ലുലു 16 കോടി മുടക്കിയത് വെറുതെയായി, ജഗനോട് കലിപ്പിച്ച് യൂസഫലി മടങ്ങി, നായിഡുവിനൊപ്പം തിരിച്ചുവരവ്
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ് ലുലു ഗ്രൂപ്പ്. ഹൈദരാബാദ് ലുലു മാളിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആന്ധ്രയിലെത്തിയ ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ആന്ധ്രയില്‍ വീണ്ടും നിക്ഷേപം നടത്താന്‍ ഒരുക്കമാണ് എന്ന് യൂസഫലി സമ്മതിച്ചത്.
അഞ്ച് വര്‍ഷം മുന്‍പ് ഇനി ആന്ധ്രയിലേക്കില്ല എന്ന് പ്രതിജ്ഞയെടുത്ത് മടങ്ങിയ ആളാണ് യൂസഫലി. അന്നത്തെ ജഗന് മോഹന്‍ സര്‍ക്കാരിന്റെ പിടിവാശി മൂലമായിരുന്നു ഇത്. 2014-2019 കാലത്തെ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ യൂസഫലിയെ ആന്ധ്രയില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ചിരുന്നു. ഇത് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ആന്ധ്രയില്‍ നിര്‍മിക്കാനായിരുന്നു യൂസഫലിയുടെ പദ്ധതി.

ഇതിനായി വിശാഖപട്ടണം ബീച്ച് റോഡില്‍ ലോകോത്തര കണ്വെന്ഷന് സെന്റര്‍ വികസിപ്പിക്കുന്നതിനായിരുന്നു അന്നത്തെ ടിഡിപി സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചത്. ഏകദേശം 2300 കോടി രൂപയുടെ നിക്ഷേപമായിരുന്നു ഇവിടെ ലുലു ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നത്. ഇതിനായി 14 ഏക്കറോളം സ്ഥലം ലുലുവിന് നല്കാന് തീരുമാനിച്ചിരുന്നു. 2018 ഫെബ്രുവരിയില്‍ മെഗാ കണ്വെന്ഷന് സെന്ററിന് അടിത്തറയിടുകയും ചെയ്തു.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ലുലു ഗ്രൂപ്പ് 16 കോടിയോളമാണ് ഇവിടെ ചെലവിട്ടത്. എന്നാല്‍ 2019 ല്‍ അധികാരത്തിലേറിയ ജഗന് മോഹന്‍ സര്‍ക്കാര്‍ ഈ നടപടിയുമായി മുന്നോട്ട് പോയില്ല. ടിഡിപി സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ജഗന്റെ മന്ത്രിസഭയുടെ വിലയിരുത്തല്‍. ഇതോടെ യൂസഫലി ഇനി ആന്ധ്രയിലേക്കില്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ലോകോത്തര നിലവാരമുള്ള മാളിനും കണ്വെന്ഷന് സെന്ററിനുമൊപ്പം പ്രദേശത്തെ 7000 ത്തിലധികം യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കാനും സാധ്യതയുള്ള പദ്ധതിയായിരുന്നു ഇത്. എങ്കിലും ജഗന് സര്‍ക്കാരിന്റെ നിലപാടില്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയാണ് ലുലു ഗ്രൂപ്പ് പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങിയത്. അന്ന് ഇത് സംബന്ധിച്ച് ലുലു ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവന ഇപ്രാകരമായിരുന്നു
''വളരെ സുതാര്യമായ ലേല പ്രക്രിയയില്‍ പങ്കെടുക്കുകയും ഈ പ്രോജക്റ്റിനായി ഭൂമി പാട്ടത്തിന് നല്‍കുകയും ചെയ്തു. രാജ്യാന്തരതലത്തില്‍ പ്രശസ്തരായ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുക, ലോകോത്തര ആര്ക്കിടെക്റ്റുകളെക്കൊണ്ട് പദ്ധതി രൂപകല്പന ചെയ്യുക തുടങ്ങിയ പ്രാരംഭ പദ്ധതി വികസന ചെലവുകള്‍ക്കായി ഞങ്ങള്‍ സ്വന്തം കൈയില്‍ നിന്ന് വലിയ തുക ചെലവാക്കിയിട്ടുണ്ട്.
എങ്കിലും ഈ പദ്ധതിക്കായുള്ള ഭൂമി അനുവദിച്ചത് റദ്ദാക്കാനുള്ള ആന്ധ്രാപ്രദേശിലെ പുതിയ സര്‍ക്കാരിന്റെ തീരുമാനത്തോട് ഞങ്ങള്‍ യോജിക്കുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആന്ധ്രയില്‍ പുതിയ പദ്ധതികളില്‍ നിക്ഷേപം നടത്തേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അതേസമയം ഉത്തര്‍പ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ വരാനിരിക്കുന്ന പദ്ധതികളിലെ ഞങ്ങളുടെ നിക്ഷേപം ഷെഡ്യൂള്‍ അനുസരിച്ച് മുന്നോട്ട് പോകും,' എന്നായിരുന്നു ലുലു അന്ന് പറഞ്ഞിരുന്നത്.
ആന്ധ്രയില്‍ നിന്ന് പിന്‍വാങ്ങിയ ലുലു ഗ്രൂപ്പ് അയല്‍ സംസ്ഥാനമായ തെലങ്കാന, തമിഴ്നാട്, ഉത്തര്‍പ്രദേശ്, കേരളം, കര്‍ണാടക, ജമ്മു കശ്മീര്‍, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വന്‍ പദ്ധതികള്‍ നടപ്പാക്കുകയായിരുന്നു. ടിഡിപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് ലുലു ഗ്രൂപ്പ് ആന്ധ്രയെ സംബന്ധിച്ച തീരുമാനം മാറ്റിയിരിക്കുന്നത്. ഇനി സംസ്ഥാനത്ത് വമ്പന്‍ നിക്ഷേപം നടത്താനാണ് ലുലുവിന്റെ നീക്കം.
വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി എന്നിവിടങ്ങളില്‍ മാളുകള്‍, മള്‍ട്ടിപ്ലക്സുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷ്യ സംസ്കരണ മേഖലയിലെ നിക്ഷേപങ്ങള്‍ എന്നിവയാണ് പ്രധാനമായും യൂസഫലിയുടെ പരിഗണനയില്‍ ഉള്ളത്.
അന്ന് ലുലുവിന് കൊടുത്ത ഭൂമി 'അനാഥമായി'
ലുലു ഗ്രൂപ്പിനുള്ള അലോട്ട്മെന്റ് റദ്ദാക്കിയതിന് ശേഷം അന്ന് ജഗന് സര്‍ക്കാര്‍ വിശാഖപട്ടണത്തിലെ ബീച്ച് റോഡിലെ ഭൂമി തുറന്ന ലേലത്തില്‍ വില്ക്കാന് ശ്രമിച്ചിരുന്നു. നാഷണല്‍ ബില്‍ഡിംഗ്സ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ (എന്‍ബിസിസി) ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ലുലു ഗ്രൂപ്പിന് നേരത്തെ അനുവദിച്ച ഭൂമിയുടെ ലേലത്തുക 1,452 കോടി രൂപയായിരുന്നു. എന്നാല്‍ ആരും ലേലത്തില്‍ വാങ്ങാനെത്തിയില്ല.
ഇതോടെ എന്‍ബിസിസി ടെന്‍ഡറുകള്‍ റദ്ദാക്കുകയും പുതിയവ ഒന്നിലധികം തവണ ഫ്ലോട്ട് ചെയ്യുകയും ചെയ്തു. ജഗന് സര്‍ക്കാര്‍ ഏക്കറിന് 107 കോടി രൂപ കരുതല്‍ വില നിശ്ചയിച്ചത് അന്ന് വലിയ ചര്‍ച്ചാവിഷയമായി മാറിയിരുന്നു. വിശാഖപട്ടണം എക്സിക്യൂട്ടീവ് ക്യാപിറ്റലായി ഉയര്‍ത്തിക്കാട്ടിയെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു മാളോ മള്‍ട്ടിപര്‍പ്പസ് ഹോസ്പിറ്റാലിറ്റി പ്രോജക്ടോ ഇവിടെ വന്നിട്ടില്ല.
ഭൂമി വിറ്റ് സര്‍ക്കാര്‍ ഖജനാവിന് ഒരു വരുമാനവും ലഭിച്ചില്ല. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധര്‍ പ്രായോഗികമെന്ന് കരുതിയ നിശ്ചിത 'അള്‍ട്രാ പ്രീമിയം' വിലയാണ് ഇതിന് പ്രധാനമായും കാരണം എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ വിലപിടിപ്പുള്ള സ്ഥലം ഇത്രയും വര്‍ഷമായി ഉപയോഗിക്കാതെ കിടക്കുകയാണ്.
-
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും












Click it and Unblock the Notifications