ലുലുവിൽ ഇവയൊക്കെയാണ് പകുതി വിലയ്ക്ക് ലഭിക്കുക; ഇപ്പോൾ തന്നെ വിട്ടോ, ഓഫറില്‍ നേട്ടം കൊയ്യാം ഇങ്ങനെ
ലോകോത്തര ഷോപ്പിങ് അനുഭവമാണ് ലുലു ഉപഭോക്താക്കൾക്കായി സമ്മാനിക്കുന്നത്. സാധാരണ നിലയിൽ ലുലുവിന്റെ മാളുകളിലായും ഹൈപ്പർമാർക്കറ്റിലായാലും പ്രത്യേക ഓഫറുകൾ ഉണ്ടാകാറുണ്ട്. പുതുവത്സം പ്രമാണിച്ചുള്ള ഓഫറുകളും ഇത്തവണ ഉണ്ടായിരുന്നു. ഇപ്പോഴിതാ മറ്റൊരു വമ്പൻ ഓഫറാണ് ഉപഭോക്താക്കൾക്കായി ലുലു അവതരിപ്പിച്ചിരിക്കുന്നത്. 50 ശതമാനം വിലക്കിഴിവില്‍ ഉത്പന്നങ്ങൾ സ്വന്തമാക്കാനാണ് അവസരം.
ലുലുവിന്റെ എല്ലാ സ്റ്റോറുകളിലും ജനവരി 9 മുതൽ ലുലുവിൽ 50 ശതമാനം വിലക്കുറവില്‍ സാധനങ്ങൾ വാങ്ങാനാകും. ലുലു കണക്ട് , ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ എന്നിവയില്‍ നിന്നെല്ലാം ഫ്ലാറ്റ് സെയിലിലൂടെ ഉത്പന്നങ്ങൾ കുറഞ്ഞ വിലക്ക് സ്വന്തമാക്കാം. 9 മുതൽ 12 വരെയാണ് ഫ്ലാറ്റ് സെയിൽ നടക്കുന്നത്.

ടിവി, വാഷിങ് മെഷിന്‍, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ലഭിക്കും. ലുലു ഫാഷനിലും മികച്ച ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാന്‍ഡുകള്‍ക്ക് പുറമേ അന്താരാഷ്ട്ര ബ്രാന്‍ഡുകളടക്കം അഞ്ഞൂറിലധികം ബ്രാന്‍ഡുകള്‍ എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്.
ജുവലറി, സെപ്ക്‌സ്, കോസ്‌മെറ്റിക്‌സ് ആന്‍ഡ് ബ്യൂട്ടി എന്നിവയ്ക്കും ഓഫറുണ്ട്. ലുലു ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫണ്‍ട്യൂറയും രാത്രി വൈകിയും ജനുവരി 9 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി തുടങ്ങിയ വിൽപ്പന 19 വരെ നടക്കും. 9, 10 തിയ്യതികളിൽ രാവിലെ എട്ടിന് മാൾ തുറന്നാൽ പുലർച്ചെ രണ്ടുവരെ പ്രവർത്തിക്കും. 11ന് രാവിലെ തുറന്നാൽ 13ന് പുലർച്ചെ 2 വരെ 50ശതമാനം വില കുറവിലുള്ള വിൽപ്പന നടക്കും.
ലുലു ഹാപ്പിനെസ്സ് അംഗങ്ങൾക്ക് ഇന്ന് (8) മുതൽ തന്നെ ഓഫറുകൾ പ്രയോജനപ്പെടുത്താം. ഈ അവസരം ഉപയോഗപ്പെടുത്താൻ www.luluhappiness.in എന്ന വെബ്സൈറ്റ് / ആപ്പിലൂടെയോ, സ്റ്റോറിൽ നിന്ന് നേരിട്ടോ ലുലു ഹാപ്പിനെസ്സ് പ്രോഗ്രാമിൽ അംഗത്വം എടുക്കാവുന്നതാണ്.
ഒഴുകി ജനം
ലുലുവിൽ ഫ്ലാറ്റ് സെയിൽ തുടങ്ങിയതോടെ ആളുകൾ കുത്തിയൊഴുകി തുടങ്ങിയിട്ടുണ്ട്. കോട്ടയത്ത് അടക്കം പലമാളുകളിലും കാല് കുത്താൻ പോലും കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. എന്തായാലും വരും ദിവസങ്ങളിൽ വലിയ ഷോപ്പിംഗ് മാമാങ്കം തന്നെയായിരിക്കും മാളുകളിൽ ഉണ്ടാകുകയെന്നാണ് അധികൃതരും സമ്മതിക്കുന്നത്.












Click it and Unblock the Notifications