Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലുവിൽ എന്താണ് സംഭവിക്കുന്നത്? വസ്ത്രങ്ങൾക്ക് സൗജന്യ ഓഫർ, വമ്പൻ വിലക്കിഴിവിൽ ഭക്ഷണവും

ഇന്ന് അവധിയാണോ? നേരെ വിട്ടോളൂ ലുലു മാളിലേക്ക്. 50 ശതമാനം വിലക്കിഴവിൽ ഓഫർ വിൽപന പുരോഗമിക്കുകയാണ്. വസ്ത്രങ്ങൾക്കും ഭക്ഷണങ്ങൾക്കുമെല്ലാം വമ്പൻ ഓഫർ ആണ് ലുലു ഒരുക്കിയിരിക്കുന്നത്. വിവിധ ബ്രാന്റുകളുടെ വസ്ത്രങ്ങൾക്ക് 50 ശതമാനം വിലക്കുറവ് മാത്രമല്ല ഷോപ്പിങിന് അനുസരിച്ച് വസ്ത്രം സൗജന്യമായി ലഭിക്കുന്ന ഓഫറുകളും ഉണ്ട്.

അതായത് ബേസിക്ക്സ് ലൈഫ് ബ്രാന്റിന്റെ വസ്ത്രങ്ങൾ രണ്ടെണ്ണം വാങ്ങിയാൽ രണ്ടെണ്ണമാണ് സൗജന്യം.നോർത്ത് റിപ്പബ്ലികിന് 40 ശതാനവും സെലിയോക്ക് 50 ശതമാനവും ഓഫർ ഉണ്ട്. അലൻസോളി ബ്രാൻഡിന്റെ വസ്ത്രങ്ങൾക്ക് 3 എണ്ണം വാങ്ങിയാൽ 3 എണ്ണമാണ് സൗജന്യമായി ലഭിക്കുക ( നിബന്ധനകൾക്ക് വിധേയമായി).

lulumall2-1

ഇനി ഭക്ഷണപ്രിയരാണ് നിങ്ങളെങ്കിൽ വയറ് നിറയെ കഴിക്കാനുള്ള കിടിലൻ ഓഫറുകളും ലുലു അവതരിപ്പിച്ചിട്ടുണ്ട്. ചിക്കിങ്, ഫലൂദ നാഷൻ, പിസ റിക്കോട്ട, ബാസ്കിൻ റോബിൻസ്, സ്റ്റാർബഗ്സ്,പിസ ഹട്ട് , കെഎഫ്സി എന്നീ ബ്രാന്റുകളെല്ലാം വമ്പൻ ഓഫറുകളാണ് നൽകുന്നത്.

ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാൻ സാധിക്കും.

ഇന്ന് മുതൽ 41 മണിക്കൂർ ഇടവേളകളില്ലാത്ത ഷോപ്പിംഗ്

വമ്പൻ വിലക്കിഴിവിൽ വിൽപന തുടങ്ങിയതോടെ ലുലുവിന്റെ മാളുകളിലേക്കും ഹൈപ്പർമാർക്കറ്റുകളിലേക്കുമെല്ലാം ആളുകളുടെ കുത്തൊഴുക്കാണ്. രാത്രി വൈകി വരേയും ഷോപ്പിംഗ് മാമാങ്കമാണ് നടക്കുന്നത്. കോട്ടയം, കോഴിക്കോട്, കൊച്ചി, തിരുവന്തപുരം, കൊട്ടിയം തുടങ്ങിയടത്തെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്തായാലും ഉപഭോക്താക്കൾക്ക് തിരക്കില്ലാതെ ഓഫറുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഇന്ന് മുതൽ
41 മണിക്കൂർ ഇടവേളയില്ലാത്ത ഷോപ്പിങും ലിലു ആരംഭിച്ചിട്ടുണ്ട്.

രാവിലെ 9ന് മാൾ തുറന്നാൽ ഇടവേളയില്ലാതെ 13ന് പുലർച്ചെ 2 വരെ തുറന്ന് പ്രവർത്തിക്കും. ഓഫററുകൾ കൂടുതൽ പേർക്ക് പ്രയോജനപ്പെടുത്താൻ ഇത് അവസരമൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലുലു ഓൺ സെയിലിന് ഒപ്പം തന്നെ ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ ഫ്ളാറ്റ് ഫിഫ്റ്റി സെയിലുമാണ്
നടക്കുന്നത്. എൻഡ് ഓഫ് സീസൺ സെയിലുടെ ലുലു ഫാഷൻ സ്റ്റോറിൽ വില കിഴിവ് ഈ മാസം 19വരെ ലഭിക്കും. ലുലുവിൽ നേരിട്ടെത്താൻ കഴിയാത്തവരും വിഷമിക്കേണ്ട. Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ വിലകുറവിൽ ഉൽപ്പന്നങ്ങൾ വാങ്ങൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+