ലുലു മാളിൽ പോയില്ലേ? പകുതി വിലയിൽ ഈ സാധനങ്ങൾ, സൗജന്യം വേറെയും; വാരിക്കൂട്ടി ജനം, ഇന്ന് പേയില്ലെങ്കിൽ നഷ്ടം
വിലക്കൂടുതൽ കാരണം നമ്മുടെ ഇഷ്ട ബ്രാൻഡ് ഉത്പന്നം വേണ്ടെന്ന് വെച്ചിട്ടുണ്ടോ? എന്നാൽ ഇനി ആ വിഷമം വേണ്ട, പകുതി വിലക്ക് തന്നെ അവയെല്ലാം വാരിക്കൂട്ടാം. ലുലു മാളിൽ 50 ശതമാനം വിലക്കിഴവിലാണ് ഇവ ലഭിക്കുന്നു. 9 ന് ആരംഭിച്ച ഫ്ലാറ്റ് 50 സെയിൽ മാളിൽ പുരോഗമിക്കുകയാണ്. ഇഷ്ട സാധമങ്ങൾ വാങ്ങിക്കൂട്ടാൻ എത്തിയവരുടെ തിക്കും തിരക്കുമാണ് മാളിൽ.
ലുലു കണക്ട് , ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഡെയ്ലി എന്നിവടങ്ങളിൽ എല്ലാം തന്നെ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാമെന്നതാണ് പ്രത്യേകത. ഓഫറുകൾ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് ലുലുവിന്റെ മാളുകളിൽ എത്തുന്നത്. എന്നാൽ വല്യ ബ്രാന്റുകൾക്കൊക്കെ അത്ര വിലക്കുറവ് ഉണ്ടാകുമോയെന്ന് ചിലർക്ക് സംശയം കാണും. താഴെ പറയുന്ന സാധനങ്ങളുടെ പട്ടിക വായിച്ചാൽ ആ സംശയം മാറികിട്ടും.

ചെരുപ്പ് ബ്രാന്റായ ക്രോക്സിന് തൊട്ടാൽ കൈപൊള്ളുന്ന വിലയാണെന്ന കാര്യത്തിൽ തർക്കമില്ലല്ലോ? എന്നാൽ ഫ്ലാറ്റ് 50 സെയിലിന്റെ ഭാഗമായി ക്രോക്സ് നിങ്ങൾക്ക് 50 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. സ്കെച്ചേഴ്സിന്റെ ഉത്പന്നങ്ങൾക്ക് 40 ശതമാനം ആണ് വിലക്കിഴിവ്. ഫാബ് ഇന്ത്യക്കും ഉണ്ട് ഓഫർ. ലീ കൂപ്പർ ഷൂവൊക്കെ ഇത്ര വിലക്കുറവിൽ ലഭിക്കുന്നത് ജീവിതത്തിൽ തന്നെ ആദ്യത്തെ സംഭവമാണെന്നാണ് ചില ഉപഭോക്താക്കൾ പറയുന്നത്.
ഇനി വസ്ത്രത്തിലേക്ക് വരികയാണെങ്കിൽ വാൻഹ്യൂസൺ ബ്രാൻഡിന്റെ വസ്ത്രങ്ങൾ രണ്ടെണ്ണം വാങ്ങിയാൽ ഒന്ന് സൗജന്യമായി ലഭിക്കും, ബേസിക്സിന്റെ രണ്ട് വസ്ത്രം വാങ്ങിയാൽ രണ്ടെണ്ണമാണ് സൗജന്യം. മദർകെയറിൽ 40 ശതമാനാമാണ് ഓഫർ.നൈക്കയിൽ 50 ശതമാനം . യുഎസ് പോളോ ബ്രാന്റ് വാങ്ങിയാൽ ഒന്നിന് ഒന്ന് സൗജന്യം, പീറ്റർ ഇംഗ്ലണ്ട് വസ്ത്രങ്ങൾക്ക് മൂന്ന് എണ്ണം വാങ്ങിയാൽ 2 എണ്ണമാണ് സൗജന്യമായി ലഭിക്കുക. അലൻസോളി , എൽപി തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകൾക്കെല്ലാം വിലക്കുറവുണ്ട് (തിരഞ്ഞെടുക്കപ്പെട്ട വസ്ത്രങ്ങൾ മാത്രം).
വൈൽഡ് ക്രാഫ്റ്റ്, റീബോക്ക്. ലിവൈസ്, ബാറ്റ, അഡിഡാസ്, നൈക തുടങ്ങിയ ബ്രാന്റുകൾക്കും കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളാണ്. വാച്ചുകളിൽ റാഡോ, ഫാസ്റ്റട്രാക്ക്, ടോമി ഹിൽഫൈയര് എന്നിവയ്ക്കെല്ലാം സ്പെഷ്യൽ ഓഫർ തന്നെയുണ്ട്. എന്തായാലും ഓഫർ കണ്ട് എത്തുന്നവർ എല്ലാവരും ഒരുപോലെ സന്തോഷം പങ്കുവെയ്ക്കുന്നുണ്ട്. കഴിഞ്ഞ തവണയും ഇത്തരത്തിൽ ഫ്ലാറ്റ് 50 സെയിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര വിലക്കുറവിൽ സാധനങ്ങൾ കിട്ടുമെന്ന് കരുതിയില്ലെന്നാണ് പലരും പറയുന്നത്. ഒരു വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങൾക്കും വിലക്കിഴവ് ഉണ്ടെന്നതിന്റെ സന്തോഷം വീട്ടമ്മമാരും പങ്കുവെയ്ക്കുന്നു.
അതേസമയം ഇന്ന് പുലർച്ചെ 2 മണി വരെയായിരിക്കും ഫ്ലാറ്റ് സെയിൽ ഓഫർ ലഭിക്കുക. പുലർച്ചെ വരെ ഷോപ്പിംഗ് നടത്താൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. എൻഡ് ഓഫ് സീസൺ സെയിലുടെ ലുലു ഫാഷൻ സ്റ്റോറിൽ വില കിഴിവ് ഈ മാസം 19വരെ ലഭിക്കും. അതേസമയം ഷോപ്പിലെത്താൻ സാധിക്കാത്തവർക്ക് Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്‌സൈറ്റ് വഴിയും സാധനങ്ങൾ വാങ്ങാൻ കഴിയും.












Click it and Unblock the Notifications