ലുലു എന്ന സുമ്മാവാ, കൊച്ചി കുതിക്കും: ഇരട്ട ടവറിലെ 2 നിലകള്‍ ഏറ്റെടുത്ത് ലോകോത്തര കമ്പനി; 5000 ജോലിക്കാർ
കൊച്ചി: സംസ്ഥാനത്തിന്റെ ഐടി വികസന സ്വപ്നങ്ങള്‍ക്ക് കരുത്തുപകർന്നുകൊണ്ടാണ് ലുലുവിന്റെ ഇരട്ട ഐടി ടവർ കൊച്ചി സ്മാർട്ട് സിറ്റിയില്‍ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികള്‍ ലുലു ടവറില്‍ എത്തുമെന്ന് നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു. ഇപ്പോഴിതാ ആഗോള ടെക് ഭീമനായ ഐ ബി എം ഇരട്ട ഐടി ടവറിന്റെ രണ്ട് നിലകൾ മുഴുവനായി ഏറ്റെടുത്തുവെന്ന വാർത്തയും പുറത്ത് വരികയാണ്. ഇതോടെ ഇന്ത്യയിലെ മുൻനിര ടെക് നഗരങ്ങളിലൊന്നായും കൊച്ചി പതിയെ മാറിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് ഐ ബി എമ്മിന്റെ ഏറ്റെടുക്കല്‍ വ്യക്തമാക്കിയത്. ലുലു ഇരട്ട ടവറുകളുടെ ഉദ്ഘാടനം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ ലോകത്തെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഐ ബി എം നടത്തിയ ഈ നീക്കം കേരളത്തിന്റെ ഐടി മേഖലയ്ക്ക് അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടുകൂടി കൊച്ചിയിലെ ഐ ബി എം ജീവനക്കാരുടെ എണ്ണം 5000 കടന്നു. കൊച്ചി ഐ ബി എം കേന്ദ്രം കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഹബ്ബുകളിലൊന്നായും ഇതിനോടകം മാറിയെന്നാണ് റിപ്പോർട്ട്. ഇൻഫോപാർക്കിലെ ലുലു സൈബർ ടവർ-2-ലെ ഐ ബി എമ്മിന്റെ എഐ (AI) ഹബ്ബും കൊച്ചി വേൾഡ് ട്രേഡ് സെന്ററിലെ ഐബിഎം ക്യാമ്പസും കഴിഞ്ഞ ഒരു വർഷത്തിലേറെയായി വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമേയാണ് ലുലു ഇരട്ട ടവറുകളിലേക്ക് ഐ ബി എം തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുന്നത്. വരും മാസങ്ങളിൽ ഈ ടവറുകളിൽ കൂടുതൽ നിലകൾ ഐ ബി എം ഏറ്റെടുത്തേക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
ഐ ബി എമ്മിന്റെ സാന്നിധ്യം കൊച്ചിയെ ആഗോള ഐടി ഭൂപടത്തിൽ കൂടുതൽ ശ്രദ്ധേയമാക്കി മാറ്റുന്നു. ഉയർന്ന ശമ്പളവും ഹൈ-പ്രൊഫൈൽ ജോലികളും വാഗ്ദാനം ചെയ്യുന്ന ഐ ബി എം കേരളത്തിലെ യുവ ഐടി പ്രൊഫഷണലുകൾക്ക് വൻ അവസരങ്ങളും തുറന്നിടുന്നു. കൊച്ചിയിലേക്ക് കൂടുതൽ ബഹുരാഷ്ട്ര കമ്പനികളെ ആകർഷിക്കാൻ ഐ ബി എം സഹായിക്കുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.
"ഇന്ത്യയിലെ ടോപ്പ് ടെക് സിറ്റി" എന്ന പദവിയിലേക്ക് കൊച്ചി ഓരോ ചുവടുകളായി വെച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ഐടി തലസ്ഥാനം എന്ന നിലവിലെ സ്ഥാനത്തിനപ്പുറം, ഇന്ത്യയിലെ തന്നെ പ്രധാന ടെക് ഹബ്ബായി മാറാനും കൊച്ചിക്ക് ഇതിലൂടെ ഊർജം പകരും. ലുലു ഇരട്ട ടവറുകൾ പോലുള്ള അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും സർക്കാരിന്റെ ബിസിനസ്-സൗഹൃദ നയങ്ങളും കേരളത്തെ ഐടി നിക്ഷേപകർക്ക് ആകർഷകമായ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു.
12.74 ഏക്കറില്‍ 33 ലക്ഷം ചതുരശ്ര അടിയില്‍ 1500 കോടി രൂപ നിക്ഷേപിച്ചാണ് ലുലു ഇരട്ട ടവർ ഒരുക്കിയിരിക്കുന്നത്. 153 മീറ്റര്‍ ഉയരവും 30 നിലകളുമാണ് ഉള്ളത് ഈ ടവറുകളിലുള്ളത്. ഗ്രീൻ ബിൽഡിങ്ങ് മികവിനുള്ള ലീഡ് പ്ലാറ്റിനം പ്രീ-സർട്ടിഫൈഡ് ബിൽഡിങ്ങ് അംഗീകാരത്തോടെയാണ് ട്വിൻ ടവറുകൾ യാഥാർത്ഥ്യമായിരിക്കുന്നത്. നൂറ് ശതമാനം പവ്വർ ബാക്ക് അപ്പ്, 67 ഹൈ സ്പീഡ് ലിഫ്റ്റുകൾ, 12 എസ്കലേറ്ററുകൾ, 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഫുഡ് കോർട്ട്, 600 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള അത്യാധുനിക കോൺഫറൻസ് ഹാൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റുകൾ, ഡാറ്റാ സെന്റർ, ബാങ്കിംഗ് സൗകര്യങ്ങൾ, കൺവീനിയൻസ് സ്റ്റോറുകൾ, ജിംനേഷ്യം, ഔട്ട്ഡോർ ഗാർഡൻ, ക്രെഷ്, ഓപ്പൺ സീറ്റിംഗ് സ്പേസ്, മഴവെള്ള സംഭരണി, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയവ ഇവിടെ ലഭ്യമാണ്.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications