Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലുവിന് വെറുംവാക്കില്ല; വിദേശ കമ്പനികള്‍ കൊച്ചിയിലേക്ക്... ഐടി ഭീമനുമായി ആദ്യ കരാര്‍, 1200 പേര്‍ക്ക് ജോലി

കൊച്ചിയുടെ മുഖം മാറ്റുന്ന പദ്ധതിയാണ് കാക്കനാട്ടെ സ്മാര്‍ട് സിറ്റി ടൗണ്‍ഷിപ്പ് പദ്ധതിയില്‍ ഒരുങ്ങുന്ന ലുലു ഗ്രൂപ്പിന്റെ വമ്പന്‍ ഐടി ടവറുകള്‍. 25000 ത്തിലേറെ തൊഴിലവസരം വാഗ്ദാനം ചെയ്യുന്നു എന്നാണ് ലുലു ഗ്രൂപ്പ് പദ്ധതിയുടെ തുടക്കത്തില്‍ പറഞ്ഞിരുന്നത്. ഇതിന്റെ ആദ്യപടിയെന്നോണം ഉദ്ഘാടനത്തിന് മുന്‍പെ ഒരു ബഹുരാഷ്ട്ര കമ്പനിയുമായി കരാറില്‍ എത്തിയിരിക്കുകയാണ് ലുലു ഐ ടി ഇന്‍ഫ്ര ബില്‍ഡ്.

അവസാനഘട്ട മിനുക്ക് പണികള്‍ മാത്രം അവശേഷിക്കെ ആഗോള ഐടി കമ്പനിയുമായി തങ്ങള്‍ സമ്മതപത്രം ഒപ്പ് വെച്ച് കഴിഞ്ഞു എന്നാണ് ലുലു ഐ ടി ഇന്‍ഫ്ര ബില്‍ഡ് ഡയറക്ടറും സി ഇ ഒയുമായ അഭിലാഷ് വലിയവളപ്പില്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞത്. 'ലുലു ട്വിന്‍ ടവര്‍ ലീസിങ് തുടങ്ങി. ഒരു ആഗോള ബഹുരാഷ്ട്ര കമ്പനിയുമായി സമ്മതപത്രം ഒപ്പുവെച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

Lulu

തിങ്കളാഴ്ചയാണ് കരാറില്‍ ഒപ്പുവെച്ചത് എന്നും അവരുടെ ഇന്റീരിയര്‍ ഫിറ്റൗട്ട് ഒക്കെ കഴിഞ്ഞ് വരുന്ന അടുത്ത വര്‍ഷം മാര്‍ച്ചിലോ ഏപ്രിലിലോ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും എന്നുമാണ് അറിയാന്‍ കഴിഞ്ഞത് എന്നും അദ്ദേഹം വ്യക്തമാക്കി. ലുലു ട്വിന്‍ ടവറിലെ 45000 സ്‌ക്വയര്‍ ഫീറ്റില്‍ ഈ ആണ് ഈ ഐടി കമ്പനി പ്രവര്‍ത്തിക്കുക. ഒരു ഷിഫ്റ്റില്‍ 500 പേരായിരിക്കും ജോലി ചെയ്യുക.

24*7 ഉള്ള മൂന്ന് ഷിഫ്റ്റുകളില്‍ ഏകദേശം 1200 പേര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകും. ലുലു ട്വിന്‍ ടവറിനുള്ളില്‍ ലീസ് ചെയ്യാനുള്ള ഏരിയ വച്ച് നോക്കുമ്പോള്‍ ഇതൊരു എളിയ തുടക്കം മാത്രമാണ് എന്നാണ് അഭിലാഷ് വലിയവളപ്പില്‍ പറയുന്നത്. 'കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഇന്‍ഫോപാര്‍ക്കില്‍ നിലവിലുള്ള രണ്ട് സൈബര്‍ ടവറുകളില്‍ 8 ലക്ഷത്തോളം സ്‌ക്വയര്‍ ഫീറ്റ് ഞങ്ങള്‍ ലീസ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.

അത് വെച്ച് നോക്കുമ്പോള്‍ ലുലു ട്വിന്‍ ടവര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മുഴുവനായി ലീസ് ചെയ്യാന്‍ ആണ് ഞങ്ങളുടെ പ്ലാന്‍. അതിലൂടെ 25000 പേര്‍ക്ക് നേരിട്ട് അവിടെ ജോലിചെയ്യാനുള്ള അവസരവും ഉണ്ടാവും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐടി മേഖലയില്‍ പ്രമുഖരായ പല കമ്പനികളും ആയി വളരെ പോസിറ്റീവ് ആയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നും അഭിലാഷ് പറയുന്നു.

അങ്ങനെയെങ്കില്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇതിന്റെയെല്ലാം കരാര്‍ നടപടികളിലേക്ക് കടക്കാനാകും എന്നാണ് ലുലു ഐ ടി ഇന്‍ഫ്ര ബില്‍ഡിന്റെ പ്രതീക്ഷ. 153 മീറ്റര്‍ ഉയരത്തില്‍ ഒരുങ്ങുന്ന ട്വിന്‍ ടവര്‍ ഫെബ്രുവരിയില്‍ ആണ് ഉദ്ഘാടനം ചെയ്യുക. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി ടവര്‍ ആണ് ലുലു ഒരുക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+