Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു മാളിന് ഇതെന്ത് പറ്റി? ആ കണക്ക് എടുത്തപ്പോള്‍ ഇന്ത്യയിലെ ആദ്യ 10 മാളുകളില്‍ പോലും ലുലു ഇല്ല

രാജ്യത്തെ ഏറ്റവും വലിയ മാള്‍ ശൃംഖലയായി മാറാനുള്ള ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ്. കേരളത്തിന് പുറത്ത് ബംഗ്ലൂർ, ലഖ്നൗ, ഹൈദരബാദ് എന്നിവിടങ്ങളില്‍ മാളുകള്‍ പ്രവർത്തിക്കുന്ന ഗ്രൂപ്പ് രാജ്യത്തെ തന്നെ ഏറ്റവും വലിയ മാള്‍ ഗുജറാത്തിലെ അഹമ്മദബാദില്‍ തുറക്കാനുള്ള ഒരുക്കത്തിലുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും നിലവില്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ മാളുകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ പോലും ലുലു ഗ്രൂപ്പിന്റെ ഒരു മാളും ഇല്ലെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന വെഗാസ് മാളാണ് രാജ്യത്തെ ഏറ്റവും തിരക്കേറിയ മാളെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രമുഖ ലൊക്കേഷൻ എഐ സ്റ്റാർട്ടപ്പായ ജിയോഐക്യുവാണ് കഴിഞ്ഞ വെള്ളിയാഴ്ച രാജ്യത്തെ ഏറ്റവും തിരക്കേറിയ മാളുകളുടെ പട്ടിക പുറത്തുവിട്ടത്. ഏപ്രിൽ-ജൂൺ കാലയളവിലെ കണക്കില്‍ വെഗാസ് മാള്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ കിഴക്കൻ ഡൽഹിയിലെ വി3എസ് ഈസ്റ്റ് സെൻ്റർ മാളും മുംബൈ മേഖലയിലെ ഫീനിക്സ് മാർക്കറ്റ്സിറ്റിയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു.

lulu-trivandrum

വെഗാസ് മാൾ (ദ്വാരക, ഡൽഹി), V3S ഈസ്റ്റ് സെൻ്റർ മാൾ (ഡൽഹി), ഫീനിക്സ് മാർക്കറ്റ്സിറ്റി (ഗ്രേറ്റർ മുംബൈ) എന്നിവിടങ്ങളില്‍ യഥാക്രമം 26212, 24282, 23000 പ്രതിദിന ശരാശരി സഞ്ചാരികളുണ്ടായെന്നാണ് ജിയോ ഐക്യു പുറത്തുവിട്ട കണക്കില്‍ പറയുന്നത്. ആർ സിറ്റി മാൾ (നാലാം റാങ്ക്), വിവിയാന മാൾ (അഞ്ചാം റാങ്ക്), സീവുഡ്സ് ഗ്രാൻഡ് സെൻട്രൽ (പത്താം റാങ്ക്), ഹൈ സ്ട്രീറ്റ് ഫീനിക്സ് ( 12 -ാം റാങ്ക്) തുടങ്ങിയ മാളുകളുമായി പട്ടികയില്‍ മുംബൈയില്‍ ആധിപത്യം സ്ഥാപിക്കുന്നതായും കാണാന്‍ സാധിക്കും.

ഡൽഹി എൻ സി ആറിലെ ആദ്യ അഞ്ച് മാളുകളിൽ വെഗാസ് മാൾ (ഒന്നാം റാങ്ക്), വി3എസ് ഈസ്റ്റ് സെൻ്റർ മാൾ (രണ്ടാം റാങ്ക്), പസഫിക് മാൾ, ടാഗോർ ഗാർഡൻ (എട്ടാം റാങ്ക്), സെലക്ട് സിറ്റിവാക്ക് (11-ാം റാങ്ക്), ഗൗർ സിറ്റി മാൾ, ഗ്രേറ്റർ നോയിഡ (19-ാം റാങ്ക്), എന്നിവ ഉൾപ്പെടുന്നു. എലാൻ്റെ മാൾ, ചണ്ഡീഗഡ് (6-ാം റാങ്ക്), ഫീനിക്സ് മാർക്കറ്റ്സിറ്റി, പൂനെ (ഏഴാം റാങ്ക്), ശരത് സിറ്റി ക്യാപിറ്റൽ മാൾ, ഹൈദരാബാദ് (9-ാം റാങ്ക്), പല്ലാഡിയം അഹമ്മദാബാദ് (15-ാം റാങ്ക്) എന്നിങ്ങനെയാണ് പട്ടികയിലെ മറ്റ് മാളുകളുടെ നില.

ഈ പട്ടികയില്‍ വരുന്ന ലുലു ഗ്രൂപ്പിന്റെ ഏക മാള്‍ ലഖ്‌നൗവിലെ മാളാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന മാളുകളുടെ പട്ടികയില്‍ പതിനേഴാം സ്ഥാനത്താണ് ലഖ്‌നൗവിലെ ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. "ഓൺലൈൻ റീട്ടെയിൽ സ്‌പെയ്‌സിൽ നിന്ന് വ്യത്യസ്തമായി, ഓഫ്‌ലൈൻ ലോകത്ത് നിന്നുള്ള ഉപഭോക്തൃ ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും എളുപ്പത്തിൽ ലഭ്യമല്ല. എങ്കിലും ജിയോഐക്യുവിൽ, ലൊക്കേഷൻ ഡാറ്റയുടെയും മെഷീൻ ലേണിംഗിൻ്റെയും മികവ് ഉപയോഗിച്ച് അതിനെ മറികടക്കാന്‍ ശ്രമിച്ചു ." ജിയോഐക്യു, സഹസ്ഥാപകയും ചീഫ് ഡാറ്റാ ഓഫീസറുമായ അങ്കിത താക്കൂർ പറഞ്ഞു.

"ഇന്ത്യയുടെ വളർച്ചാ കാഴ്ചപ്പാടിൽ റീട്ടെയിൽ വ്യാപാരം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പ്രാദേശിക കിരാന സ്റ്റോറുകൾ മുതൽ വിശാലമായ ഷോപ്പിംഗ് മാളുകൾ വരെയായി ഇന്ത്യയുടെ റീട്ടെയിൽ മേഖല ഇന്ന് നാടകീയമായി വികസിച്ചു," അങ്കിത താക്കൂർ കൂട്ടിച്ചേർത്തു.2023-24 ൽ, ജിയോഐക്യു 850 ഓഫ്‌ലൈൻ സ്റ്റോറുകൾ തുറക്കാൻ സൗകര്യമൊരുക്കി, 2025 സാമ്പത്തിക വർഷത്തിൽ ഈ എണ്ണം നാലിരട്ടിയാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+