ലുലുവിന് അഭിമാന നേട്ടം: ജിസിസിയില്‍ തന്നെ ആദ്യം, എല്ലാം ആ ലക്ഷ്യത്തിന് വേണ്ടി

ദോഹ: ലോകമെമ്പാടും പടർന്ന് പന്തലിച്ച ഒരു സ്ഥാപനമായി മാറിയിരിക്കുകയാണ് ഇന്ന് ലുലു ഗ്രൂപ്പ്. 25 ലേറെ രാജ്യങ്ങളില്‍ ഇന്ന് കമ്പനിയുടെ സാന്നിധ്യമുണ്ട്. ഓരോ രാജ്യങ്ങളിലും അവരുടെ സംസ്കാരവുമായി പാരമ്പര്യവുമായി ചേർന്ന് നില്‍ക്കുന്ന പരിപാടികളും ലുലു ഗ്രൂപ്പ് നടത്താറുണ്ട്. അതുപോലെ സർക്കാർ പ്രഖ്യാപിക്കുന്ന പ്രത്യേക പദ്ധതികളുടേയും ലുലു ഭാഗമാകുന്നു. അത്തരത്തില്‍ 2024ലെ ഖത്തർ സുസ്ഥിരതാ വാരാചരണത്തിന് പിന്തുണച്ച് ഖത്തറിലെ ലുലു ഹൈപ്പർ മാർക്കറ്റും രംഗത്ത് വന്നിരിക്കുകയാണ്.

ഖത്തർ ഫൗണ്ടേഷന്‍ അംഗമായ എർത്ത്‌ന സെൻ്റർ ഫോർ എ സസ്റ്റൈനബിൾ ഫ്യൂച്ചർ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഒമ്പതാമത് ദേശീയ കാമ്പയിൻ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 5 വരെയാണ് നടന്നത്. ലുലു ഗ്രൂപ്പ് പരിപാടിയുടെ ഭാഗമായത് ആശയം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സഹായകരമായി.

lulu-qatar

ക്യാമ്പയിനിന്റെ ഭാഗമായി നിരവധി പരിപാടികളും ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്നു. പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്യാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന റിവേഴ്‌സ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുന്നതുൾപ്പെടേയുള്ള കാര്യങ്ങളാണ് ലുലു ഗ്രൂപ്പ് ചെയ്തത്. ഇതിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ പ്രധാന്യം ഉയർത്തിക്കാട്ടിയതായും ലുലു ഗ്രൂപ്പ് പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

ഖത്തറില്‍ പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പിന്റെ 19 സ്റ്റോറുകളിലും ഇത്തരത്തിലുള്ള റിവേഴ്സ് വെന്‍ഡിങ് മെഷീനുകള്‍ കമ്പനി സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇത് ഇവിടേയും നില്‍ക്കില്ല. ഈ വർഷം നാല് മെഷീനുകള്‍ കൂടി കമ്പനി സ്ഥാപിക്കും. ആളുകളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് റിവേഴ്സ് വെന്‍ഡിങ് മെഷീനുകളുടെ കാര്യത്തില്‍ ലഭിക്കുന്നത്.

റിവേഴ്സ് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുന്നതിന് പുറമെ എല്ലാ സ്റ്റോറുകളിലും പുനരുപയോഗിക്കാൻ കഴിയുന്ന ബാഗുകളും പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളും ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാനും ലുലു ഗ്രൂപ്പ് എന്നും മുന്നിലുണ്ടെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

ക്യാമ്പയിന്റെ ഭാഗമായി ചില പ്രത്യേക ഓഫറുകളും ലുലു നല്‍കി. പുനഃരുപയോഗിക്കാന്‍ കഴിയുന്ന ബാഗുകള്‍ക്ക് ലുലു വലിയ വിലക്കുറവാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. ഈ പരിശ്രമങ്ങള്‍ക്ക് ലുലു ഗ്രൂപ്പിന് ഖത്തർ സർക്കാറിന്റെ പ്രത്യേക അംഗീകാരവും തേടിയെത്തി. ഖത്തർ സുസ്ഥിരതാ ഉച്ചകോടിയിൽ ലുലു ഹൈപ്പർ മാർക്കറ്റിന് സുസ്ഥിരതാ അവാർഡ് ലഭിച്ചു.

ലുലുവിന് ലഭിച്ച മറ്റൊരു ശ്രദ്ധേയമായ അംഗീകാരം എന്ന് പറയുന്നത് മഷാഫ് സ്റ്റോറിലൂടെയാണ്. മഷാഫ് സ്റ്റോർ കാർബൺ ന്യൂട്രൽ ഹൈപ്പർമാർക്കറ്റ് പദവി നേടി ജി സി സിയിലെ ആദ്യ കാർബൺ ന്യൂട്രൽ ഹൈപ്പർമാർക്കറ്റ് എന്ന ഖ്യാതിക്ക് അർഹത നേടി. ഈ രംഗത്തെ ലുലുവിന്റെ സുപ്രധാനമായ നേട്ടമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

അതോടൊപ്പം തന്നെ ജി എസ് എ എസ് ഗോൾഡ് റേറ്റിംഗ് നേടി അൽ മെസ്സിലയിലെ ലുലു ഹൈപ്പർമാർക്കറ്റ് മിന മേഖലയിലെ ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഹൈപ്പർമാർക്കറ്റായി മാറുകയും ചെയ്തു. ഇന്ന് ലോകം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്നാണ് ഇലക്ട്രോണിക് മാലിന്യങ്ങള്‍. ഇക്കാര്യത്തിലും ലുലുവിന് പരിഹാര പദ്ധതികളുണ്ട്. ഇലക്ട്രോണിക് മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് വിവിധ സ്റ്റോറുകളിൽ ഇ-വേസ്റ്റ് ബിന്നുകളും ലുലു സ്ഥാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+